ഭർത്താവ് താമസം മാറുന്നു, വിവാഹ ശേഷം മാറിയത് ഞാനല്ല, നിക്കോളായ്ക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ച് വരലക്ഷ്മി

നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് സ്ഥാനം നേടിയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. നായികാ വേഷത്തിനപ്പുറം നെ​ഗറ്റീവ് വേഷങ്ങളും വരലക്ഷ്മി ചെയ്യുന്നു. നടൻ‌ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി. കഴിഞ്ഞ വർഷമായിരുന്നു വരലക്ഷ്മിയുടെ വിവാഹം. നിക്കോളായ് സച്ച്ദേവ് എന്നാണ് ഭർത്താവിന്റെ പേര്. മുംബെെക്കാരനായ നിക്കോളായുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു വരലക്ഷ്മി.

കുടുംബാ​ഗങ്ങളുടെ സാന്നിധ്യത്തിൽ ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വിവാഹം ചെയ്യുകയാണല്ലോ ഇത് ഇനി അഭിനയിക്കുന്നില്ലെന്ന് കേട്ടെന്ന് ചിലർ പറയും. എന്തിനാണത്. എന്ത് മാറ്റമാണ് സംഭവിച്ചത്. ഞാൻ എന്റെ പങ്കാളിയെ തെരഞ്ഞെടുത്തു, അതിന് എന്റെ വർക്കുമായി ഒരു ബന്ധവുമില്ല. ഒന്നും മാറുന്നില്ലെന്നും വരലക്ഷ്മി വ്യക്തമാക്കി.

വിവാഹജീവിതത്തെക്കുറിച്ചും വരലക്ഷ്മി സംസാരിച്ചു. വിവാഹശേഷം എന്നേക്കാൾ മാറിയത് അദ്ദേഹമാണ്. ഹൈദരബാദിലേക്ക് താമസം മാറുകയാണ് അദ്ദേഹം. സ്വന്തം പേരിൽ എന്റെ പേര് ചേർത്തു. നിക്കോളായ് സച്ച്ദേവ് വരലക്ഷ്മി ശരത്കുമാർ എന്നാണ് ഇപ്പോൾ ഭർത്താവിന്റെ പേര്. എന്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കുന്നു. നിനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നിന്റെ കരിയർ തുടങ്ങിയിട്ടേയുള്ളൂ എന്ന് തോന്നുന്നെന്ന് പറയും. വീട്ടിൽ അത്രയും നല്ല സപ്പോർട്ട് സിസ്റ്റമാണ് തനിക്കുള്ളതെന്നും വരലക്ഷ്മി വ്യക്തമാക്കി.

എല്ലാ പുരുഷൻമാരും മോശമാണെന്ന് ഞാൻ പറയില്ല. പക്ഷെ എല്ലാ പുരുഷൻമാരും സ്ത്രീകളുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും വരലക്ഷ്മി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെക്കുറിച്ചും വരലക്ഷ്മി സംസാരിച്ചു. മുഖമില്ലാത്തവരെ താൻ കാര്യമാക്കുന്നില്ല. ധൈര്യമുണ്ടെങ്കിൽ എന്നോട് വന്ന് സംസാരിക്കൂ.

Varalaxmi Sarathkumar

മുഖമില്ലാതെ വന്ന് എന്തെങ്കിലും കമന്റ് ചെയ്താൽ ഞാൻ കാര്യമാക്കുമെന്ന് കരുതേണ്ട. നാളെ നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളെയും കുടുംബത്തെയും കുറിച്ച് പറഞ്ഞാൽ അത് നിങ്ങൾക്കുള്ളാൻ പറ്റില്ല. പബ്ലിക് ഫി​ഗറായത് കാെണ്ട് തോന്നിയതെന്തും കമന്റ് ചെയ്യാമെന്ന് കരുതേണ്ട. അച്ഛനെയും അമ്മയെയും കുറിച്ചെല്ലാം കമന്റ് ചെയ്യുന്നു.

നിങ്ങൾ എനിക്ക് ആരുമല്ലെന്ന് മനസിലാക്കണമെന്നും വരലക്ഷ്മി വ്യക്തമാക്കി. ‌കരിയറിലെ തിരക്കുകളിലാണിപ്പോൾ വരലക്ഷ്മി. മദ​ഗദരാജയാണ് നടിയുടെ പുതിയ റിലീസ്. വർഷങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ ചിത്രം ചില കാരണങ്ങളാൽ അന്ന് റിലീസ് ചെയ്യാനായില്ല. തിയറ്ററിൽ മികച്ച കലക്ഷൻ നേടി മുന്നേറുകയാണ് മദ​ഗദരാജ.

More from Filmibeat

Read more about: varalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X