»   » വരിക്കാശ്ശേരി മന-മലയാള സിനിമയുടെ തറവാട്

വരിക്കാശ്ശേരി മന-മലയാള സിനിമയുടെ തറവാട്

Posted By:
Subscribe to Filmibeat Malayalam
Varikkasseri mana
വരിക്കാശ്ശേരി മനയുടെ പ്രായം എന്നോ സപ്തതി താണ്ടിക്കഴിഞ്ഞു. ഇവിടെ ചിത്രീകരിച്ച സിനിമകളുടെ എണ്ണം എഴുപതു കഴിഞ്ഞിരിക്കുന്നു. മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനായ വരിക്കാശ്ശേരി മനയില്‍ 71മത്തെ ചിത്രം ഷാജി കൈലാസിന്റെ സിംഹാസനമാണ്.

സിനിമക്കാര്‍ക്കിടയില്‍ പ്രചുരപ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകള്‍ക്കും വരിക്കാശ്ശേരി മന വേദിയായി. രഞ്ജിത്, ഐ.വി.ശശി, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രഭാവം സിനിമ ലോകത്ത് അറിഞ്ഞു തുടങ്ങിയത്. ഷാജി കൈലാസിന്റെ മിക്ക ചിത്രങ്ങള്‍ക്കും മന സാക്ഷ്യം വഹിച്ചു.

നരസിംഹം, ആറാം തമ്പുരാന്‍ ,ബാബാകല്യാണി ഇപ്പോഴിതാ സിംഹാസനം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചിത്രീകരണം നടക്കുന്നത് ഒറ്റപ്പാലം,പാലക്കാട് ഭാഗത്താണ്. അതുകൊണ്ട് തന്നെ ഒറ്റപ്പാലത്തെ മന സിനിമക്കാര്‍ക്ക് വലിയ അനുഗ്രഹമായി.

തിരുവനന്തപുരത്തെ പദ്മനാഭപുരം കൊട്ടാരം, കോഴിക്കോട്ടെ നാഗലശ്ശേരി ഇല്ലം ഇവയൊക്കെ അതേപാലെ മലയാള സിനിമയ്ക്കു വേദിയായിട്ടുണ്ട് നിരവധി തവണ. ഐവി ശശിയുടെ കോഴിക്കോട് നടക്കുന്ന എല്ലാ ചിത്രങ്ങളിലും ഒരു സീനോ ഒരു ഷോട്ടോ നാഗലശ്ശേരി ഇല്ലത്തു നിന്നുണ്ടാവും. അത് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പ്രശ്‌നമായിരുന്നു.

പഞ്ചാഗ്‌നിയില്‍ ഗീതയുടെ വീടായി ചിത്രീകരിച്ച ഇല്ലം ഏറ്റവും അധികം സിനിമയില്‍ വന്നത് ഐവി ശശിയുടെ ചിത്രങ്ങളിലൂടെയാണ്. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ജന്മംനല്കിയ വരിക്കാശ്ശേരി മന ഏറ്റവും കൂടുതല്‍ കണ്ടത് മോഹന്‍ലാലിന്റെ മീശപിരിക്കുന്ന കഥാപാത്രങ്ങളെയായിരിക്കും.

English summary
Simhasanam', directed by Shaji Kailas will Shoot at Varikkasseri mana near Ottappalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam