»   » ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... രാജപ്പനിസം നിലച്ചു!!!

ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... രാജപ്പനിസം നിലച്ചു!!!

Written By:
Subscribe to Filmibeat Malayalam

'ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ..
ഇത്താസു ചേട്ടന്‍ തന്ന പുട്ടു വേണോ..
കഥളിപ്പഴവും ചേര്‍ത്ത് കടലപരിപ്പും ചേര്‍ത്ത്
നല്‍കീടാം പാല്‍പ്പായസം....'

ഒടുവില്‍ ഒന്നും ഒന്നും സ്വീകരിക്കാതെ വിഡി രാജപ്പന്‍ പോയി... ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചു എന്നതിനപ്പുറം പാരഡി ഗാനങ്ങളുടെ അപോസ്തലന്‍ കൂടെയാണ് വിഡി രാജപ്പന്‍. കാഥികന്‍.. ഗായകന്‍.. നടന്‍.. അങ്ങനെ കരിയറില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച വിഡി രാജപ്പന്‍ തന്റേതായ രീതിയില്‍ അണിയിച്ചൊരുക്കിയ പാരഡി ഗാനങ്ങള്‍ക്ക് എണ്ണവും കണക്കുമില്ല.

മലയാള കഥാപ്രസംഗ ചരിത്രത്തില്‍ അദ്ദേഹം ഹാസ്യത്തിലൂടെ സൃഷ്ടിച്ചത് ഒരു പുതുവഴിയായിരുന്നു. ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കഥാപ്രസംഗ കാസറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയ്ക്കപ്പെട്ടിരുന്നത്. വിഡി രാജപ്പന്റെ പാരഡി ഗാനങ്ങള്‍ക്കായി കേരളം കാത്തിരുന്ന കാലമായിരുന്നു അത്. നൂറോളം സിനിമകളിലും വിഡി രാജപ്പന്‍ അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ...രാജപ്പന്റെ ചില പാരഡികളും ഉള്‍പ്പെടുത്തുന്നു...

ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... ഒന്നും വാങ്ങാതെ വിഡി രാജപ്പന്‍ പോയി

പാരഡി ഗാനങ്ങളെ ജനകീയമാക്കിയ കലാകാരനാണ് വിഡി രാജപ്പന്‍. സിനിമയോളമോ, സിനിമയ്ക്കപ്പമോ അന്ന് മിമിക്രികള്‍ക്കും കഥാപാപ്രസംഗങ്ങള്‍ക്കുമൊക്കെ കാഴ്ചക്കാരുണ്ടായിരുന്ന കാലം.

ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... ഒന്നും വാങ്ങാതെ വിഡി രാജപ്പന്‍ പോയി

ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കഥാപ്രസംഗ കാസറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയ്ക്കപ്പെട്ടിരുന്നത്. വിഡി രാജപ്പന്റെ പാരഡി ഗാനങ്ങള്‍ക്കായി കേരളം കാത്തിരുന്ന കാലമായിരുന്നു അത്.

ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... ഒന്നും വാങ്ങാതെ വിഡി രാജപ്പന്‍ പോയി

വിഡി രാജപ്പന്റെ ഹാസ്യ കഥാപാത്രങ്ങളില്‍ മൃഗങ്ങളും പക്ഷികളും വാഹനങ്ങളുമൊക്കെയാണ് വിഷയമായത്. തന്റെതായ രീതിയില്‍ ഒരു പുതുമുവഴി വെട്ടുകയായിരുന്നു രാജപ്പന്‍

ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... ഒന്നും വാങ്ങാതെ വിഡി രാജപ്പന്‍ പോയി

പാരഡി ഗാനങ്ങളിലൂടെ ഒരു പുതുവഴി വെട്ടി സഞ്ചരിയ്ക്കുമ്പോഴും സിനിമയിലും വിഡി രാജപ്പന്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സംഭാഷണത്തിലെ താളവും, ശരീര ഭാഷയുമാണ് വിഡി രാജപ്പനെ ആരാധകര്‍ക്കിടയില്‍ പ്രശസ്തനാക്കിയത്

ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... ഒന്നും വാങ്ങാതെ വിഡി രാജപ്പന്‍ പോയി

വിഡി രാജപ്പനെ ഇന്നും യൂത്തിനിടയില്‍ ഹീറോ ആക്കുന്ന ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... ഇത്താസു ചേട്ടന്‍ തന്ന പുട്ടു വേണോ...

ഊത്തപ്പം വേണോ പെണ്ണേ ബോണ്ടാ വേണോ... ഒന്നും വാങ്ങാതെ വിഡി രാജപ്പന്‍ പോയി

ഉണരു വേഗം നീ സുമറാണി, കളിവീടുറങ്ങിയല്ലോ, അമ്പലക്കുളങ്ങര കുളിക്കാന്‍ പോയപ്പോള്‍ എന്നീ പാട്ടുകള്‍ക്ക് രാജപ്പന്‍ ഒരുക്കിയ പാരഡി. ഇത് വലിയൊരു കടലിലെ ഒരു ചെറിയ തിരമാല മാത്രം.

English summary
VD Rajappan was the king of parody songs.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam