വെയിലേറ്റു പൊള്ളി, ഫോണ്‍ ഓവര്‍ഹീറ്റായി, ധ്രുവ് വിക്രമിന്റെ നായിക പറയുന്നു...
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ബനിത ബസുവിന്റെ വീഡിയോയാണ്. അടിപൊളി സമ്മര്‍ ഔട്ട്ഫിറ്റ് ധരിച്ചു കൊണ്ടുള്ള ചിത്രത്തെ കുറിച്ചാണ് നടി വീഡിയോയിൽ പറയുന്നത്. തനിക്ക് നേരിടേണ്ടി വന്ന കഷ്ടപ്പാടിനെ കുറിച്ചും നടി പറയുന്നുണ്ട്. ബനിതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടിയെ സമാധാനിപ്പിച്ച് ആരാധകർ രംഗത്തെത്തുന്നുമുണ്ട്.വരുണ്‍ ധവാന്‍ ചിത്രം ഒക്ടോബര്‍, ധ്രുവ് വിക്രം ചിത്രം ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ബനിത.

20 കൊതുകുകളാണ് തന്നെ കടിച്ചതെന്നാണ് ബനിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. വെയിലേറ്റ് പൊള്ളിയെന്നും ഫോണ്‍ ഓവര്‍ഹീറ്റായെന്നും താരം കുറിച്ചു. എങ്കിലും ഈ ലുക്ക് സൂപ്പര്‍ ആയിട്ടുണ്ട് എന്നാണ് ആരാധാകർ പറയുന്നത്.. കൂടാതെ മനോഹരിയായിട്ടുണ്ടെന്നും ആരാധകര്‍ കമന്റിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബനിത . ഇതിന് മുമ്പും തൻറെ ചിത്രങ്ങളും രസകരമായ വീഡിയോകളും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇവയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്.
ഇപ്പോൾ സ്‌പെയിനിലെ മാര്‍ബെല്ലയില്‍ അവധി ആഘോഷിക്കുകയാണ് ബനിത. അവധിക്കാലത്തെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. സമ്മര്‍ ലവിങ് എന്ന തലക്കെട്ടോടെയാണ് ബീച്ചിന്റെയും, പാസ്തയുടെയും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പാര്‍ട്ടിയുടെയും ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വലിയ ചർച്ച വിഷയവുമായിരുന്നു. സര്‍ദാര്‍ ഉദം സിങ് ആണ് ബനിതയുടെ പുതിയ ചിത്രം. നടൻ വിക്കി കൗശലാണ് ചിത്രത്തിലെ നായകൻ. ഒക്ടോബര്‍, ആദിത്യ വര്‍മ്മ കൂടാതെ എറ്റേണല്‍ ബ്യൂട്ടി എന്ന ഇംഗ്ലീഷ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും ബനിത തന്റെ ചുവട് ഉറപ്പിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രമായ ഒക്ടോബറിലൂടെയായിരുന്നു താരത്തിന്റെ സിനിമ പ്രവേശനം. 2019 ൽ പുറത്തിറങ്ങിയ ആദിത്യ വർമയാണ് ബനിതയെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കിയത്. ഇന്ത്യൻ സിനിമ ലോകം നെഞ്ചോട് ചേർത്ത ചിത്രമായിരുന്നു അർജുൻ റെഡ്ഡി. ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ആദിത്യ വർമ. തെലുങ്കിൽ ശാലിനി പാണ്ഡെ മികച്ച പ്രകടനം കാഴ്ച വെച്ച മീര ഷെട്ടി എന്ന കഥാപാത്രത്തെയാണ് തമിഴിൽ ബനിത ബസു അവതരിപ്പിച്ചത്. വിക്രമിന്റെ മകൻ ധ്രുവിന്ഡറെ ആദ്യ ചിത്രമായിരുന്നു ഇത്.


Click it and Unblock the Notifications











