ഇത്തവണയും വരദയ്ക്കൊപ്പം ജിഷിനില്ല; പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെ മകന്റെ പിറന്നാൾ ദിന ആഘോഷം

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് വരദയും ഭർത്താവ് ജിഷിനും. ഓൺസ്ക്രീനിൽ ഒരുമിച്ചഭിനയിച്ച താരങ്ങൾ ജീവിതത്തിലും ഒരുമിച്ച് അഭിനയിച്ചപ്പോൾ സന്തോഷിച്ചവരാണ് ആരാധകർ.ഷൂട്ടിംഗിനിടയിലാണ് ഇരുവരും തമ്മിൽ സൗഹൃദം ഉടലെടുക്കുന്നത്.

അമല എന്ന പരമ്പരയ്ക്കിടെയായിരുന്നു പ്രണയം. 2014 ൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവർക്കും ഒരു മകനുമുണ്ട്. വിവാഹ ശേഷം രണ്ട് പേരും കരിയറിന് പരസ്പര പിന്തുണ നൽകി മുന്നോട്ട് പോയി. അഭിനയ രംഗത്ത് രണ്ട് പേരും സജീവമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളുടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഇവരെ ഒരുമിച്ച് ആരാധകർ കാണാറേ ഇല്ല. ജീവിതത്തിലെ പ്രധാനപ്പെട്ട അവസരങ്ങളിൽ പോലും ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് താരങ്ങൾ പങ്കുവെക്കുന്നത്. ഇരുവരും വിവാഹ മോചനം നേടിയെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്.

Jishin, Varada

ഒരുമിച്ച് ഒരു വേദികളിലും അടുത്തിടെയൊന്നും വരദയെയും ജിഷിനെയും കണ്ടിട്ടില്ല. വരദ പുതിയ ഫ്ലാറ്റ് വാങ്ങിയപ്പോൾ പോലും പോലും ജിഷിൻ എത്തിയില്ല. ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് വിവരം. അഭ്യൂഹങ്ങൾ കടുത്തപ്പോഴും ഇതേപറ്റി താരങ്ങൾ പ്രതികരിച്ചില്ല. അതേസമയം സ്വകാര്യതയിലേക്ക് കടന്ന് വരരുതെന്ന് ജിഷിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ വരദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. മകന്റെ പിറന്നാൾ ദിനത്തിലെ ചിത്രമാണ് വരദ പങ്കുവെച്ചത്. ഹാപ്പി ബർത്ത് ഡേ മൈ സൺഷൈൻ എന്ന ക്യാപ്ഷനൊപ്പം മകനൊപ്പമുള്ള ചിത്രങ്ങളാണ് വരദ പങ്കുവെച്ചത്.

Jishin, Varada

മകനൊപ്പം വരദയുടെ മാതാപിതാക്കളെയും കാണാം. ജിഷിനെ ഇത്തവണയും വരദയ്ക്കൊപ്പം കാണുന്നില്ല. പരസ്യമായി പറഞ്ഞില്ലെങ്കിലും ഇരുവരും വേർപിരിഞ്ഞെന്നാണ് പലരും അനുമാനിക്കുന്നത്. ജിയാൻ എന്നാണ് വദരയുടെയും ജിഷിന്റെയും മകന്റെ പേര്.

ഡിവോഴ്സായാൽ‌ നിങ്ങൾക്കെന്താണ്? നിങ്ങളാണോ കല്യാണം നടത്തിയതെന്നായിരുന്നു മുമ്പൊരിക്കൽ ജിഷിൻ ചോദിച്ചത്. ഡിവോഴ്സായില്ല. ആയെങ്കിൽ പറയാം. കുറച്ച് കൂടി സമയം തരണമെന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളതെന്നും ജിഷിനന്ന് വ്യക്തമാക്കി.

​ഗുജറാത്തിലാണ് വരദയും കുടുംബവും മുമ്പ് താമസിച്ചിരുന്നത്. പിന്നീട് കേരളത്തിലേക്ക് മാറുകയായിരുന്നു. ജിഷിൻ കണ്ണൂർ സ്വദേശിയാണ്. ജിഷനുമായി ആദ്യം പരിചയപ്പെട്ടതിനെക്കുറിച്ച് മുമ്പൊരിക്കൽ അമല സംസാരിച്ചിരുന്നു.

ജിഷിനൊപ്പം ആദ്യ സീൻ ചെയ്യുമ്പോൾ ഒരു അലമ്പനെ പോലെയാണ് തോന്നിയത്. എവിടെ നിന്ന് കിട്ടിയതാണ് ഇതിനെയെന്ന് തോന്നി. ആദ്യമൊന്നും ജിഷിനെ ഇഷ്ടമായിരുന്നില്ല. പിന്നെ പ്രണയത്തിലായെന്നുമാണ് വരദ അന്ന് പറഞ്ഞത്. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് വരദ സീരിയൽ രം​ഗത്തേക്ക് വരുന്നത്.

പൃഥിരാജിന്റെ വാസ്തവം എന്ന സിനിമയിലാണ് വരദ ആദ്യമായി അഭിനയിക്കുന്നത്. പൃഥിരാജിന്റെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് ഈ സിനിമയിൽ വരദ ചെയ്തത്. പിന്നീട് യെസ് യുവർ ഓണർ, സുൽത്താൻ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി, അൽ മല്ലു തുടങ്ങിയ സിനിമകളിലും വരദ അഭിനയിച്ചു.

അമല എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെയായിരുന്ന വരദ അവതരിപ്പിച്ചത്. സ്നേഹക്കൂട് എന്ന സീരിയലിലൂടെയാണ് അമല ടെലിവിഷൻ രം​ഗത്തേക്ക് കടന്ന് വരുന്നത്. സീരിയൽ രം​ഗത്താണ് വരദയ്ക്ക് കൂടുതൽ ശോഭിക്കാനായത്. വിവാഹ മോചന വാർത്തകൾക്കിടെ വരദ പുതിയ ഫ്ലാറ്റ് വാങ്ങിയിരുന്നു. അച്ഛനും അമ്മയ്ക്കും മകനുമൊപ്പമുള്ള വീട്ടിൽ നിന്നുള്ള ചിത്രവും പുറത്ത് വന്നു. അന്നും ജിഷിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. പിരിഞ്ഞെങ്കിൽ ഇരുവരും ഇക്കാര്യം തുറന്ന് പറയാത്തതിന് കാരണമെന്തെന്നും ആരാധകർ ചോദിക്കുന്നു.

More from Filmibeat

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X