അച്ഛനെ ഞാൻ തിരികെ കൊണ്ട് പോകുമെന്ന് പറഞ്ഞു; രണ്ടാനമ്മയായ രാധികയും ഞാനും തമ്മിലുണ്ടായത്...
നടൻ ശരത്കുമാറിന്റെ രണ്ട് വിവാഹ ബന്ധങ്ങളും സിനിമാ ലോകത്ത് ചർച്ചയായതാണ്. ആദ്യ ഭാര്യ ഛായദേവിയിൽ നടന് പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഛായദേവിയുമായി അകന്ന ശേഷം ശരത്കുമാർ നടി രാധിക ശരത്കുമാറുമായി അടുത്തു. രാധികയ്ക്ക് തന്റെ മുൻ വിവാഹബന്ധത്തിൽ റയാൻ എന്ന മകളുമുണ്ട്. റയാനെ സ്വന്തം മകളായാണ് ശരത്കുമാർ കാണുന്നത്. കുറേക്കാലം അച്ഛൻ അമ്മയുമായി പിരിഞ്ഞതിലും രണ്ടാമത് വിവാഹം ചെയ്തതിലും വരലക്ഷ്മിക്ക് എതിർപ്പുണ്ടായിരുന്നു.
എന്നാൽ പിന്നീടിത് മാറി. വരലക്ഷ്മിയുടെ വിവാഹത്തിന് രാധികയും മകളുമെത്തി. രണ്ട് കുടുംബങ്ങളും സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ചു. ഈ സ്നേഹ ബന്ധത്തിലേക്ക് എത്താൻ ഒരുപാട് കാലം ഇവർക്ക് വേണ്ടി വന്നിട്ടുണ്ട്. അസ്വരസ്യങ്ങളുണ്ടായിരുന്ന ആ കാലഘട്ടത്തെക്കുറിച്ച് ഓർക്കുകയാണ് റയാനും വരലക്ഷ്മിയും. റയാന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ.

ഞാനൊരു സിംഗിൾ ചെെൽഡ് ആണ്. അച്ഛന് രണ്ട് പെൺമക്കളുണ്ടെന്ന് അമ്മയെ വിവാഹം ചെയ്യുന്ന സമയത്ത് എനിക്കറിയാമായിരുന്നു. എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടുന്നു എന്നാണ് ഞാൻ ആലോചിച്ചത്. പക്ഷെ യാഥാർത്ഥ്യം അതിൽ നിന്നും ഒരുപാട് അകലെയായിരുന്നു. ആ സമയത്ത് എന്നെയത് ഞെട്ടിച്ചു. എന്റെ വിവാഹസമയത്ത് നിങ്ങൾ അവിടെ വേണ്ടെന്ന് ഞാൻ പറഞ്ഞു. അതിൽ എനിക്ക് പശ്ചാത്താപമുണ്ട്. പക്ഷെ ആ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ അത് നിർബന്ധിച്ചുള്ള തീരുമാനമായേനെയെന്നും റയാൻ പറയുന്നു.
തന്റെ വിവാഹ സമയത്താണ് രണ്ട് കുടുംബങ്ങളും ഒന്നായതെന്ന് വരലക്ഷ്മിയും പറയുന്നുണ്ട്. എന്തിനാണ് അവരെ വിവാഹത്തിന് ക്ഷണിക്കുന്നതെന്ന് ചോദിച്ചവരുണ്ട്. പക്ഷെ പിന്നെ എവിടെയാണ് വ്യക്തിയെന്ന നിലയിലുള്ള വളർച്ച. രാധികാന്റിയുമായി ഞാൻ അടുക്കുന്നത് ക്രമേണയാണ്. പലരും പലതും നമ്മളോട് പറയും. അത് നമ്മൾക്ക് തോന്നുന്നതയിരിക്കില്ല. അവരാണ് നിന്റെ കുടുംബം ഇല്ലാതാക്കിയതെന്ന് പത്ത് പേർ എന്നോട് പറയും.
അപ്പുറത്ത് നിന്ന് അച്ഛനെ ആദ്യ വിവാഹ ബന്ധത്തിലേക്ക് ഇവൾ കൊണ്ട് പോകും എന്ന് പറഞ്ഞ് കൊടുക്കും. പിന്നീട് ഞങ്ങൾ മനസിലാക്കി. ഞാൻ അച്ഛനെ രാധികാന്റിയിൽ നിന്നും അകറ്റി കൊണ്ട് പോകുകയല്ല. രാധികാന്റി പരുക്കയായ രണ്ടാനമ്മയുമല്ല. എല്ലാവരും അവരുടേതായ സ്ഥാനത്ത് സെക്യൂർ ആണെന്ന് മനസിലാക്കാൻ സമയം വേണ്ടി വന്നെന്നും വരലക്ഷ്മി പറയുന്നു.
എന്റെ മാതാപിതാക്കൾ വേർപിരിയാൻ കാരണം രാധികാന്റിയല്ല. എങ്ങനെയാണ് നിനക്കവരോട് സ്നേഹം കാണിക്കാൻ പറ്റുന്നതെന്ന് പലരും ചോദിക്കും. പക്ഷെ അവരല്ല ബന്ധം തകരാൻ കാരണം. അമ്മയും അച്ഛനും ഒത്ത് പോയില്ല. രാധികാന്റി വരുമ്പോഴേ അച്ഛൻ പ്രശ്നത്തിലാണെന്നും ജീവിതത്തിൽ ഓരോ വ്യക്തികൾക്കും അവരുടേതായ തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്നും വരലക്ഷ്മി പറയുന്നുണ്ട്. എന്റെ അമ്മയും രാധിക ആന്റിയും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. അവർ മനക്കരുത്തുള്ളവരാണ്. ജീവിതത്തിലെ പ്രശ്നങ്ങളോട് അവർ പൊരുതി. അവർ രണ്ട് പേരും ഇന്ന് പരസ്പരം ഒരുപാട് സംസാരിക്കുന്നു. അതിൽ സന്തോഷമുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു വരലക്ഷ്മിയുടെ വിവാഹം. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. മുൻ ഭാര്യയിൽ ഒരു മകളുമുണ്ട്.


Click it and Unblock the Notifications











