For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ മോഹൻലാൽ ചിത്രത്തിൽ തൃപ്തയായിരുന്നു! അഭിനയം വിടാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി വസുന്ധര ദാസ്

|

മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ രഞ്ജിത്ത് കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ രാവണപ്രഭു. 2001 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മലയാളത്തിലേയും തെന്നിന്ത്യയിലേയും മുൻനിര താരങ്ങളായിരുന്നു അണിനിരന്നത്. മംഗലശ്ശേരി നീലകണ്ഠനും മകൻ കാർത്തികേയനും മുണ്ടയ്ക്കൽ ശേഖരനുമൊക്കെ ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിവും ചർച്ച വിഷയമാണ്.

ദേവാസുരത്തിൽ നായികയായി രേവതി എത്തിയപ്പോൾ രാവണപ്രഭുവിൽ ലാലേട്ടന്റെ നായികയായി ഒരു തെന്നിന്ത്യൻ താര സുന്ദരി വസുന്ദരദാസ് ആയിരുന്നു. മലയാളി പ്രേക്ഷകർക്ക് ഒരു പുതിയമുഖമായിരുന്നു. രാവണപ്രഭു എന്ന ചിത്രത്തിലെ ജാനകി എന്ന കഥാപാത്രം താരത്തിന് മികച്ച ഹൈക്കായിരുന്നു മോളിവുഡിൽ നൽകിയത്. എന്നാൽ അധികം നാൾ താരത്തെ വെള്ളിത്തിരയിൽ കാണാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിത അഭിനയരംഗത്ത് നിന്ന് വിട്ട് നിന്ന കാര്യം വെളിപ്പെടുത്തുകയാണ് താരം.

അഭിനേത്രി എന്നതിലുപരി ഗായിക കൂടിയാണ് വസുന്ധര ദാസ്. പാട്ടിന്റെ ലോകത്ത് നിന്നാണ് താരം അഭിനയത്തിലേയ്ക്ക് എത്തുന്നത്. വളരെ അപ്രതീക്ഷിതമായി സിനിമയിൽ എത്തുകയായിരുന്നു. തൻഡറെ ജീവിതത്തിൽ സംഭവിച്ച എല്ലാകാര്യങ്ങളും ഏറെ അപ്രതീക്ഷിതമായിരുന്നു എനന് താരം പറയുന്നു. അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ സംഗീത ലോകത്ത് സജീവമാണ്. ഗായിത. സംഗീത സംവിധായിക, ഗാനരചയിതാവ് എന്നീ മേഖലയിൽ നിറസാന്നിധ്യമാണ് താരം.

 അപ്രതീക്ഷിതമായി സംഭവിച്ചത്

അപ്രതീക്ഷിതമായി സംഭവിച്ചത്

വളരെ അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ ആളാണ് താൻ. ഗായികയായിട്ടാണ് ആദ്യം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കമൽഹാസൻ സംവിധാനം ചെയ്ത ഹോ റാം ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാൻ കാരണം സംഗീതമാണെന്ന് താരം കൂട്ടിച്ചേർത്തു. കമല്‍ഹാസന്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം.

Mohanlal's Workout Video Goes Viral On Social Media | FilmiBeat Malayalam

ഈ ചിത്രം തനിയ്ക്ക് പുതിയ അനുഭമായിരുന്നു. ബെംഗളൂരു പോലെയൊരു മെട്രോ നഗരത്തിലാണ് ഞാൻ ജനിച്ചത്. ചിത്രത്തിൽ മല്ലിപ്പൂ ചൂടി സാരിയുടുത്ത് നടക്കുന്ന കഥാപാത്രമായിരുന്നു തന്റേത്. ബെംഗളൂരു പോലെയുളള മെട്രോ സിറ്റിയിൽ ജീവിച്ച തനിയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. ഈ ചിത്രത്തിൽ വേഷമിട്ടതോടെ ആളുകൾ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. മറ്റൊരു പ്രത്യേകത ചിത്രത്തിലെ ഗാനങ്ങളായിരുന്നു. മനോഹരമായ ഒരുപാട് ഗാനങ്ങൾ ചിത്രത്തിലുണടായിരുന്നു.

അതീവ സ്റ്റൈലിഷ് ലുക്കിൽ നടൻ ശരത്! മാലി ദ്വീപിൽ അവധി ആഘോഷിച്ച് താരം, ചിത്രം വൈറൽ

ഹോം റാമിന് ശേഷം പിന്നീട് രണ്ട് ചിത്രങ്ങളിൽ കൂടി വേഷമിട്ടിരുന്നു. അതിനു ശേഷമാണ് മലയാളത്തിലേയ്ക്ക് ക്ഷണം ലഭിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ രാവണപ്രഭുവിൽ നായികയായി. ചിത്രത്തിന്റെ സെറ്റിൽ എത്തിയപ്പോൾ ആദ്യം അഭിനയിച്ചത് പൊട്ടകുത്തെടി എന്ന ഗാനമായിരുന്നു. അഞ്ച് ദിവസത്തോളമാണ് തുടർച്ചയായി ഈ ഗാനത്തിന് വേണ്ടി ഓടിയത്. ഏറെ കംഫർട്ടബിളായി അഭിനയിച്ച ചിത്രമായിരുന്നു രാവണപ്രഭു. പൊട്ടുകുത്തെടി പുടവചുറ്റെടി എന്ന ഗാനത്തിൽ ത്രീഫോർത്തും തൊപ്പിയുമായിരുന്നു തന്റെ വേഷം.

മമ്മൂട്ടിയ്ക്കൊപ്പമുള്ള വജ്രമാണ് ഏറ്റവും അവസാനം അഭിനയിച്ച മലയാള ചിത്രം. ഇതിനു ശേഷം കുറച്ചു ചിത്രങ്ങളിലും വേഷമിട്ടിരുന്നു. പിന്നീട് സംഗീതത്തിലേയ്ക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടി സിനിമ മേഖലയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.അഭിനയം നല്‍കിയ പ്രശസ്തി എന്നെ സംഗീത രംഗത്തും ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ വീണ്ടും സിനിമയിലേയ്ക്ക് മടങ്ങി വരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

English summary
Vasundaradas Talk About Mohanlal Movie Ravanaprabhu Entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more