സാജൻ ചേട്ടൻ എന്നോട് മിണ്ടാതെയായി, ഞാൻ തെറ്റിദ്ധരിക്കുമെന്ന് വിചാരിച്ചുണ്ടാവും; വരദ പറയുന്നു

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വരദ. ചെയ്ത് സീരിയലുകൾ കുറവാണെങ്കിലും ഇവയെല്ലാം മികച്ച കഥാപാത്രങ്ങളാണ് വരദയ്ക്ക് നൽകിയത്. അതിനാൽ തന്നെ പെട്ടെന്ന് ശ്രദ്ധ നേടാൻ വരദയ്ക്ക് കഴിഞ്ഞു. സ്നേഹക്കൂട് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. അമല എന്ന സീരിയലിൽ ടൈറ്റിൽ കഥാപാത്രമായി വരദയെത്തി. ഇടയ്ക്ക് ഷോ അവതാരകയായും വരദയെ പ്രേക്ഷകർ‌ കണ്ടു. സീരിയലാണ് കരിയറിൽ വഴിത്തിരിവായതെങ്കിലും സിനിമകളിലൂടെയാണ് വരദയുടെ തുടക്കം.

പൃഥിരാജ് നായകനായ വാസ്തവത്തിൽ അനിയത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സിനിമാ രം​ഗത്തേക്കെത്തുന്നത്. കുറച്ച് സിനിമകൾ ചെയ്ത ശേഷം ടെലിവിഷൻ രം​ഗത്തേക്ക് മാറി. അടുത്തിടെയാണ് നടി കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങിയത്. ഗൃഹപ്രവേശനത്തിന്റെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ നടിയുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ച ചില ചോദ്യങ്ങളും ആരാധകരുടെ ഭാ​ഗത്ത് നിന്നുണ്ടായി.

ഭർത്താവ് ജിഷിൻ ഫോട്ടോയിലുണ്ടായിരുന്നില്ല. ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്ക് ഇത് ആക്കം കൂട്ടി. ഭർത്താവ് ജിഷിൻ‌ മോഹനുമായി വരദ അകൽച്ചയിലാണെന്ന് നാളുകളായി അഭ്യൂഹമുണ്ട്. എന്നാൽ ഇതേക്കുറിച്ച് വരദ ഒരിടത്തും സംസാരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളിലൊന്നും ജിഷിനെ കാണാറില്ല.

Varada

മൈൽസ്റ്റോൺ മേക്കർസുമായുള്ള അഭിമുഖത്തിൽ അമല എന്ന സീരിയലിനിടെയുണ്ടായ സംഭവിച്ചതിനെക്കുറിച്ച് സംസാരിച്ചിക്കുകയാണ് നടി.
'ഒരിടയ്ക്ക് സാജൻ ചേട്ടൻ എന്നോട് സംസാരിക്കാതെയായി. ഞാനധികം ഫ്രണ്ട്സ് സർക്കിളില്ലാത്ത ആളാണ്. ഇൻഡസ്ട്രിയിലെ റൂമർ ഏറ്റവും അവസാനം അറിയുന്ന ആൾ ഞാനായിരിക്കും. സാജൻ ചേട്ടൻ എന്നോട് മിണ്ടാത്തത് വിഷമമായി. ഞങ്ങൾ സുഹൃത്തുക്കളായി സംസാരിച്ചിരുന്ന ആൾക്കാരാണ്'

'സാജൻ ചേട്ടന് എന്നോട് എന്താണ് പ്രശ്നം, എന്താണ് മിണ്ടാത്തത്, ദേഷ്യമുണ്ടോയെന്നൊക്കെ ഞാൻ ചോദിച്ചു. നീ ഇതൊന്നും അറിഞ്ഞില്ലേയെന്ന് സാജൻ ചേട്ടൻ ചോദിച്ചു. നമ്മൾ തമ്മിൽ എന്തൊക്കെയുണ്ടോന്നാണ് സംസാരമെന്ന്. കണ്ണിൽ കണ്ടവർ വായിൽത്തോന്നിയത് പറഞ്ഞിട്ട് പുള്ളി എന്നോട് മിണ്ടുന്നില്ല'

'പുള്ളി വിചാരിച്ചു ഞാനദ്ദേഹത്തെ തെറ്റിദ്ധരിക്കുമെന്ന്. മിണ്ടാതെ നടക്കല്ലേ എനിക്ക് സഹിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ പറഞ്ഞു,' വരദയുടെ വാക്കുകളിങ്ങനെ. പിന്നീട് ആരുടെ കൂടെ അഭിനയിച്ചാലും ​ഗോസിപ്പുകൾ വന്നതോടെ അവ ​ഗൗനിക്കാതായെന്നും നടി വ്യക്തമാക്കി. സീരിയൽ രം​ഗത്ത് തനിക്കധികം സുഹൃത്തുക്കളില്ല. അധികം സംസാരിക്കാത്തത് കാരണം പലരും അഹങ്കാരിയാണെന്ന് കരുതുന്നുണ്ടാവാമെന്നും വരദ പറയുന്നു.

കാര്യങ്ങൾ മുഖത്ത് നോക്കി സംസാരിക്കുന്നത് കാരണം പലരുടെയും പ്രിയപ്പെട്ട ആളല്ല താൻ. ചില സീരിയലുകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ഒരു സീരിയലിനിടെ ഡേറ്റിന്റെ പ്രശ്നം മൂലം തനിക്കെതിരെ പരാതി വന്നെന്നും വരദ ഓർത്തു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വരദ തുറന്ന് സംസാരിക്കാറില്ല. വിവാഹ മോചനം നേടിയെന്ന അഭ്യൂഹങ്ങൾ തുടരവെയും നടി ഇതേക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയതിനെക്കുറിച്ച് നടി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.

Varada

വർക്കുകൾക്കായി എറണാകുളത്ത് വരുമ്പോൾ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സ്വന്തമായി ഒരു വീട് എറണാകുളത്ത് വേണമെന്നുണ്ടായിരുന്നു. വരദ കോടികൾ വിലയുള്ള ഫ്ലാറ്റ് വാങ്ങിയെന്ന് പല മാധ്യമങ്ങളിലും വാർത്ത വന്നു. എന്നാലിത് തെറ്റാണ്. ചെറിയ ബജറ്റിലുള്ള ഫ്ലാറ്റാണ് താൻ വാങ്ങിയത്. അനാവശ്യമായാണ് ഇത്തരം റിപ്പോർട്ടുകൾ വരുന്നെന്നും വരദ അഭിപ്രായപ്പെട്ടു.

വിവാഹ മോചന വാർത്തകളെക്കുറിച്ച് വരദയുടെ ഭർത്താവ് ജിഷിൻ മുമ്പ് സംസാരിച്ചിരുന്നു. വിവാഹ മോചനം നേടിയാലും ഇല്ലെങ്കിലും നിങ്ങൾക്കെന്താണെന്നായിരുന്നു ​ഗോസിപ്പുകളോക്കുറിച്ചുള്ള ജിഷിന്റെ മറുചോദ്യം. അമല എന്ന സീരിയലിനിടെയാണ് വരദയും ജിഷിനും പ്രണയത്തിലാവുന്നത്. 2014 ലായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനുമുണ്ട്.

Read more about: varada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X