അദ്ദേഹത്തിന്റെ മുൻ ഭാര്യയെ കണ്ടു; ഒരു മകളുണ്ട്; പതിനാല് വർഷത്തെ സൗഹൃദം; വരനെക്കുറിച്ച് വരലക്ഷ്മി

ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് വരലക്ഷ്മി ശരത്കുമാർ. അടുത്തുടെയാണ് വരലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നിക്കോളായ് സച്ച്ദേവ് എന്നാണ് വരന്റെ പേര്. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്. വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നിക്കോളായിനെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നു. ഇപ്പോഴിതാ തന്റെ പ്രതിശ്രുത വരനെക്കുറിച്ച് സംസാരിക്കുകയാണ് വരലക്ഷ്മി. പതിനാല് വർഷമായി നിക്കോളായ് സച്ച്ദേവിനെ തനിക്ക് അറിയാമെന്ന് വരലക്ഷ്മി പറയുന്നു.

പതിനാല് വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. ഒരു റിസോർട്ടിൽ വെച്ച്. അദ്ദേഹം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും ഞാൻ എന്റെ കുടുംബത്തോടൊപ്പവും ആയിരുന്നു. ഞങ്ങൾ സാധാരണ പോലെ സംസാരിച്ചു. പക്ഷെ അന്നേ ഒരു ഫീൽ ഉണ്ടായിരുന്നു. ചില കാരണങ്ങളാൽ മുന്നോട്ട് കൊണ്ട് പോയില്ല. അത് ശരിയായ സമയം ആയിരുന്നില്ല. അതിന് ശേഷം പതിനാല് വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. മെസേജ് അയക്കും. പക്ഷെ ഈ പതിനാല് വർഷവും പരസ്പരം കണ്ടിരുന്നില്ല.

Varalaxmi Sarathkumar

അടുത്തിടെ കണ്ടപ്പോൾ എല്ലാം ശരിയായി വരികയും ഒരുമിക്കാൻ തീരുമാനിക്കുകയും ചെയ്തെന്ന് വരലക്ഷ്മി വ്യക്തമാക്കി. നോർവെയിൽ വെച്ചാണ് അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്തത്. എനിക്ക് സർപ്രെെസായിരുന്നു. എന്റെ അച്ഛനെ വിളിച്ചിരുന്നു. അച്ഛനും രാധിക ആന്റിയും അമ്മയുമെല്ലാമുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അന്ന് നിക്കോൾ തന്നെ പ്രൊപ്പോസ് ചെയ്തെന്നും വരലക്ഷ്മി പറഞ്ഞു.

താനെപ്പോഴും റൊമാന്റിക് ആയിരുന്നു. പക്ഷെ പറ്റിയ ആളെ കണ്ടില്ല. അതിനാൽ എന്റെ റൊമാന്റിക് വശം അന്നൊന്നും കാണിക്കാൻ പറ്റിയില്ലെന്നും വരലക്ഷ്മി പറഞ്ഞു. നിക്കോളായ് സ്വകാര്യതയുള്ള വ്യക്തിയാണ്. സോഷ്യൽ മീഡിയയിൽ ഇല്ല. വിവാഹ നിശ്ചയം സ്വകാര്യമായി നടത്താൻ രണ്ട് പേരും തീരുമാനിച്ചതാണെന്നും വരലക്ഷ്മി പറഞ്ഞു.

Varalaxmi Sarathkumar

ആദ്യ വിവാഹ ബന്ധത്തിൽ നിക്കോളായ്ക്ക് ഒരു മകളുണ്ടെന്നും വരലക്ഷ്മി പറയുന്നു. അവൾ ബ്യൂട്ടിഫുൾ ആണ്. ഇക്കാലത്ത് അതുപോലെയാെരു ടീനേജറെ കാണുക ബുദ്ധിമുട്ടാണ്. വളരെയധികം സ്നേഹിക്കുന്ന കുട്ടി. ഇത്ര മാത്രം ഞങ്ങൾ അടുക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. തന്റെ ജീവിതത്തിൽ അങ്ങനെയൊരാളുള്ളത് അനു​ഗ്രഹമായി കാണുന്നെന്നും വരലക്ഷ്മി വ്യക്തമാക്കി.

രണ്ട് പേർ തമ്മിൽ ചേരുന്നില്ലെങ്കിൽ അവർ പിരിയുന്നതാണ് നല്ലത്. സന്തോഷമില്ലാതെ എന്തിന് ജീവിക്കണം. പക്ഷെ പിരിഞ്ഞാലും സൗഹൃദം വെക്കാം. ജീവിതത്തിൽ മുന്നോ‌ട്ട് നീങ്ങുകയും ചെയ്യാം. അങ്ങനെ നോക്കുമ്പോൾ മനോഹരമാണ്. ഞാനദ്ദേഹത്തിന്റെ മുൻ ഭാര്യയെ കണ്ടു. അവരും നല്ല വ്യക്തിയാണ്. ആർക്കും പ്രശ്നമില്ല. എന്റെ വീട്ടിലും അങ്ങനെയാണ്. അച്ഛൻ രണ്ടാമത് വിവാഹം ചെയ്തു. എനിക്കതിൽ സന്തോഷമുണ്ട്. രണ്ട് പേർക്ക് സന്തോഷമായിരിക്കാൻ പറ്റുന്നില്ലെങ്കിൽ അവർ മറ്റൊരാൾക്കൊപ്പം സന്തോഷിക്കട്ടെയെന്നും വരലക്ഷ്മി വ്യക്തമാക്കി.

പ്രണയം തനിക്ക് വീട്ടുകാരെ പറഞ്ഞ് കൺവിൻസ് ചെയ്യേണ്ടി വന്നിട്ടില്ലെന്നും വരലക്ഷ്മി പറയുന്നു. നിക്ക് നേരിട്ട് വന്ന് അച്ഛനെ കണ്ടു. അവർ രണ്ട് പേരും ബോഡിയെക്കുറിച്ച് സംസാരിച്ച് കണക്ട് ആയി. എന്നെ നോക്കാൻ പറ്റുന്ന ആളാണെന്ന് അച്ഛന് അറിയാം. അവർ തമ്മിൽ നല്ല അടുപ്പമുണ്ടെന്നും വരലക്ഷ്മി പറഞ്ഞു.

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X