അർധ സഹോദരൻ, പക്ഷെ നേരിൽ കണ്ടിട്ട് പോലും മിണ്ടുന്നില്ല; ഞങ്ങളെല്ലാവരും വളർന്നത് ഒരു വീട്ടിൽ: വനിത
നടി വനിത വിജയകുമാറിന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വലിയ വാർത്തയായതാണ്. മാതാപിതാക്കളുമായുള്ള തർക്കമായിരുന്നു ഇതിൽ വലിയ വിവാദമായത്. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മകളാണ് വനിത വിജയകുമാർ. ഇവർ രണ്ട് പേരും വനിതയെ പരസ്യമായി തള്ളിക്കളഞ്ഞതാണ്. സഹോദരങ്ങളും വനിതയോട് മിണ്ടാറില്ല. രണ്ട് ഭാര്യമാരാണ് വിജയകുമാറിനുണ്ടായിരുന്നത്. മുത്തുക്കണ്ണ് എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഇവരെക്കുറിച്ച് ഒരിക്കൽ വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞങ്ങളെ വളർത്തിയതെല്ലാം അവരാണ്. ഞങ്ങളും അരുണും അരുണിന്റെ സഹോദരിമാരായ കവിതയുമെല്ലാം ഒരു വീട്ടിലാണ് കഴിഞ്ഞത്. പ്രശ്നങ്ങളൊന്നുമില്ലായിരുന്നു എന്ന് വനിത പറഞ്ഞു. വിജയകുമാറിന് മുത്തുക്കണ്ണിൽ പിറന്ന മക്കളാണ് അരുൺ, കവിത, അനിത എന്നിവർ.
കഴിഞ്ഞതെല്ലാം മറന്ന് വീണ്ടും കുടുംബവുമായി ഒത്ത് ചേരാൻ താൻ ശ്രമിച്ചെങ്കിലും ഇവരാരും ഇതിന് തയ്യാറാകുന്നില്ലെന്നാണ് വനിത പറയുന്നത്. അനിതയ്ക്കും കവിതയ്ക്കും കുറേക്കാലം മുമ്പ് എല്ലാം മറന്ന് വീണ്ടും ഒന്നിക്കാൻ ഞാൻ നീണ്ട മെസേജുകൾ അയച്ചിരുന്നു. എന്നാൽ അവർ തന്നെ ബ്ലോക്ക് ചെയ്യുകയാണുണ്ടായതെന്നും വനിത തുറന്ന് പറഞ്ഞു. മുമ്പൊരിക്കൽ പൊതുവിടത്തിൽ വെച്ച് സഹോദരനെ കണ്ടതിനെക്കുറിച്ചും വനിത വിജയകുമാർ സംസാരിച്ചു.

നേര മുഖാംമുഖം പോയി നിന്നപ്പോൾ അവർക്ക് എന്ത് ചെയ്യണമെന്ന് അറിയാതായി. ഹൗ ആർയു എന്ന് ചോദിച്ചപ്പോൾ ഫൈൻ എന്ന് പറഞ്ഞു. എന്താണ് അണ്ണാ പ്രശ്നം. നമുക്ക് വഴക്കൊഴിവാക്കാം എന്ന് ഞാൻ പറഞ്ഞു. എനിക്ക് കണ്ണിൽ നിന്ന് വെള്ളം വന്നു. വനിത ഇവിടെ വെച്ച് വേണ്ട, നീ ഇപ്പോൾ പോകൂ. സുഹൃത്തുക്കളോടൊപ്പമല്ലേ വന്നത്, രാത്രി ആഘോഷിക്കൂ, ഇവിടെ വെച്ച് ഒന്നും പറയേണ്ടെന്ന് സഹോദരൻ പറഞ്ഞു. ശരി, അപ്പോൾ എവിടെ വരണമെന്ന് പറയൂ, ഈ പ്രശ്നം പരിഹരിക്കണം, എത്ര നാൾ വഴക്ക് തുടരാൻ കഴിയും.
എന്തിനാണ് വഴക്കെന്നും ഞാൻ ചോദിച്ചു. എന്നാൽ എനിക്ക് വീട്ടിൽ പോകണം എന്ന് അരുൺ പറഞ്ഞു. ആരെയോ ഭയക്കുന്നത് പോലെ തനിക്ക് തോന്നിയെന്നും വനിത വിജയകുമാർ വ്യക്തമാക്കി. അരുൺ സിനിമാ ലോകത്തേക്ക് വരുമ്പോൾ വലിയ പിന്തുണ നൽകിയത് ഞാനാണ്. ഫോട്ടോഷൂട്ടിനൊക്കെ കോസ്റ്റ്യൂമുകൾ എന്റെ ക്രെഡിറ്റ് കാർഡിൽ വാങ്ങിക്കൊടുത്തിട്ടുണ്ട്. ഞങ്ങളെ വളരെ അടുപ്പമുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ ആ ബന്ധമെല്ലാം പോയെന്നും വനിത അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications
