ഭർത്താവിന്റെ ആദ്യ ഭാര്യ മാതൃകയാണ്, മകൾ ആദ്യമായി എന്നെ കണ്ടപ്പോഴുള്ള പ്രതികരണം: വരലക്ഷ്മി

ഭർത്താവ് നിക്കോളായ് സച്ച്ദേവിനൊപ്പം സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാർ. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2024 ൽ വിവാഹിതരായത്. 39ാം വയസിലാണ് വരലക്ഷ്മി വിവാഹ ജീവിതത്തിലേക്ക് കടന്നത്. നിക്കോളായ് സച്ച്ദേവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹബന്ധത്തിൽ കൗമാരക്കാരിയായ മകളും നിക്കോളായ് സച്ച്ദേവിനുണ്ട്. നിക്കോളായുടെ ജീവിതത്തെക്കുറിച്ച് അടുത്തറിഞ്ഞ ശേഷമാണ് മാതാപിതാക്കളുടെ സമ്മതത്തോടെ വരലക്ഷ്മി വിവാഹം ചെയ്തത്.

ഭർത്താവും ഇദ്ദേഹത്തിന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് വരലക്ഷ്മി. നിക്കോളായും ആദ്യ ഭാര്യ കവിതയും നല്ല രീതിയിലാണ് മകൾ കാഷയെ വളർത്തിയത്. അതിനാൽ എന്നെ പരിചയപ്പെട്ടപ്പോൾ സ്വീകരിക്കാൻ അവൾ തയ്യാറായി. വളരെ ഓർ​ഗാനിക്കായാണ് അത് സംഭവിച്ചത്. ഫേക്കായി ഒന്നും നടന്നില്ല. ആദ്യം എന്നെ കണ്ടപ്പോൾ തന്നെ അവൾ കെട്ടിപ്പിടിച്ച് ഉയർത്തിയെന്നും വരലക്ഷ്മി ഓർത്തു.

Varalakshmi Sarathkumar

ഇവർ രണ്ട് പേരെയും കണ്ടിട്ട് എനിക്ക് അസൂയ തോന്നി. കാരണം ഞാൻ വളർന്ന് വന്ന കാലം വ്യത്യസ്തമായിരുന്നു. ഡിവോഴ്സ് നടന്ന കുടുംബം ഇന്നത്തെ പോലെയായിരിക്കില്ല. ആദ്യ കുടുംബവും രണ്ടാമത്തെ കുടുംബവും തമ്മിൽ ഒരു അകൽച്ചയുണ്ടാകും. ഒരുപാട് ഡ്രാമയുണ്ടാകും. പക്ഷെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ അത് മനോഹരമായിരുന്നു.

ഈ സമയത്തായിരുന്നു ഞാൻ വളരേണ്ടിയിരുന്നത് എന്ന് തോന്നിപ്പോയി. ഇവർ മനോഹരമായി ആ സാഹചര്യം കെെകാര്യം ചെയ്തു. എവിടെയും അവർ ഒരുമിച്ച് പോകും. മാതാപിതാക്കളെന്ന നിലയിൽ അവൾക്ക് വേണ്ടിയിവർ നിൽക്കുന്നു. ഇന്ന് രാവിലെ പി‌ടിഎ മീറ്റിം​ഗ് ഉണ്ടായിരുന്നു. അത് കാണുന്നത് മനോഹരമാണെന്നും വരലക്ഷ്മി വ്യക്തമാക്കി. ‌തനിക്കും ഭർത്താവിനും ഇടയിൽ രഹസ്യങ്ങളൊന്നും ഇല്ലെന്നും എല്ലാം തുറന്ന് സംസാരിക്കുന്നവരാണെന്നും വരലക്ഷ്മി പറയുന്നുണ്ട്.

Varalakshmi

വരലക്ഷ്മിയുടെ മാതാപിതാക്കളുടെ വേർപിരിയൽ ഒരു കാലത്ത് വലിയ ചർച്ചയായതാണ്. നടൻ ശരത്കുമാറിന്റെയും ആദ്യ ഭാര്യ ഛായ ദേവിയുടെയും മകളാണ് വരലക്ഷ്മി ശരത്കുമാർ. പൂജ ശരത്കുമാർ എന്ന സഹോദരിയും വരലക്ഷ്മിക്കുണ്ട്. ഛായ ദേവിയുമായി പിരിഞ്ഞ ശേഷം നടി രാധിക ശരത്കുമാറിനെ ശരത്കുമാർ വിവാഹം ചെയ്തു. മുൻ വിവാഹബന്ധത്തിൽ രാധികയ്ക്ക് പിറന്ന മകളെ സ്വന്തം മകളായി ശരത്കുമാർ കണ്ടു. തുടക്കത്തിൽ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ വരലക്ഷ്മിക്ക് ബുദ്ധിമുട്ടായിരുന്നെന്ന് ശരത്കുമാർ തുറന്ന് പറഞ്ഞിരുന്നു.

റയാൻ എന്നാണ് രാധികയുടെ മുൻ ബന്ധത്തിൽ പിറന്ന മകളുടെ പേര്. വിവാഹിതയായി കുടുംബ ജീവിതം നയിക്കുകയാണ് റയാൻ. വരലക്ഷ്മിയുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്ന് റയാൻ പറഞ്ഞിരുന്നു. ശരത്കുമാറിനും രാധികയ്ക്കും രാഹുൽ എന്ന മകനുമുണ്ട്. വിശേഷ ദിവസങ്ങളിലും മറ്റും ഇവരെല്ലാവരും ഒത്ത് ചേരാറുണ്ട്. റയാൻ തന്റെ മകൾ തന്നെയാണെന്നും ഒരിക്കലും മറ്റൊരാളുടെ മകളെന്ന തരത്തിൽ കണ്ടിട്ടില്ലെന്നും ശരത്കുമാർ അടുത്തിടെ പറയുകയുണ്ടായി.

More from Filmibeat

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X