'ചുമ്മാ സീൻ മോനെ...'; കെട്ടി ഒരുങ്ങിയാല്‍ മുട്ടാന്‍ ആളില്ലെന്ന് ആരാധകർ, പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ പ്രണവ്!
സജീവമായി നിന്ന് തുടരെ തുടരെ സിനിമകൾ ചെയ്ത് കാണാൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരു താരപുത്രനുണ്ടെങ്കിൽ അത് പ്രണവ് മോഹൻലാലാണ്. എന്നാൽ പ്രണവിന് സിനിമ തലയ്ക്ക് പിടിച്ചിട്ടില്ല. താരത്തിന്റെ താൽപര്യങ്ങൾ ഏറെയും യാത്രയിലും സാഹസീകമായ ജീവിതത്തിലും പുതിയ കാര്യങ്ങൾ അറിഞ്ഞ് പഠിച്ച് സാധാരണ ജീവിതം നയിക്കുന്നതിലുമാണ്.
ഒന്ന് തുനിഞ്ഞിറങ്ങിയാൻ പ്രണവിനെ വെച്ച് സിനിമ ചെയ്യാൻ നൂറ് കണക്കിന് ആളുകൾ ഓടിവരും. എന്നാൽ തന്റെ വഴി അതല്ലെന്ന് നേരത്തെ തന്നെ പ്രണവ് പറഞ്ഞ് കഴിഞ്ഞു. സുഹൃത്തുക്കളുടെയും മറ്റും സമ്മർദ്ദത്തിന് വഴങ്ങിയാണ് വല്ലപ്പോഴും സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി ലൈഫിൽ നിന്നും ഓടിയൊളിക്കാൻ ആഗ്രഹിക്കുന്ന പ്രണവ് രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നത്.

ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന താരപുത്രന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗം. സോഷ്യൽമീഡിയ പേഴ്സൺ അല്ലെങ്കിലും യാത്രകളിലും മറ്റുമായി പകർത്തുന്ന ചിത്രങ്ങൾ പ്രണവ് ഇടയ്ക്ക് സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. സ്വന്തം ഫോട്ടോകൾ വളരെ വിരളമായി മാത്രമെ പങ്കിടാറുള്ളു. പങ്കിടുന്നുണ്ടെങ്കിൽ അവ സിനിമ പ്രമോഷന്റെ ഭാഗമായിട്ടായിരിക്കും.
എന്നാൽ വളരെ അപ്രതീക്ഷിതമായി ഒരു ഫോട്ടോ പ്രണവ് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ പങ്കിട്ടു. നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയ്ക്ക് തീപിടിച്ചുവെന്ന് പറയുന്നതാകും ശരി. ലൈക്കും ഷെയറും കമന്റും ഒഴുകുകയാണ് പ്രണവിന്റെ പോസ്റ്റിലേക്ക്. ചുണ്ടിൽ ഒരു സിഗരറ്റും കടിച്ച് പിടിച്ച് പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ നിൽക്കുന്ന പ്രണവാണ് പുതിയ ഫോട്ടോയിലുള്ളത്.
ലോക പ്രശസ്തമായ ഹോളിവുഡ് സീരിസാണ് പീക്കി ബ്ലൈൻഡേഴ്സ്. ബൈ ഓഡർ ഓഫ് ദി പീക്കി ബ്ലൈൻഡേഴ്സ് എന്ന തലക്കെട്ട് നൽകിയാണ് ഫോട്ടോ പ്രണവ് പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സിനിമാപ്രേമികളും അത് ആഘോഷമാക്കാൻ തുടങ്ങി. പൊതുവെ ഇത്തരം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളൊന്നും പ്രണവ് പങ്കിടാറില്ല.
അതുകൊണ്ട് തന്നെ നടന്റെ പുത്തൻ ഫോട്ടോ ആരാധകർക്കും സർപ്രൈസായി. സെലിബ്രിറ്റികൾ അടക്കം കമന്റും ലൈക്കുമായി എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ്, വിനയ് ഫോർട്ട്, ഫർഹാൻ ഫാസിൽ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് കമന്റുകൾ കുറിച്ചത്.

സെലിബ്രിറ്റികൾക്കൊപ്പം ആരാധകരും രസകരമായ കമന്റുകൾ കുറിച്ചിട്ടുണ്ട്. ചുമ്മാ സീൻ മോനെ..., കെട്ടി ഒരുങ്ങിയാല്‍ മുട്ടാന്‍ ആളില്ല, രാജാവിന്റെ മകൻ, അദർ സൈഡ് ഓഫ് അപ്പു, പ്രിൻസ് കുക്കിങ് സ്ലോലി, സ്റ്റൈലിഷ് പ്രണവ് മോഹൻലാൽ, ഇടക്കൊക്കെ ഇങ്ങനെ സ്വന്തം ഫോട്ടോ കൂടെ ഇടാം കേട്ടോ, രാജാവിന്റെ മകൻ തന്നെ, ചെക്കന്റെ കളികൾ കേരളക്കര ഇനി കാണാൻ പോകുന്നതെയുള്ളു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
ചുണ്ടിൽ സിഗരറ്റ് കണ്ടതിനാൽ നീ വല്ലാതെ വഷളായിപ്പോയി എന്നാണ് ഒരു ആരാധകൻ തമാശയായി കുറിച്ചത്. ഇപ്പോൾ ധ്യാൻ ശ്രീനിവാസനൊപ്പമാണ് കൂട്ട് അതാണ് എന്നാണ് ആ കമന്റിന് മറുപടിയായി മറ്റൊരാൾ കുറിച്ചത്. ഹൃദയമാണ് അവസാനം പ്രണവ് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.
വിനീതിന്റെ വർഷങ്ങൾക്കുശേഷമാണ് പ്രണവിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമയുടെ നിർമാണം. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വന്ത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications