ഇടുപ്പിന് സ്ഥാനചലനം... ഒരു കാലിന് നീളക്കുറവ്, നടക്കാനും ഓടാനും കുഞ്ഞ് ബുദ്ധിമുട്ടി; മകളെ​ കുറിച്ച് വരുൺ!

ബോളിവുഡിലെ യങ് കപ്പിളാണ് നടൻ വരുൺ ധവാനും ഭാര്യ നടാഷ ദലാലും. 2021ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. മുപ്പത്തിയെട്ടുകാരനായ വരുണിന് വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിനുശേഷമാണ് കുഞ്ഞ് പിറന്നത്. മകളാണ് ജനിച്ചത്. ലാറ എന്നാണ് പൊന്നോമനയ്ക്ക് താര ​ദമ്പതികൾ നൽകിയ പേര്. സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളൊന്നും വരുണോ ഭാര്യയോ പുറത്ത് വിടാറില്ല.

കുടുംബ പ്രശ്നത്തിനിടെ മകൾ വിജയ്നോട് സംസാരിച്ചോ? വിജയ് തീരുമാനം മാറ്റില്ല, ആ മനസ് അങ്ങനെയാണ്: ബാലാജി പ്രഭു
കുടുംബ പ്രശ്നത്തിനിടെ മകൾ വിജയ്നോട് സംസാരിച്ചോ? വിജയ് തീരുമാനം മാറ്റില്ല, ആ മനസ് അങ്ങനെയാണ്: ബാലാജി പ്രഭു

അഥവാ പങ്കുവെച്ചാലും മുഖം മറയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ആദ്യമായി മകളുടെ രോ​ഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് കുടുംബത്തെ കുറിച്ച് നടൻ സംസാരിച്ചത്. മകൾക്ക് ഡിഡിഎച്ച് (ഹിപ് ഡെവലപ്മെൻ്റൽ ഡിസ്പ്ലാസിയ) എന്നൊരു രോ​ഗമുണ്ടായിരുന്നുവെന്ന് താരം പറയുന്നു.

Varun Dhawan

തുടർച്ചയായ വിദ​ഗ്ദ ചികിത്സയിലൂടെ മകളുടെ നില മെച്ചപ്പെടുത്തി എടുക്കാൻ കഴിഞ്ഞുവെന്നും വരുൺ പറയുന്നു. എന്റെ മകൾക്ക് ഹിപ് ഡെവലപ്മെൻ്റൽ ഡിസ്പ്ലാസിയ എന്ന രോ​ഗം കണ്ടെത്തിയിരുന്നു. ഹിപ്പ് ജോയിന്റ് സോക്കറ്റിൽ നിന്ന് തെറ്റിപ്പോകുന്നതാണ് ഈ രോ​ഗം. ഒരു കാൽ മറ്റേതിനേക്കാൾ ചെറുതാകും. അതിനാൽ നടക്കുമ്പോൾ വളഞ്ഞ നിലയിലാകും.

ശരിയായി നടക്കാനും ഓടാനും കഴിയില്ല. ഇതുകൊണ്ട് ആർത്രൈറ്റിസ് വേഗത്തിൽ വരാൻ സാധ്യതയുണ്ട്. സ്ലിപ് ഡിസ്ക് പോലുള്ള പ്രശ്നങ്ങളും നേരത്തെ ഉണ്ടാകാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ജനനസമയത്ത് തന്നെ മികച്ച രീതിയിൽ ചികിത്സിക്കുന്നു. ഇന്ത്യയിൽ എല്ലായിടത്തും അത്തരത്തിലുള്ള സൗകര്യം ലഭ്യമല്ലെങ്കിലും ഇവിടെ നല്ല ഡോക്ടർമാരും ഉണ്ടെന്ന് പറയണം. അവൾക്ക് ശസ്ത്രക്രിയ വേണ്ടിവന്നില്ല.

ജയറാമും ജ​ഗതിയും രാജേന്ദ്രനോട് ചെയ്ത ഉപദ്രവം, മുകേഷിനെ തുലയ്ക്കാൻ സ്വന്തം അളിയനെന്ന് പറഞ്ഞു: ശാന്തിവിള ദിനേശ്
ജയറാമും ജ​ഗതിയും രാജേന്ദ്രനോട് ചെയ്ത ഉപദ്രവം, മുകേഷിനെ തുലയ്ക്കാൻ സ്വന്തം അളിയനെന്ന് പറഞ്ഞു: ശാന്തിവിള ദിനേശ്

ഒരു പ്രോസീജർ വഴി ഹിപ്പ് തിരികെ ശരിയായ സ്ഥാനത്ത് വെക്കാനായി. പക്ഷെ അവൾക്ക് സ്പൈക്ക കാസ്റ്റ് ധരിക്കേണ്ടി വന്നു. ഏകദേശം രണ്ടര മാസ കാലത്തോളം അവൾ അത് ധരിച്ചു. അത് വളരെ ബുദ്ധിമുട്ടുള്ള അനുഭവമായിരുന്നു. രണ്ടര മാസത്തോളം സ്‌പൈക്ക കാസ്റ്റ് പരീക്ഷിച്ചു.

കുട്ടികളിലെ ഇടുപ്പ് അസ്ഥി, തുടയെല്ല് എന്നിവയിലെ ഒടിവുകൾ, ശസ്ത്രക്രിയകൾ, ഹിപ് ഡിസ്പ്ലാസിയ എന്നീ അവസ്ഥകളിൽ ഇടുപ്പിനെയും കാലുകളെയും നിശ്ചലമാക്കി വെക്കാൻ ഉപയോഗിക്കുന്ന ഒരു ഓർത്തോപീഡിക് സംവിധാനമാണ് സ്‌പൈക്ക കാസ്റ്റ്. അത് വളരെ പ്രയാസമേറിയ സമയമായിരുന്നു. ആദ്യം മോൾ‌ക്ക് അനസ്‌ത്യേഷ നൽകും. പിന്നീട് എഴുന്നേൽക്കുമ്പോൾ കുഞ്ഞ് സ്‌പൈക്ക കാസ്റ്റിലായിരിക്കും. ഇപ്പോൾ ആ ചികിത്സ അവസാനിച്ചു. അവൾ സുഖം പ്രാപിച്ചു വരുന്നു.

Varun Dhawan

ഇതിനെ കുറിച്ച് ഒരു പുസ്തകം എഴുതണമെന്നുണ്ടെന്നും വരുൺ ധവാൻ പറഞ്ഞു. ലാറയ്ക്ക് വന്നത് ഒരു ഗുരുതരമായ രോഗമാണെങ്കിലും തുക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകിയാൽ കുഞ്ഞുങ്ങൾക്ക് ഈ അസുഖത്തിൽ നിന്നും മുക്തി നേടാൻ കഴിയും. കുട്ടികളുടെ നടക്കൽ, നിൽപ്പ് എന്നിവ വൈകുന്നതായി തോന്നിയാൽ ഉടൻ ഡോക്ടറെ കാണിക്കണം. വരുണിന്റെ ബാല്യകാല സുഹൃത്താണ് ഭാര്യ നടാഷ ദലാല്‍. ഇരുവരും വർഷങ്ങളോളം പ്രണയത്തിലായിരുന്നു.

അലിബാഗില്‍ ആയിരുന്നു ഇരുവരുടേയും ആഢംബര വിവാഹം നടന്നത്. റിസോര്‍ട്ടില്‍ സംഘടിപ്പിച്ച വിവാഹ പരിപാടികളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കല്യാത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായകന്‍ കരണ്‍ ജോഹര്‍ നിര്‍മ്മിച്ച സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് വരുണ്‍ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്.

ഒരാളിൽ അടിമപ്പെട്ട് ജീവിക്കണം എന്ന ചിന്ത മാറി, പിന്നീടാണ് എനിക്ക് മനസിലായത്: മഞ്ജു പത്രോസ് പറയുന്നു
ഒരാളിൽ അടിമപ്പെട്ട് ജീവിക്കണം എന്ന ചിന്ത മാറി, പിന്നീടാണ് എനിക്ക് മനസിലായത്: മഞ്ജു പത്രോസ് പറയുന്നു

സ്‌കൂള്‍ പഠനകാലം മുതല്‍ വരുണും നടാഷയും സുഹൃത്തുക്കളായിരുന്നു. 2019ലാണ് ഇരുവരും പ്രണയം പങ്കുവെച്ചത്. സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് വരുണ്‍. ബോർഡർ 2 ആണ് അവസാനമായി റിലീസ് ചെയ്ത വരുണിന്റെ സിനിമ.

More from Filmibeat

Read more about: varun dhawan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X