രണ്ട് ബന്ധത്തിലെ കുട്ടികളും സാഹചര്യവും; ആദ്യ വിവാഹമാണ് നല്ലത്, ഡിവോഴ്സാകുന്നവരോട് പറയാനുള്ളത്: വനിത
ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടിയാണ് വനിത വിജയകുമാർ. നടൻ വിജയ കുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകൾ. കുടുംബത്തിൽ നിന്നും അകന്ന് നിൽക്കുകയാണ് വനിത. അച്ഛനോ സഹോദരങ്ങളോ തന്നോട് സംസാരിക്കുന്നില്ലെന്നും എച്ര ശ്രമിച്ചിട്ടും തന്റെ അകറ്റി നിർത്തുകയാണെന്നും വനിത പറയുന്നു. മൂന്ന് വിവാഹ ബന്ധങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്ന് വേർപിരിയലുകളും വാർത്തയായിരുന്നു. നടൻ ആകാശ് ആണ് വനിതയുടെ ആദ്യ ഭർത്താവ്.
ഈ ബന്ധത്തിൽ ജോവിക, ശ്രീ ഹരി എന്നീ രണ്ട് മക്കൾ പിറന്നു. രണ്ടാമത്തെ വിവാഹബന്ധത്തിൽ പിറന്ന മകളാണ് ജോനിത. മകൻ ശ്രീഹരി വനിതയിൽ നിന്നും അകന്ന് കഴിയുകയാണ്. അച്ഛൻ ആകാശ് ആണ് ശ്രീ ഹരിയെ വളർത്തിയത്. ഒന്നിലേറെ വിവാഹമോചനങ്ങൾ ജീവിതത്തിൽ നടന്നെങ്കിലും ഇപ്പോൾ തമിഴ് സിനിമാ രംഗത്ത് കൂടി വരുന്ന വിവാഹ മോചന വാർത്തകളിൽ വനിതയ്ക്ക് അതൃപ്തിയുണ്ട്. ഫിൽമിബീറ്റ് തമിഴിന് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അതിൽ സന്തോഷമോ അഭിമാനമോ ഉണ്ടെന്ന് ഞാൻ പറയില്ല. പരിധി വിട്ട് പോകുന്നുണ്ടോ എന്ന് ചിലപ്പോൾ എനിക്ക് തോന്നും. രണ്ട് പേർ തമ്മിൽ ചേരുന്നില്ല, അവർ ഹാപ്പിയല്ല, ഒരാൾ മറ്റൊരാളെ കൺട്രോൾ ചെയ്യുന്നു, ഇമോഷണൽ അബ്യൂസ് എന്നീ സാഹചര്യങ്ങളിൽ രണ്ട് പേർ ഒരുമിച്ച് ജീവിക്കുന്നത് നല്ലതല്ല. മക്കൾ അങ്ങനെയൊരു സാഹചര്യത്തിൽ വളരരുത്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ പിരിയുന്നതാണ് നല്ലത്. പണ്ട് മക്കളിൽ നിന്ന് ഇത് മറച്ച് വെച്ച് അഡ്ജസ്റ്റ് ചെയ്യും. ഇന്ന് അങ്ങനെയല്ല. ആ മാറ്റം നല്ലതാണ്. എന്നാൽ എന്തിനാണ് ഡിവോഴ്സ് ചെയ്യുന്നതെന്നതിൽ നിയന്ത്രണമില്ലാതെ പോകുന്നെന്ന് എനിക്ക് തോന്നാറുണ്ട്. ഒരു പ്രായം കഴിയുമ്പോൾ സ്ട്രസ് കാരണം വിവാഹബന്ധം പിരിഞ്ഞേക്കാം.
പങ്കാളിക്ക് ചിലപ്പോൾ തെറ്റ് പറ്റും. ഒരാളുമായി കുറഞ്ഞ കാലത്തേക്ക് ബന്ധം ഉണ്ടായിരിക്കാം. പക്ഷെ എല്ലാം വിവാഹമോചനത്തിൽ അവസാനിക്കരുത്. ആളുകൾക്ക് തെറ്റ് പറ്റും. പരസ്പരം ഇരുന്ന് സംസാരിക്കണം. ആണായാലും പെണ്ണായാലും അങ്ങനെ ചെയ്യണം. ഒരു ബന്ധത്തിൽ ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലോ വ്യതിചലനം വന്നിട്ടുണ്ടെങ്കിലോ അതിനൊരു കാരണം ഉണ്ടാകും. അതിന് മറ്റേയാളാണ് കുറ്റക്കാരനെന്ന് ഞാൻ പറയുന്നില്ല.
പക്ഷെ എന്തോ സംഭവിച്ചിട്ടുണ്ടാകും. കമ്മ്യൂണിക്കേഷൻ ഗ്യാപ്പോ ഇന്റിമസി പ്രശ്നമോ വന്നിരിക്കും. അത് പരിഹരിക്കുക. കഴിയുന്നത്രയും പ്രശ്നം പരിഹരിക്കാൻ നോക്കുക. എല്ലാം ഡിവോഴ്സിലേക്ക് നയിക്കുന്നത് എനിക്ക് ശരിയായി തോന്നുന്നില്ല. പക്ഷെ പുറത്ത് നിന്നുള്ളവർക്ക് അവരുടെ സാഹചര്യത്തെ ജഡ്ജ് ചെയ്യാനാകില്ല. പക്ഷെ എന്നാലും കുറച്ച് പ്രയത്നിച്ച് പരിഹാരം കണ്ടെത്തുക. ഞാൻ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ആദ്യമായി വിവാഹം ചെയ്യുന്നത് മനോഹരമാണ്.
ആ ബന്ധം പിരിഞ്ഞ് മറ്റൊരാളെ കണ്ടെത്തുന്നതെല്ലാം ബുദ്ധിമുട്ടാണ്. എന്തൊക്കെയായാലും പഴയ കാലം ഇതിനിടയിൽ വരും. സങ്കീർണമായ സാഹചര്യമുണ്ടാകും. ആദ്യത്തെ ബന്ധത്തിലെ കുട്ടിയും ഈ ബന്ധത്തിലെ കുട്ടിയുമുണ്ടാകും. ഇതെല്ലാം സങ്കീർണമാണ്. എളുപ്പമല്ല. അതിനിട വരുത്താതിരിക്കു. മറ്റൊരു വഴിയുമില്ലെങ്കിൽ വിവാഹ മോചനമാണ് നല്ലതെന്നും വനിത വിജയകുമാർ പറഞ്ഞു. കരിയറിലെ തിരക്കുകളിലാണ് വനിത. വനിതയുടെ മകൾ ജോവിക അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. കരിയറിലെ തിരക്കുകളിലാണ് വനിത. വനിതയുടെ മകൾ ജോവിക അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്. ഇളയ മകൾ ജോനിതയ്ക്ക് ലെെം ലെെറ്റിനോട് താൽപര്യമില്ല.


Click it and Unblock the Notifications











