»   » നാ നിമ്മ ഹീറോയിന്‍: സില്‍ക്കായി വീണ

നാ നിമ്മ ഹീറോയിന്‍: സില്‍ക്കായി വീണ

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: സില്‍ക്ക് സ്മിതയായി ചുംബനവീരത്തി വീണ മാലിക് നിറഞ്ഞാടിയപ്പോള്‍ തടിച്ചുകൂടിയ ആളുകളും ഒപ്പം ചുവടുവെച്ചു. ആദ്യമായി ലൈവ് ഷോ ചെയ്യുന്നതിന്റെ യാതൊരു പരിഭ്രമവുമില്ലാതെയായിരുന്നു വീണയുടെ പ്രകടനം. ആരാധകരും മോശമാക്കിയില്ല, ഓരോ ചുവടിനും ആര്‍പ്പുവിളിയും കയ്യടിയുമായാണ് അവര്‍ വീണയുടെ ആദ്യത്തെ ലൈവ് ഷോ അവിസമരണീയമാക്കിയത്.

എണ്‍പതുകളിലെ തെന്നിന്ത്യന്‍ മാദകനടി സില്‍ക്ക് സ്മിതയുടെ കഥ പറയുന്ന സില്‍ക്ക് സക്കാ മഗാ എന്ന കന്നഡ ചിത്രത്തിന്റെ കാസറ്റ് റിലീസാണ് ഞരമ്പില്‍ തീപ്പിടിക്കുന്ന രംഗങ്ങള്‍ക്ക് വേദിയൊരുക്കിയത്. ചുവപ്പും കറുപ്പും വേഷങ്ങളില്‍ സില്‍ക്ക് സ്മിതയായി മാറി മാറിയെത്തിയ വീണ മാലിക് പ്രേക്ഷകരെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്.

വളരെ പ്രതീക്ഷയോടെയാണ് സില്‍ക്ക് സക്കാ മഗായെ കാത്തിരിക്കുന്നത് എന്നു പറയാനും വീണ മറന്നില്ല. നേരത്തെ മിനുട്ടില്‍ 130 ചുംബനങ്ങളേറ്റുവാങ്ങി സല്‍മാന്‍ ഖാന്റെ റെക്കോര്‍ഡ് പ്രകടനത്തെ വെല്ലുവിളിച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു 28 കാരിയായ വീണ മാലിക്.

കന്നഡ ചിത്രമായ സില്‍ക്ക് സക്കാ മഗായുടെ മ്യൂസിക് റിലീംസിംഗില്‍ വീണയുടെ പ്രകടനം

സില്‍ക്ക് സക്കാ മഗായിലെ ഗാനത്തിനൊപ്പം വീണ ചുവടുവെച്ചപ്പോള്‍

ആരാധകരെ കോരിത്തരിപ്പിച്ച വീണയുടെ ഒരു നൃത്തച്ചുവട്

മത്തേനേ കണ്ണാളേ എന്ന പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന വീണ മാലിക്

വീണയ്‌ക്കൊപ്പം നൃത്തം വെയ്ക്കാന്‍ സഹതാരങ്ങളും കൂട്ടിനെത്തിയപ്പോള്‍

നാ നിമ്മ ഹീറോയിനാ ... സില്‍ക്ക് സക്കാ മഗായിലെ ബംബര്‍ ഹിറ്റ് പാട്ടിനൊപ്പം വീണ.

English summary
Veena Malik seduces the crowd at Silk Sakkath Maga music launch, Bangalore,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam