രാധിക ആന്റിയെ വിവാഹം ചെയ്തോടെ അപ്പയോടുള്ള ദേഷ്യം വർധിച്ചു, അദ്ദേഹത്തോട് ഞാൻ ക്ഷമിച്ചതിന് പിന്നിൽ...; വരലക്ഷ്മി

തന്റെ നിലപാടുകളും ചിന്തകളും എവിടേയും മുഖം നോക്കാതെ വെട്ടി തുറന്ന് പറയാറുള്ള താരമാണ് വരലക്ഷ്മി ശരത്കുമാർ. ഛായയുടേയും നടൻ ശരത്കുമാറിന്റേയും രണ്ട് പെൺമക്കളിൽ ഒരാളായ വരലക്ഷ്മി തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ സജീവമാണ്. ഛായയുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചശേഷമാണ് ശരത്കുമാറിന്റെ ജീവിതത്തിലേക്ക് നടി രാധിക വരുന്നത്. വരലക്ഷ്മിയും സഹോദരിയും കുട്ടികളായിരുന്നപ്പോൾ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സ്നേഹം ഒരുപോലെ അനുഭവിച്ച് വളരാനുള്ള സാഹചര്യമൊന്നും ഇരുവർക്കും ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ രാധികയുടെ മകളായ റയാൻ ഹാർഡിക്ക് നൽകിയ അഭിമുഖത്തിൽ മാതാപിതാക്കൾ വേർപിരിഞ്ഞശേഷമുള്ള ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വരലക്ഷ്മി.

Varalaxmi Sarathkumar
Photo Credit: Varalaxmi Sarathkumar /instagram

ഒരു സമയം വരെ പിതാവായ ശരത്കുമാറിനോട് തനിക്ക് വെറുപ്പും ദേഷ്യവും ആയിരുന്നുവെന്ന് താരപുത്രി പറയുന്നു. അപ്പയുമായുള്ള എന്റെ റിലേഷൻഷിപ്പ് ഒരു റോളകോസ്റ്റർ റൈഡ് തന്നെയായിരുന്നു. അദ്ദേഹത്തോട് ഞാൻ വളരെ കാലം മുമ്പ് തന്നെ ക്ഷമിച്ചിരുന്നു. തെറാപ്പിക്ക് പോയപ്പോൾ ഞാൻ പഠിച്ചത് അതാണ്. ഒരു വ്യക്തിയോട് ക്ഷമിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ ആ വേദനയും ദുഖവും നമ്മൾ ഉള്ളിൽ കൊണ്ട് നടക്കുന്നത് പോലെയാകും.

നമുക്ക് ഇനി ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യവുമായി ബന്ധപ്പെട്ടതാണ് അത്. തുടർന്നും അത് കൊണ്ടുനടക്കുന്നതിൽ അർത്ഥമില്ല. ഭൂതകാലത്തിൽ സംഭവിച്ചതൊന്നും മാറ്റാൻ കഴിയില്ലല്ലോ. അപ്പ ഒരു മോശം മനുഷ്യനൊന്നും അല്ല. രണ്ട് മനുഷ്യർക്ക് ഒരുമിച്ച് മുന്നോട്ട് ജീവിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അവർ വേർപിരിഞ്ഞു.

അമ്മയുമായി അദ്ദേഹം വേർപിരിഞ്ഞപ്പോൾ തുടക്കത്തിൽ എനിക്ക് ദേഷ്യമുണ്ടായിരുന്നു. ആ സാഹചര്യം കാരണം ഉണ്ടായ ദേഷ്യമാണ്. പിന്നീട് അദ്ദേഹം വീണ്ടും വിവാ​ഹം ചെയ്തുവെന്ന് അറിഞ്ഞപ്പോൾ ദേഷ്യം ഇരട്ടിയായി. പിന്നീട് ക്രമേണ ഞാൻ വളരുന്നതിന് അനുസരിച്ച് എല്ലാം ഒത്തുതീർന്നു. മുതിർന്ന് കഴിഞ്ഞപ്പോൾ ഞാൻ മനസിലാക്കി. ചില സമയങ്ങളിൽ എത്ര ശ്രമിച്ചാലും രണ്ടുപേർക്ക് ഒത്തുപോകാൻ കഴിഞ്ഞെന്ന് വരില്ലെന്നും അത്തരം സാഹചര്യത്തിൽ അവർ വേർപിരിയുന്നതിൽ തെറ്റില്ലെന്നും.

ഞാൻ ഡേറ്റ് ചെയ്ത് തുടങ്ങിയപ്പോഴാണ് ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയത്. ഇന്ന് അവർ സന്തോഷത്തോടെ ജീവിക്കുന്നുണ്ടെങ്കിലും ഞങ്ങളുമായി നല്ല ബന്ധം പുലർത്തുന്നുണ്ടെങ്കിലും അതിന് ഒരു കാരണം ഈ വേർപിരിയൽ തന്നെയാണ്. നമ്മുടെ മാതാപിതാക്കൾ അവർക്ക് അറിയാവുന്ന ഏറ്റവും നല്ല രീതിയിൽ തന്നെയാണ് നമ്മളെ വളർത്തിയതെന്ന് ഞാൻ മനസിലാക്കുന്നു.

Varalaxmi Sarathkumar
Photo Credit: Varalaxmi Sarathkumar /instagram

തങ്ങളുടെ മക്കൾക്ക് കൃത്യമായി ആഹാരം നൽകാനുള്ളത് ചെയ്യുക. വിദ്യാഭാസ്യം നൽകുക എന്നതായിരുന്നു അക്കാലത്ത് മാതാപിതാക്കളുടെ ഏറ്റവും വലിയ ചിന്ത. അവർക്കറിയാവുന്ന രക്ഷാകർതൃത്വവും അതായിരുന്നു. അല്ലാതെ മക്കൾക്കൊപ്പം സമയം ചിലവഴിക്കണം, അവരോട് സംസാരിക്കണം എന്നതിനൊക്കെ പ്രാധാന്യമുണ്ടെന്ന് നമ്മുടെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. അതൊന്നും ആരും അവർക്ക് പറഞ്ഞ് കൊടുത്തതുമില്ല.

അതുകൊണ്ട് തന്നെ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഡിവോഴ്സിനെ കുറിച്ച് പോലും എവിടെയും സംസാരിക്കാൻ പറ്റാത്ത കാലഘട്ടമായിരുന്നു അത്. ഇന്ന് എന്റെ അമ്മയും രാധിക ആന്റിയും തമ്മിൽ നല്ലൊരു സൗഹൃദമുണ്ട്. എന്റെ മാതാപിതാക്കൾ വേർപിരിയാൻ കാരണം രാധിക ആന്റിയല്ല. അപ്പയുടേയും അമ്മയുടേയും ദാമ്പത്യം പ്രശ്നങ്ങളിലൂടെ കടന്ന് പോവുകയായിരുന്നു. അപ്പോഴാണ് രാധിക ആന്റി വരുന്നത്. അല്ലാതെ ആന്റിയല്ല അവർ പിരിയാനുള്ള പ്രധാന കാരണം.

തുടക്കത്തിൽ ആന്റിയുമായി എനിക്കും അടുപ്പമുണ്ടായിരുന്നില്ല. അന്ന് ഞാനും ചിന്തിച്ചിരുന്നു അവർ കാരണമാണ് എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞതെന്ന്. ശരിയാണ് ഒരുപാട് സമയം എടുത്തു. ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് എത്താനും എല്ലാം മനസിലാക്കാനും വരലക്ഷ്മി പറഞ്ഞു.

More from Filmibeat

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X