വിവാഹം ഉടനെ ഉണ്ടാകുമോയെന്ന് ആർജെ അമൻ ഭൈമിയോട് ആരാധകർ, പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് നൽകിയ മറുപടി!
നടിയായ വീണ നായരുടെ മുൻ ഭർത്താവും ആർജെയും നർത്തകനുമെല്ലാമായ ആർജെ അമൻ ഭൈമി പ്രേക്ഷകർക്ക് സുപരിചിതനാണ്. സ്വാതി സുരേഷ് ഭൈമി എന്നാണ് അമന്റെ യഥാർത്ഥ പേര്. റേഡിയോ ജോക്കി മേഖലയിലേക്ക് വന്നശേഷമാണ് ആർജെ അമൻ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. സോഷ്യൽമീഡിയയിൽ സജീവമായ അമന്റെ നൃത്ത വീഡിയോകൾക്കും പാട്ടിനുമാണ് ആരാധകർ ഏറെയും. വീണയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ അമൻ ഇപ്പോൾ പ്രണയത്തിലാണ്.
ദുബായിലാണ് ഏറെ കാലമായി റേഡിയോ ജോക്കിയായി അമൻ ജോലി ചെയ്യുന്നത്. ദുബായിൽ തന്നെ സെറ്റിൽഡായ റീബ റോയിയാണ് അമന്റെ ഇപ്പോഴത്തെ പ്രണയിനി. റീറോഗ്രാം എന്ന പേരിലാണ് റീബയുടെ ഇൻസ്റ്റഗ്രാം പേജ്. അമന്റെ ഒട്ടുമിക്ക ഫോട്ടോകളും വീഡിയോകളും മനോഹരമായി പകർത്തുന്നത് റീബയാണ്. സ്ഥിരമായി അമന്റെ പോസ്റ്റുകളിൽ റീബയെ ടാഗ് ചെയ്യാറുണ്ട്.

അങ്ങനെയാണ് ഫോളോവേഴ്സിന് ഇടയിൽ അമൻ-റീബ ബോണ്ട് ചർച്ചയാകുന്നത്. പിന്നീട് പതിയെ അമൻ തന്നെ റീബയുമായി താൻ പ്രണയത്തിലാണെന്ന് സൂചനകൾ നൽകുന്ന കുറിപ്പുകൾ പങ്കുവെക്കുകയായിരുന്നു. ഇരുവരും ദുബായിൽ ഒരുമിച്ചാണ് താമസം. ഇരുവരുടേയും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായ കമന്റ് ബോക്സ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നുവെങ്കിലും അമൻ ഒന്നിനോടും ഇതുവരെ പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ ആസ്കി മി എനിത്തിങ് എന്ന സെഗ്മെന്റിലൂടെ തന്റെ ഫോളോവേഴ്സുമായി സംവദിക്കവെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അമൻ. ഒപ്പം ഭാവി ജീവിത പങ്കാളി റീബയ്ക്കൊപ്പമുള്ള ഫോട്ടോയും അമൻ പങ്കുവെച്ചു. വിവാഹം ഉടനെ ഉണ്ടാകുമോയെന്ന ചോദ്യത്തിന് പണിപ്പുരയിലാണ് എന്നായിരുന്നു അമൻ നൽകിയ മറുപടി.
വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുറവായിരുന്നു. ഏറെയും പേർ പാട്ടുകൾ പാടി തരാനായിരുന്നു അമനോട് ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമനും വീണയും ഔദ്യോഗികമായി വിവാഹമോചിതരായത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ഇരുവരും കുട്ടിക്കാലം മുതൽ കലാരംഗത്ത് സജീവമാണ്. കലയും കലോത്സവ വേദികളുമാണ് വീണയും അമനും സൗഹൃദത്തിലാകാൻ കാരണം. ഇരുവർക്കും നൃത്തത്തിൽ ഒരേ ഗുരുവായിരുന്നു.
അമ്മയേയും അച്ഛനേയും നഷ്ടപ്പെട്ട സമയത്ത് വീണയ്ക്ക് ആശ്വാസമായതും കരുത്ത് പകർന്നതും അമനായിരുന്നു. സ്കൂൾ പഠനശേഷം വഴി പിരിഞ്ഞുപോയ ഇരുവരും ഒരു നിമിത്തം പോലെയാണ് വീണ്ടും വർഷങ്ങൾക്കുശേഷം സംസാരിക്കുന്നത്. സൗഹൃദം വീണ്ടും പുതുക്കിയപ്പോൾ ജീവിതത്തിൽ മുന്നോട്ടും ഒരുമിച്ചായാൽ നന്നാകുമെന്ന് തോന്നിയപ്പോഴാണ് വീണയും അമനും വിവാഹിതരാകാൻ തീരുമാനിച്ചത്.

കണ്ണേട്ടൻ എന്നാണ് അമനെ വീണ വിളിക്കുന്നത്. 2014ൽ ആണ് ഇരുവരും വിവാഹിതരായത്. 2016ൽ രണ്ടുപേർക്കും മകൻ പിറന്നു. വിവാഹ ബന്ധം വേർപ്പെടുത്തിയശേഷം കുഞ്ഞിന്റെ സംരക്ഷണം വീണയാണ് ഏറ്റെടുത്തിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ഇരുവരും വേർപിരിഞ്ഞത്. അമന്റെ പുതിയ പങ്കാളി നല്ലൊരു സ്ത്രീയാണെന്നും ചേരേണ്ടവർ തന്നെയാണ് ചേർന്നതെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ വീണ പറഞ്ഞത്.
ഭാര്യഭർതൃ ബന്ധം വേർപ്പെടുത്തിയെങ്കിലും മകൻ അമ്പാടിക്ക് എന്നും ഇരുവരും നല്ല മാതാപിതാക്കളാണ്. പ്രോഗ്രാമുകൾക്കും ഷൂട്ടിനുമായി വീട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുമ്പോൾ അമനെയാണ് മകനെ നോക്കാൻ ഏൽപ്പിക്കുന്നത്. അച്ഛനേയും അമ്മയേയും പോലെ പാട്ടിലും നൃത്തത്തിലും അഭിനയത്തിലുമെല്ലാം അഭിരുചി അമ്പാടിക്കുമുണ്ട്.
മകനൊപ്പമുള്ള വീഡിയോകൾ അമനും നിരന്തരം പങ്കുവെക്കാറുണ്ട്. വിവാഹമോചനം വീണയെ തളർത്തിയിരുന്നുവെങ്കിലും ഇന്ന് എല്ലാത്തിനേയും താരം മറികടന്ന് കഴിഞ്ഞു. തന്റെ അച്ഛന്റെ സ്വഭാവ ഗുണങ്ങളുള്ള ഒരു വ്യക്തിയെ കണ്ടെത്തിയാൽ മാത്രം വീണ്ടും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലാണ് വീണ. കരിയറിനും മകനും പ്രാധാന്യം കൊടുത്താണ് നടി ഇപ്പോൾ മുന്നോട്ട് പോകുന്നത്.


Click it and Unblock the Notifications