അച്ഛന്റെ ആക്ഷൻ രം​ഗത്തിലൂ‌ടെ മകന്റെ അരങ്ങേറ്റം! രഹസ്യം പരസ്യമാക്കി വരനെ ആവശ്യമുണ്ട് ടീം

ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ സുരേഷ് ഗോപി- ശോഭന ഒന്നിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ മാസ് ആക്ഷൻ രംഗത്തിന്റെ മേക്കിങ് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മുൻപത്തെ പോലെ തന്നെ ഒട്ടും ആവേശം ചോരാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രകടനം.

suresh

സുരേഷ് ഗോപിയുടെ ആക്ഷൻ രംഗത്തോടെപ്പം പ്രേക്ഷകരുടെ ശ്രദ്ധ പതിഞ്ഞത് സ്ക്രീനിൽ തെളിഞ്ഞ മറ്റൊരു മുഖത്തേക്കാണ്. അത് മറ്റാരുമല്ല സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷാണ്. അച്ഛന്റെ ചിത്രത്തിലൂടെ മകൻ വെളളിത്തിരയിൽ ചുവട് വെച്ചിരിക്കുകയാണ്. സുരേഷ് ഗോപിയുടെ അടിപിടി ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് വീക്ഷിക്കുന്ന പയ്യനായിട്ടാണ് മാധവിനെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

ആക്ഷൻ മേക്കിങ് വീഡിയോയിൽ മാധവിനേയും കാണിക്കുന്നുണ്ട്. ഷോട്ടിന് തൊട്ട് മുൻപ് അച്ഛൻ സുരേഷ് ഗോപിയുടേയും സംവിധായകൻ അനൂപ് സത്യന്റേയും കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന മാധവിനെ കാണാൻ സാധിക്കുന്നുണ്ട്. ചിത്രത്തിൽ സന്തോഷ് ശിവന്റെ മകനും ഗായകൻ വേണു ഗോപാലിന്റെ മകനും ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. ഇത് നേരത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മാധവ് സുരേഷിന്റെ കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ശോഭന- സുരേഷ് ഗോപി എന്നിവർക്കൊപ്പം കല്യാണി പ്രിയദർശനും ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X