താന്‍ കണ്ടതില്‍ ഏറ്റവും പ്രൊഫഷണലായ സഹതാരത്തെ പരിചയപ്പെടുത്തി താരപുത്രി വരലക്ഷ്മി!!
തെന്നിന്ത്യയിലെ പ്രമുഖ താരപുത്രിയായ വരലക്ഷ്മി ശരത്കുമാര്‍ സിനിമകളുടെ തിരക്കിലാണ്. അതിനിടെ വരലക്ഷ്മിയുടെ വിവാഹത്തെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത് നടന്‍ വിശാലുമായിട്ടുണ്ടായിരുന്ന പ്രണയമായിരുന്നു. ഇപ്പോള്‍ ഡാനി എന്ന ചിത്രത്തിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതിനിടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വരലക്ഷ്മി.
സന്താനമൂര്‍ത്തി സംവിധാനം ചെയ്യുന്ന ഡാനിയില്‍ ഒരു പട്ടിയാണ് വരലക്ഷ്മിയ്‌ക്കൊപ്പം അഭിനയിക്കുന്നത്. അതിനെ കുറിച്ചാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നടി തുറന്ന് പറഞ്ഞിരിക്കുന്നത്. ഇവള്‍ എല്ലാം തികഞ്ഞ താരമാണ്. അവളുടെ ഷോട്ടിനായി കാത്തിരിക്കുകയാണ്. ജീവിതത്തില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും പ്രൊഫഷണലായ സഹതാരം. അവളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നുമാണ് നടി പറഞ്ഞിരുന്നത്.

ആദ്യമായി ഒരു പട്ടിയുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് കൊണ്ടാണ് വരലക്ഷ്മി തന്റെ പുതിയ ചിത്രത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. പിജി മുത്തയ്യയും എം ദീപയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ആനന്ദ് കുമാര്‍ ആണ്. സന്തോഷ് ദയാനിധിയാണ് സംഗീതം.
2018 വരലക്ഷ്മിയ്ക്ക് കരിയറില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു. ധനുഷിനൊപ്പം അഭിനയിച്ച മാരി 2, വിജയ് ചിത്രം സര്‍ക്കാര്‍, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ സിനിമകളിലെ വരലക്ഷ്മിയുടെ പ്രകടനം മികവുറ്റതായിരുന്നു. വെല്‍വെറ്റ് നഗരം, കന്നി രാസി, നീയാ 2, കാട്ടേരി, അമ്മായി, മായ തുടങ്ങി നിരവധി സിനിമകളാണ് വരലക്ഷ്മിയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications











