ലിവിങ് ടുഗെതറെന്ന് ഹാഷ്ടാഗ്, ചെറുപ്പക്കാരനൊപ്പം വരദയുടെ ഫോട്ടോ, ഞങ്ങളെ കൺഫ്യൂഷനാക്കരുതെന്ന് ആരാധകർ!
അമല എന്ന സീരിയലിലൂടെയാണ് സിനിമ-സീരിയൽ താരം വരദ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. വരദ എന്ന പേര് താരത്തിന് ഇട്ടത് അന്തരിച്ച സംവിധായകൻ ലോഹിത ദാസായിരുന്നു. നിവേദ്യം എന്ന ചിത്രത്തിന് വേണ്ടിയാണ് വരദ പേര് മാറ്റിയത്. എന്നാല്‍ ആ സിനിമ ചെയ്യാനായി സാധിച്ചില്ല. അദ്ദേഹത്തിന്റെ ശിഷ്യന്റെ സിനിമയായ സുല്‍ത്താനിലേക്ക് പിന്നീട് വരദയെ സജസ്റ്റ് ചെയ്തതും ലോഹിത ദാസ് തന്നെയാണ്. ലോഹിതദാസ് ഇട്ടത് കൊണ്ട് തന്നെ വരദ എന്ന പേര് തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് പലപ്പോഴായി താരം പറഞ്ഞിട്ടുണ്ട്.
അമല എന്ന സീരിയലിൽ തനിക്കൊപ്പം വില്ലനായി അഭിനയിച്ച ജിഷിന്‍ മോഹനാണ് പിന്നീട് യഥാർത്ഥ ജീവിതത്തിൽ വരദയുടെ നായകനായത്. വില്ലനും നായികയും സ്‌ക്രീനില്‍ അടിപിടിയാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയ ജോഡികളായി മാറിയത് സീരിയൽപ്രേമികൾക്കും സന്തോഷം പകർന്നു. 2014ലാണ് ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ഒരേ ഒരു മകനാണ് ഇരുവര്‍ക്കും ഉള്ളത്.

എന്നാൽ അടുത്തിടെയായി ജിഷിനും വരദയും അകന്ന് കഴിയുകയാണ്. മകൻ വരദയ്ക്കൊപ്പമാണ് ഉള്ളത്. ജിഷിന് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ ഇപ്പോൾ പങ്കുവെക്കാറില്ലെങ്കിലും മകനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വരദ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
ജിഷിനും വരദയും തമ്മിൽ അകൽച്ചയിലാണെന്ന് മനസിലാക്കിയപ്പോൾ വേർപിരിഞ്ഞോ, വിവാഹമോചനത്തിന് ശ്രമിക്കുകയാണോ എന്നീ ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. എന്നാൽ വ്യക്തമായ ഒരു മറുപടി ജിഷിനോ വരദയൊ നൽകിയിരുന്നില്ല. അതേസമയം ഇപ്പോഴിതാ വരദ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. സംതിങ് ഈസ് കുക്കിങ് ഗസ് വാട്ട്... എന്ന് എഴുതി ഒരു ചെറുപ്പക്കാരനൊപ്പം നിൽക്കുന്ന മൂന്ന് ചിത്രങ്ങളാണ് വരദ പങ്കുവെച്ചത്.
നടനും സക്സസ് കോച്ചുമായ ഹരീഷ് ശശികുമാരനാണ് വരദയ്ക്കൊപ്പമുള്ള ചെറുപ്പക്കാരൻ. ഫേവറേറ്റ്, പാട്നേഴ്സ്, ഹാപ്പിനെസ്, ഫ്രണ്ട്ഷിപ്പ്, ലവ്, ലിവിങ് ടുഗെതർ, റീബോണ്ട്, ഗെറ്റ് ടുഗെതർ, റീയൂണിറ്റഡ്, ലൈഫ്, ഫ്രണ്ട്സ് ഫോർ ലൈഫ് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് വരദ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഹാഷ്ടാഗിൽ ലിവിങ് ടുഗെതർ കണ്ടതോടെ വരദയുടെ പുതിയ പ്രണയമാണോ ഹരീഷ് ശശികുമാരൻ എന്നതടക്കമുള്ള സംശയങ്ങളാണ് ആരാധകർക്ക്.
സംതിങ് ഈസ് കുക്കിങ് എന്ന് വരദ എഴുതിയതുകൊണ്ട് കുക്കിങ് ലവ് ആണോയെന്ന് ചോദിച്ചാണ് ചിലർ എത്തിയത്. ആദ്യം വേറെ ഒരു കുക്ക് ഉണ്ടായിരുന്നല്ലോ... ആ കാര്യം എന്തായീന്ന് ആദ്യം പറ. ഞങ്ങളെ കൺഫ്യൂഷനാക്കരുത് എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ജിഷിനുമായുള്ള പ്രശ്നം വെളിപ്പെടുത്താത്തതിനാലാണ് ചിലർ അത്തരത്തിൽ കുറിച്ചത്.

അതേസമയം പുതിയ റിലേഷനെ കുറിച്ചൊന്നുമല്ല വരദ പുത്തൻ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്നാണ് വ്യക്തമാകുന്നത്. കാരണം വരദയ്ക്കൊപ്പം ഫോട്ടോയിലുള്ള ഹരീഷ് ശശികുമാരനും വരദയും ചേർന്ന് വർഷങ്ങൾക്ക് മുമ്പ് ലിവിങ് ടുഗെദർ എന്നൊരു സീരിസ് ചെയ്തിരുന്നു. ചിലപ്പോൾ അതിന്റെ സീസൺ 2വിനെ കുറിച്ച് പ്ലാനിങ് ആരംഭിച്ചതിനാലാകാം ലിവിങ് ടുഗെതർ, റീബോണ്ട്, ഗെറ്റ് ടുഗെതർ, റീയൂണിറ്റഡ് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾ ഹരീഷിനൊപ്പമുള്ള ഫോട്ടോയിൽ വരദ ഉൾപ്പെടുത്തിയത്.
സോഷ്യൽമീഡിയയിൽ സജീവമായ വരദയ്ക്ക് ഒരു യുട്യൂബ് ചാനലുമുണ്ട്. ജിഷിനുമായി അകന്ന് കഴിയാൻ തുടങ്ങിയശേഷം വരദ ഏറെയും യാത്രകളാണ് നടത്താറുള്ളത്. അടുത്തിടെ വരദയുടെ കൊച്ചിയിലെ പുത്തൻ ഫ്ലാറ്റിന്റെ പാലുകാച്ചലായിരുന്നു.
വരദയ്ക്ക് ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ വരദയുടെ അച്ഛനും അമ്മയുമാണ് നടിയുടെ കുഞ്ഞിനെ നോക്കുന്നത്. ഇടയ്ക്ക് മകനൊപ്പവും യാത്രകളും ഔട്ടിങും വരദ നടത്താറുണ്ട്. ജിഷിനും പുതിയ സീരിയലും അതിന്റെ തയ്യാറെടുപ്പും ഷെഡ്യൂളുമായി തിരക്കിലാണ്.


Click it and Unblock the Notifications











