twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനയന്റെ ചോദ്യം അന്ന് കലാഭവൻ മണിയെ കരയിപ്പിച്ചു! ചിത്രം ഉണ്ടാകാൻ കാരണം മണി

    |

    കലഭാവൻ മണിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.1999 ൽ വിനയൻ കഥ എഴുതി ജെ. പള്ളാശ്ശേരിയുടെ തിരക്കഥയിൽ പിറന്ന ചിത്രമായിരുന്നു ഇത്. കലാഭവൻ മണിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ രാമു. ചിത്രത്തിലെ താരത്തിന്റ പ്രകടനത്തിന് 1999-ലെ ദേശീയ-സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.

    മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും . ഈ ചിത്രം പിറക്കാനുള്ള കാരണവും മണി തന്നെയായിരുന്നു എന്ന് സംവിധായകൻ വിനയൻ. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിന്റെ പിറവിയെ കുറിച്ച് സംവിധായകൻ വെളിപ്പെടുത്തിയത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ സൃഷ്ടിയെ കുറിച്ച് വിനയന്റെ വാക്കുകൾ ഇങ്ങനെ...

    കല്യാണ  സൗഗന്ധികത്തിന്റെ സെറ്റ്

    തന്റെ ചിത്രമായ കല്യാണ സൗഗന്ധികത്തിന്റെ സെറ്റായിരുന്നു അത്. ചിത്രത്തിൽ ഒരു പ്രധാന വേഷം മണിയും അഭിനയിക്കുന്നുണ്ട്. ഇടവേള സമയം. ഒരു ഐറ്റം കാണിച്ച് തരമെന്ന് പറഞ്ഞ് മണി റോഡ് മുറിച്ച് കടക്കുന്ന അന്ധനെ മണി നമുക്ക് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു സംഭവം കലക്കി എന്ന് ഞാൻ മണിയോട് പറയുകയും ചെയ്തു. ഇത് വെച്ചൊരു സിനിമ ചെയ്താലോ എന്ന് ഞാൻ മണിയോട് പറയുകയായിരുന്നു.

     പൊട്ടി കരഞ്ഞ് മണി

    ഈ ചിത്രത്തിൽ നിന്നെ തന്നെ പ്രധാന കഥാപാത്രം ആക്കിയലോ എന്നും മണിയോട് ചോദിച്ചു. ഇത് കേട്ടതും മണിയുടെ കണ്ണൊക്കെ നിറഞ്ഞ് കരയുകയായിരുന്നു. ഇത് തന്നെയായിരുന്നു രാജമണിയടുടെ കാര്യത്തിലും നടന്നത്. രാജമണിയെ ഞങ്ങൾ തിരഞ്ഞെടുത്തപ്പോഴും ഇതുപോലെ കരഞ്ഞു. അന്ന് ഞാൻ അങ്ങനെ പറഞ്ഞത് മണി മനസിൽ കൊണ്ട് നടന്നു. തന്നെ കാണുമ്പോഴെല്ലാം സിനിമയെ കുറിച്ച് ചോദിക്കുമായിരുന്നു. സാർ കഥ സിനിമ എന്തായി എന്ന് ചോദിക്കുമായിരുന്നു. കല്യാണ സൗഗന്ധികം പുറത്തിറങ്ങി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പുറത്തു വരുന്നത്. ഇതിനിടയിൽ തന്റെ മികച്ച ചിത്രങ്ങളിലും മണി അഭിനയിച്ചിരുന്നു.

    Recommended Video

    ബെൻജോൺസൺ ചരിത്രമാണ് | Old Movie Review | filmibeat Malayalam
     സിനിമയിൽ   ഉ‍ടനീളം  മണി

    സിനിമയുടെ ആദ്യം മുതൽ അവസാനം വരെ മണി ചിത്രത്തിൽ ഉണ്ടായിരുന്നു. കർക്കിടക മാസത്തിലെ കറുത്ത വാവിനായിരുന്നു ഞങ്ങൾ പാട്ടിന്റെ കമ്പോസിങ്ങ് തുടങ്ങിയത. മോഹൻ സിത്താര ട്യൂൺ ഇടുന്നു . മണി നിലത്തിരുന്നു പാടുന്നു. അന്ന് മണി തിരക്കുള്ള താരമാണ്. സിനിമ ചിത്രീകരണം നിർത്തി വെച്ചാണ് മണി കമ്പോസിങ് സ്ഥലത്ത് എത്തുന്നത്. മോഹൻ സിത്താരയ്ക്ക് ഒപ്പം തന്നെ മണിയും പാടുമായിരുന്നു. ആലില കണ്ണ ട്യൂൺ ചെയ്യുന്ന സമയത്ത് തന്നെ മണി ആ പാട്ട് പടിച്ചിരുന്നു- വിനയൻ പറഞ്ഞു.

      മണിയുടെ മികച്ച  ചിത്രം

    കോമഡി വേഷങ്ങളിലൂടെയാണ് മണി സിനിമയിൽ എത്തുന്നത്. സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യം സഹനടനും ഹാസ്യതാരവുമായിട്ടായിരുന്നു എങ്കിലും പിന്നീട് നായകനായി ചുവട് വയ്ക്കുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തെ കൂടാതെ കരിമാടി കുട്ടനിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    Read more about: kalabhavan mani vinayan
    English summary
    Vasanthiyum Lakshmiyum Pinne Njaanum Happened Because Of Kalabhavan Mani, Says Vinayan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X