ഞങ്ങൾക്ക് പിരിയാൻ പറ്റുന്നില്ലായിരുന്നു; ഭർത്താവ് മുൻ ഭാര്യയോട് സംസാരിക്കുന്നത് അം​ഗീകരിക്കാൻ കാരണം: വരലക്ഷ്മി

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ന‌ടി വരലക്ഷ്മി ശരത്കുമാർ. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ഒരു മകളുമുണ്ട്. നിക്കോളായ് സച്ച്ദേവിനെ പരിചയപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് വരലക്ഷ്മിയിപ്പോൾ.

മൂന്നാറിലെ ഒരു റിസോർട്ടിൽ വെച്ചാണ് ഞങ്ങൾ കാണുന്നത്. ഞങ്ങൾ സംസാരിച്ചു. ആ ഒരു ദിവസത്തിനുള്ളിൽ ഇതാണ് എന്റെ പുരുഷനെന്ന് ഞാൻ തിരിച്ചറിഞ്ഞു. സോൾ മേറ്റിൽ അതുവരെ ഞാൻ വിശ്വസിച്ചിരുന്നില്ല. ആ രാത്രി ഞങ്ങൾക്ക് പിരിയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ കരഞ്ഞു. കാരണം ഇത് മുന്നോട്ട് പോകില്ലെന്ന് അറിയാമായിരുന്നു. കാരണം ഒരുപാട് സങ്കീർണതകളുണ്ട്. അദ്ദേഹം ആദ്യ വിവാഹബന്ധത്തിൽ നിന്ന് പുറത്ത് വരുന്ന ഘട്ടമാണത്. ഞങ്ങൾ പിന്നീട് ടച്ചിലുണ്ടായിരുന്നു. പക്ഷെ 15 വർഷം ഞങ്ങൾ പിന്നെ നേരിൽ കണ്ടിട്ടില്ല.

Varalakshmi Sarathkumar

ഒന്നുകിൽ ഞാൻ ആരെയെങ്കിലും ഡേറ്റ് ചെയ്യുകയായിരിക്കും. അല്ലെങ്കിൽ അദ്ദേഹം ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടാകും. ഞങ്ങൾ രണ്ട് പേരും ഒരേ സമയം സിം​ഗിളായിരുന്നില്ല. 15 വർഷത്തിന് ശേഷം കണ്ടപ്പോൾ ഞങ്ങൾ രണ്ട് പേരും സിം​ഗിളായിരുന്നു. ഇനിയൊരു കാപ്പി കുടിക്കാൻ നേരിൽ കാണുകയാണെങ്കിൽ നമ്മൾക്ക് കല്യാണം കഴിക്കാം എന്ന് നേരത്തെ പറഞ്ഞിരുന്നു. അത് പോലെ സംഭവിച്ചു. നേരിൽ കണ്ട് മാസങ്ങൾക്കുള്ളിൽ വിവാഹം നടന്നെന്നും വരലക്ഷ്മി പറയുന്നു.

എന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാമായി അടുത്ത ബന്ധം നിക്കിനുണ്ട്. നിക്കിന്റെ മുൻ ഭാര്യ കവിതയെയും മകളെയും ഉൾക്കൊള്ളാനുള്ള പക്വത എനിക്കുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നെങ്കിൽ നിക്ക് കവിതയോട് സംസാരിക്കുന്നതിൽ എനിക്ക് എതിർപ്പുണ്ടായേനെ. ഇന്നെനിക്ക് ഒരു ഔൺസ് ഇൻസെക്യൂരിറ്റി പോലുമില്ലെന്നും വരലക്ഷ്മി പറഞ്ഞു. മകളെ നിക്കും കവിതയും ചേർന്നാണ് വളർത്തുന്നത്. അവർ തമ്മിൽ പരസ്പരം ശത്രുതയില്ല. കവിത മറ്റൊരാൾക്കൊപ്പമാണ്. നിക്ക് എന്നെ വിവാഹം ചെയ്തു. രണ്ട് പേരും തങ്ങളുടേതായ ജീവിതം നയിക്കുകയാണെന്നും വരലക്ഷ്മി പറഞ്ഞു.

More from Filmibeat

Read more about: varalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X