കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി! ഈ ബഹുമതി അര്‍ഹിക്കപ്പെട്ടതാണ്- വിഡി സതീശന്‍

പുതിയ പരീക്ഷണ ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്. കഴിഞ്ഞൊരു വര്‍ഷത്തില്‍ ഗംഭീര പ്രകടനമാണ് താരരാജാവ് കാഴ്ച വെച്ചിരിക്കുന്നത്. ഓരോ സിനിമകള്‍ കഴിയുംതോറും ഹിറ്റുകളുടെ പ്രവാഹമാണ്. അതേ സമയം ഇടയ്ക്ക് അദ്ദേഹത്തിനും അര്‍ഹിച്ച അംഗീകാരം കിട്ടാതെ പോവാറുണ്ടെന്ന നിഗമനത്തിലാണ് സിനിമാലോകം.

രാജ്യം എഴുപ്പത്തിയഞ്ചാമത് റിപ്ലബ്ലിക്ദിനം ആഘോഷിച്ചതിനൊപ്പം പത്മ അവാര്‍ഡുകളും പ്രഖ്യാപിച്ചിരുന്നു. പല മേഖലകൡും കഴിവ് തെളിയിച്ചവരെ തേടിയാണ് അംഗീകാരങ്ങള്‍ വന്നത്. അവിടെയും മമ്മൂട്ടിയെ മാറ്റി നിര്‍ത്തിയത് എന്തുകൊണ്ടാണെന്നാണ് ആരാധകരടക്കമുള്ളവര്‍ ചൂണ്ടിക്കാണിച്ചത്.

mammootty

ഇതേ അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും. പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ മനസിലേക്ക് ഓടി വന്നത് മമ്മൂട്ടിയുടെ മുഖമായിരുന്നുവെന്നാണ് നേതാവ് പറഞ്ഞിരിക്കുന്നത്. മലയാളത്തിലെ പ്രതിഭാശാലികളില്‍ നിന്ന് പത്മ പുരസ്‌കാരങ്ങള്‍ ഇപ്പോഴും അകന്ന് നില്‍ക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ വിഡി സതീശന്‍ പറഞ്ഞിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

'ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്‌കാരത്തിന് വജ്ര ശോഭ കൈവരുന്നത്. ടി.പത്മനാഭന്‍, സാനു മാഷ്, സി.രാധാകൃഷ്ണന്‍, സാറാ ജോസഫ്, സജിതാ ശങ്കര്‍, സുജാത മോഹന്‍, എം. എന്‍ കാരിശ്ശേരി, നെടുമുടി വേണു, ഡോ. എം.വി. പിള്ള, ദീപന്‍ ശിവരാമന്‍, ഡോ. വി.എസ്. വിജയന്‍ തുടങ്ങി എത്രയെത്രയോ പ്രതിഭാശാലികളില്‍ നിന്ന് ഇപ്പോഴും അകന്ന് നില്‍ക്കുകയാണ് പത്മ പുരസ്‌കാരങ്ങള്‍.

പ്രവര്‍ത്തന മേഖലകളില്‍ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചവരുടെ പട്ടിക ഇനിയും നീളും.

ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി.

അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല. ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന്‍ മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ല.

പി.ഭാസ്‌കരന്‍ മാഷിന്റെയും ഒ.എന്‍.വിയുടേയും സമകാലികനാണ് ശ്രീകുമാരന്‍ തമ്പി. പത്മ പുരസ്‌കാരത്തിന് എന്നേ അര്‍ഹന്‍. എന്താണ് പുരസ്‌കാര പട്ടികയില്‍ ആ പേരില്ലാത്തത്?

രാജ്യം നല്‍കുന്ന ആദരമാണ് പത്മ പുരസ്‌കാരങ്ങള്‍. ഇന്ത്യയെന്ന മനോഹരവും ഗംഭീരവുമായ സങ്കല്‍പ്പത്തെ കൂടുതല്‍ ഉജ്വലമാക്കുന്നതാവണം രാജ്യം നല്‍കുന്ന ആദരം. എല്ലാ പുരസ്‌കാര ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍', എന്നുമാണ് വിഡി സതീശന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

mammootty

അതേ സമയം വിഡി സതീശന്റെ വിലയിരുത്തല്‍ കൃത്യമാണെന്നാണ് ആരാധകരും പറയുന്നത്. 'മമ്മൂക്ക ഇന്ത്യന്‍ സിനിമയുടെ മുഖമാണ്.. അദ്ദേഹത്തെ വര്‍ഷങ്ങളായി മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയം, ശൈലിയൊക്കെ കൊണ്ടാണ്. പിന്നെ ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തെ പരിഗണിക്കാത്തതാണ് അദ്ദേഹത്തിന് കിട്ടുന്ന പരിഗണന', എന്നാണ് ഒരാളുടെ കമന്റ്.

'വളരെ ശരിയായ വിലയിരുത്തലാണ്. കേരളത്തില്‍ എന്നല്ല ദേശീയ തലത്തിലായാലും കലാരംഗത്ത് മമ്മൂട്ടിയോളം പദ്മഭൂഷണ്‍ എന്ന ബഹുമതി ലഭിക്കാന്‍ യോഗ്യതയുള്ള അധികം പേരില്ല എന്നതാണ് വസ്തുത. എന്ത് കൊണ്ടാണ് ദേശീയ പുരസ്‌കാരവും (പേരന്പ് ) പദ്മഭൂഷണും കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തില്‍ നിന്നും അകന്ന് നില്‍ക്കുന്നതെന്ന് അറിയില്ല. പക്ഷെ മമ്മൂട്ടി എന്ന വ്യക്തി തനിക്ക് ലഭിക്കാത്ത ആ പുരസ്‌കാരത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കനോ പരാതി പറയാനോ പോകുന്നില്ല.

ഒന്നിനോടും പരാതിയില്ലാതെ തന്റെ ജോലിയില്‍ വ്യാപൃതനാകുന്ന അദ്ദേഹത്തിനെ പോലെ ഇക്കാര്യത്തില്‍ വ്യാകുലപ്പെടാതിരിക്കാന്‍ വേറൊരാള്‍ക്ക് സാധിച്ചെന്ന് വരില്ല. എങ്കിലും ഞങ്ങള്‍ ആരാധകര്‍ ആ വേദന കുറച്ച് അനുഭവിക്കുന്നവരാണ്. ഒരു മികവുറ്റ കലാകാരന്‍ അംഗീകരിക്കപ്പെടാതെ പോയതിലുള്ള വ്യസനമറിയിച്ച സാറിന്റെ നല്ല മനസ്സിനും സാറിന്റെ ഈ കുറിപ്പിനും ഒരുപാട് നന്ദി. താങ്കള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X