'വരലക്ഷ്മിയോട് ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകൾ ഇങ്ങനെ പറഞ്ഞാലോ'; രാധികയെക്കുറിച്ചുള്ള പരാമർശം ചർച്ചയാകുന്നു
ശരത്കുമാറിന്റെയും രാധിക ശരത്കുമാറിന്റെയും കുടുംബ ജീവിതം എപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ശരത്കുമാറിന്റെ രണ്ടാ വിവാഹവും രാധികയുടെ മൂന്നാം വിവാഹവുമായിരുന്നു ഇത്. ഛായദേവി എന്നാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. വരലക്ഷ്മി, പൂജ എന്നിവർ മക്കൾ. രാധികയിൽ രാഹുൽ എന്ന മകനും നടന് ജനിച്ചു. മറുവശത്ത് രാധികയ്ക്ക് മുൻ ഭർത്താവിൽ റയാൻ ഹാർഡി എന്ന മകളുണ്ട്. റയാനെ സ്വന്തം മകളായാണ് ശരത്കുമാർ കാണുന്നത്.
ഛായദേവിയുമായി ശരത്കുമാറിനും രാധികയ്ക്കും സൗഹൃദമുണ്ട്. വിശേഷ ദിവസങ്ങളിൽ ഇവരെല്ലാവരും ഒരുമിച്ച് കൂടാറുമുണ്ട്. അച്ഛൻ രണ്ടാമത് വിവാഹവും ചെയ്തതും അദ്ദേഹത്തിന് മറ്റൊരു കുടുംബമുണ്ടായതുമെല്ലാം നേരിൽ കണ്ടയാളാണ് വരലക്ഷ്മി. ഈ മാറ്റം ഉൾക്കൊള്ളാൻ വരലക്ഷ്മിക്ക് കുറച്ച് സമയം വേണ്ടി വന്നെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ശരത്കുമാർ തുറന്ന് പറയുകയുമുണ്ടായി. പിന്നീട് മകൾ എല്ലാം ഉൾക്കൊള്ളുകയും എല്ലാവരും കുടുബമായി മാറുകയും ചെയ്തെന്നും ഇദ്ദേഹം വ്യക്തമാക്കി.

എല്ലാവരും ഒന്നിച്ച് നിൽക്കാൻ കാരണം രാധികയുടെ പരിശ്രമങ്ങളാണെന്നും ഒരിക്കൽ ശരത്കുമാർ പറഞ്ഞിരുന്നു. മുമ്പൊരിക്കൽ രാധികയെക്കുറിച്ച് വരലക്ഷ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രാധിക എന്റെ അമ്മയല്ല. എന്റെ അച്ഛന്റെ രണ്ടാം ഭാര്യയാണ്. അവരുടെ കാര്യത്തിൽ ഹാപ്പിയാണ്. എല്ലാവരും മൂവ് ഓൺ ചെയ്യേണ്ടതുണ്ട്. ഞാൻ രാധിക ആന്റിയെ വെറുക്കുന്നെന്ന് അതിനർത്ഥമില്ല. ഒരാൾ നിങ്ങൾ എന്തിനാണവരെ ആന്റി എന്ന് വിളിക്കുന്നത് ചോദിച്ചു. കാരണം അവർ എന്റെ അമ്മയല്ല. അമ്മ അമ്മയാണ്.
എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാകൂ. പക്ഷെ ഞാൻ രണ്ട് പേരും ബഹുമാനിക്കുന്നുണ്ട്. റയാനും അത് പോലെയാണ്. അവളുടെ അച്ഛൻ മറ്റൊരാളാണ്. പക്ഷെ അവളുടെ അമ്മ എന്റെ അച്ഛനെ വിവാഹം ചെയ്യുകയായിരുന്നെന്ന് വരലക്ഷ്മി ചൂണ്ടിക്കാട്ടി. വരലക്ഷ്മിയുടെ വാക്കുകൾ വീണ്ടും വെെറലായിരിക്കെ സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളും വരുന്നുണ്ട്. നടിയുടെ സത്യസന്ധമായ സംസാരത്തെ പലരും അഭിനന്ദിച്ചു. എന്നാൽ അച്ഛന്റെ രണ്ടാം ഭാര്യയായ രാധികയോട് വരലക്ഷ്മി ബഹുമാനം കാണിച്ചില്ലെന്നും അഭിപ്രായങ്ങളുണ്ട്.

വരലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നതിൽ ശരത്കുമാർ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ വരലക്ഷ്മിയെ പിന്തുണച്ചത് രാധികയാണ്. അന്ന് രാധികയെക്കുറിച്ച് സംസാരിച്ചത് പോലെ ഇന്ന് സ്വന്തം ഭർത്താവിന്റെ മുൻ ബന്ധത്തിലെ മകൾ സംസാരിച്ചാൽ എങ്ങനെയിരിക്കുമെന്നാണ് ചിലരുടെ ചോദ്യം. വരലക്ഷ്മിയുടെ ഭർത്താവ് നിക്കോളായ് സച്ച്ദേവിന് ആദ്യ വിവാഹബന്ധത്തിൽ ഒരു മകളുണ്ട്. മകളോടും മുൻഭാര്യയോടും താൻ സംസാരിച്ചിട്ടുണ്ടെന്ന് ഒരിക്കൽ വരലക്ഷ്മി തുറന്ന് പറയുകയുമുണ്ടായി.
2024 ജൂലെെ മാസത്തിലായിരുന്നു വരലക്ഷ്മി-നിക്കോളായ് സച്ച്ദേവ് വിവാഹം. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. തന്റെ കരിയറിന് പൂർണ പിന്തുണ നൽകുന്നയാളാണ് നിക്കോളായ് സച്ച്ദേവെന്ന് വരലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം എനിക്ക് മാറ്റമില്ല. എനിക്ക് വേണ്ടി മാറിയത് നിക്കോളായാണ്. മുംബെെയിൽ നിന്നും ഹൈദരാബാദിലേക്ക് അദ്ദേഹം താമസം മാറുകയാണ് അദ്ദേഹം.
സ്വന്തം പേരിനൊപ്പം എന്റെ പേര് ചേർത്തു. എന്റെ സ്വപ്നങ്ങളെ അദ്ദേഹം പിന്തുണയ്ക്കുന്നു. എല്ലാ പുരുഷൻമാരും സ്ത്രീകളുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. കരിയറിൽ സജീവ സാന്നിധ്യമാണ് വരലക്ഷ്മി ഇപ്പോഴും. നായികാ വേഷത്തിനൊപ്പം നെഗറ്റീവ് റോളുകളും വരലക്ഷ്മി ഇന്ന് ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











