വേടനെ ആദ്യമായി കണ്ടത് ഒരു പ്രോഗ്രാമിൽ, നിറത്തിന്റെ കാര്യത്തിൽ ഇൻസെക്വറായിരുന്നു; വിദ്യയോ വേടന്റെ കാമുകി?
സംഗീതത്തെ ആയുധമാക്കി യുവതയുടെ നെഞ്ചകത്ത് ഇടം നേടിയ പ്രതിഭയാണ് വേടൻ എന്ന തൃശൂർക്കാരനായ ഹിരൺദാസ് മുരളി. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് വേടന്റെ വരികൾ പാടുന്നവരാണ്. അടുത്തിടെ വേടന്റേതായി പുറത്തിറങ്ങി ഹിറ്റായ മ്യൂസിക്ക് വീഡിയോ ആയിരുന്നു മൗന ലോവ. വരികൾ എഴുതി പാടുക മാത്രമല്ല വേടൻ തന്നെ അഭിനയിക്കുകയും ചെയ്തിരുന്നു. തന്റെ കാമുകിക്ക് വേണ്ടിയാണ് മൗന ലോവ വേടൻ എഴുതിയത്.
പാട്ടിൽ വേടനൊപ്പം അഭിനയിച്ചത് മോഡലായ വിദ്യ വിജയകുമാറാണ്. മ്യൂസിക്ക് വീഡിയോ ഹിറ്റായശേഷം വിദ്യ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം യഥാർത്ഥ ജീവിതത്തിലും വേടന്റെ കാമുകിയാണോ എന്നാണ്. പലരും മുമ്പും ഇതേ ചോദ്യവുമായി വന്നിട്ടുണ്ടെങ്കിലും വിദ്യ ആർക്കും മറുപടി നൽകിയിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി പ്രതികരിക്കുകയാണ് വിദ്യ. മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ വേടനൊപ്പമുള്ള അനുഭവം വിദ്യ പങ്കുവെച്ചു.

വേടന്റെ ഗേൾഫ്രണ്ട് അല്ല ഞാൻ. മൗന ലോവയിൽ അഭിനയിച്ചത് ഞാനാണ്. മൗന ലോവ പാട്ട് ഇറങ്ങും മുമ്പ് തന്നെ വിദ്യയാണോ വേടന്റെ ഗേൾഫ്രണ്ടെന്ന് ചോദിച്ച് നിരവധി മെസേജുകൾ വരുമായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ ചോദിക്കുന്നതെന്ന് അറിയില്ല. പാട്ട് ഇറങ്ങും മുമ്പ് തന്നെ വേടൻ എന്നെ ഫോളോ ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാകും ഞാനാണ് വേടന്റെ കാമുകിയെന്ന് ആളുകൾ തെറ്റിദ്ധരിച്ചത്.
എല്ലാത്തിനും മറുപടി കൊടുക്കാൻ നിൽക്കാറില്ല. ജോലിയുടെ ഭാഗമാണെന്ന് കരുതി വിടും. വേടന്റെ യഥാർത്ഥത്തിലുള്ള മൗന ലോവയെ ഞാൻ കണ്ടിട്ടില്ല. എന്റെ കാമുകിക്ക് വേണ്ടി എഴുതിയതാണെന്ന് വേടൻ പറഞ്ഞിരുന്നു. പക്ഷെ അങ്ങനൊരാളെ ഞാൻ ഷൂട്ടിനിടയിലോ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ല. ഓൺലൈനിൽ പ്രചരിക്കുന്ന ഫോട്ടോകൾ ഞാനും കണ്ടിരുന്നു.
വേടന്റെ ഒപ്പം വർക്ക് ചെയ്യാൻ വിളിച്ചപ്പോൾ എക്സൈറ്റ്മെന്റായിരുന്നു. ഇതിന് മുമ്പും മെയിൻ ക്യാരക്ടറായി മ്യൂസിക്ക് വീഡിയോകളിൽ അഭിനയിച്ചിരുന്നു. പക്ഷെ ആ വീഡിയോകൾക്ക് വലിയ റീച്ച് കിട്ടിയിട്ടില്ല. വേടന്റെ വർക്കിലേക്ക് ക്ഷണം ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് വേടന്റെ പ്രോഗ്രാം കാണാൻ കുടുംബത്തോടൊപ്പം പോയിരുന്നു. അന്ന് ഇങ്ങനൊരു അവസരം കിട്ടുമെന്ന് ചിന്തിച്ചിരുന്നില്ല. വേടന്റെ പാട്ടുകൾ നേരത്തെ മുതൽ കേൾക്കുന്നയാളാണ് ഞാൻ.
നേരിട്ട് വേടനെ കാണുമ്പോൾ പ്രോഗ്രാം കഴിഞ്ഞ് വന്ന ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു വേടൻ. മൗന ലോവയുടെ ഷൂട്ടെല്ലാം എറണാകുളത്തായിരുന്നു. ടെൻഷനുണ്ടായിരുന്നുവെങ്കിലും ഫസ്റ്റ് ഷോട്ട് കഴിഞ്ഞപ്പോൾ എല്ലാം കൂളായി. വേടനും കൂളാണ്. നമ്മളേയും കംഫേർട്ടാക്കും. പാട്ടിലേക്ക് കാസ്റ്റിങ് നടക്കുന്ന സമയത്ത് ടീമിനോട് എന്നെ സജസ്റ്റ് ചെയ്തത് വേടൻ തന്നെയാണ്.

എന്നിട്ടാണ് അവർ എന്നെ കോൺടാക്ട് ചെയ്തത്. നമ്മളെയൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലേയെന്ന് അത് കേട്ടപ്പോൾ തോന്നി. ഷൂട്ട് സമയത്ത് വേടൻ അവിടെ ഉണ്ടെന്ന് അറിഞ്ഞ് നിരവധി പേർ കാണാനും ഫോട്ടോ എടുക്കാനും വരുമായിരുന്നു. എല്ലാവരോടും കൂളായിട്ടാണ് വേടൻ പെരുമാറുന്നത്. കാമുകി എന്ന രീതിയിൽ തെറ്റദ്ധരിക്കപ്പെടുന്നുവെന്ന് മനസിലായത് കമന്റ്സ് കണ്ടപ്പോഴാണ്. എന്നെ അറിയാവുന്നവർ വരെ ഒരു ഘട്ടത്തിൽ ഇനി നീ എങ്ങാനും ആണോ കാമുകിയെന്ന് വരെ ചോദിക്കാൻ തുടങ്ങി.
പക്ഷെ സൈബർ അറ്റാക്കൊന്നും നേരിടേണ്ടി വന്നിട്ടില്ല. കാമുകിയാണോയെന്ന് ചോദിച്ച് മെസേജ് അയച്ചവർക്ക് ഞാൻ ഇതുവരേയും മറുപടി കൊടുത്തിട്ടില്ല. ആദ്യമായി ഇപ്പോഴാണ് മറുപടി നൽകുന്നത്. കൊറോണയ്ക്കുശേഷമാണ് മോഡലിങ്ങിലേക്ക് വന്നത്. ആക്ടിങ്ങാണ് ഏറ്റവും ഇഷ്ടം. സിനിമയിലേക്ക് കയറാൻ നോക്കുന്നുണ്ട്.
സ്ക്രിപ്റ്റ് കേൾക്കുന്നുണ്ട്. സ്കിൻ ടോൺ ബെയ്സ് ചെയ്ത് അല്ലാത്ത സ്റ്റീരിയോടൈപ്പ് അല്ലാത്ത കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. സ്കിൻ ടോണിന്റെ കാര്യം നോർമലൈസ് ചെയ്യണമെന്നും ആഗ്രഹമുണ്ട്. മുമ്പ് ഞാനും സ്കിൻ ടോണിന്റെ കാര്യത്തിൽ ഇൻസെക്വറായിരുന്നു. പിന്നീട് ടിക്ക് ടോക്കിൽ ആക്ടീവായശേഷം ആളുകളുടെ സപ്പോർട്ടും കമന്റും കണ്ടപ്പോൾ അതൊക്കെ പതിയെ മാറിയെന്നും വിദ്യ പറയുന്നു.


Click it and Unblock the Notifications











