മുമ്പ് ഞാൻ കുലസ്ത്രീ, കണ്ണന്റെ പുതിയ പങ്കാളി നല്ല സ്ത്രീയാണ്, വിഷമം ഉണ്ടോയെന്ന് ചോ​ദിച്ചാൽ മനുഷ്യനല്ലേ; വീണ

മിനിസ്ക്രീനിൽ നിന്നും ബി​ഗ് സ്ക്രീനിൽ എത്തിയ വീണ നായർ അടുത്തിടെയായി നിരവധി നല്ല കഥാപാത്രങ്ങൾ സിനിമയിലും സീരിയലിലുമായി ചെയ്യുന്നുണ്ട്. വ്യക്തി ജീവിതത്തിലെ സംഭവങ്ങളെ കുറിച്ച് ആരാധകരോട് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുള്ള വീണ വിവാഹമോചിതയായി എന്ന വാർത്ത എല്ലാവർക്കും ഒരു അമ്പരപ്പായിരുന്നു സമ്മാനിച്ചത്. കുടുംബ ജീവിതത്തെ അത്രയും വിലപ്പെട്ട ഒന്നായി കരുതിയിരുന്ന സ്ത്രീയായിരുന്നു വീണ.

ബി​ഗ് ബോസിലെ വീണയെ അറിയാവുന്നവർക്ക് ഇക്കാര്യങ്ങളെല്ലാം അറിയാം. ആർജെ അമാൻ എന്ന് അറിയപ്പെടുന്ന സ്വാതി സുരേഷ് ഭൈമിയായിരുന്നു വീണയുടെ പങ്കാളി. ഇരുവരും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹമോചിതരായത്. അമാൻ ഇപ്പോൾ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണ്. മുപ്പതുകളിൽ എത്തിയിട്ട് വിവാഹം കഴിച്ചാൽ മതിയായിരുന്നുവെന്ന് തോന്നാറുണ്ടെന്നും പക്വത വരാൻ അത്രയെങ്കിലും കാലം എടുക്കുമെന്നും പറയുകയാണിപ്പോൾ വീണ.

Veena Nair RJ Aman
Photo Credit: Veena Nair / RJ Aman

അമാനും തനിക്കും ഇടയിൽ താളപ്പിഴകൾ ഉണ്ടായപ്പോൾ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന് വീണ പറഞ്ഞിരുന്നു. അമാന് ചേർന്ന പങ്കാളി ഇപ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നതെന്നും വീണ മൈൽ സ്റ്റോൺ മേക്കഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫെബ്രുവരിയിലാണ് മ്യൂചലിന് ഞാൻ ഓക്കെ പറഞ്ഞത്. വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയതിൽ റി​ഗ്രറ്റ് ഇല്ല. കണ്ണൻ (അമാൻ) ഇപ്പോൾ ഹാപ്പിയാണ്. ചേരേണ്ടത് ചേരണം എന്ന് പറയില്ലേ?. ഞാൻ ഒരുപാട് മാറി. പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനേയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയിൽ പഠിച്ചു. കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ. അതൊന്നുമല്ല ലൈഫ്.

കുലസ്ത്രീയായി ഇരിക്കുന്നതൊന്നുമല്ല ലൈഫ് എന്ന് എനിക്കിപ്പോഴാണ് മനസിലായത്. അദ്ദേ​ഹത്തിന് ചേർന്നയാളാണ് ഇപ്പോൾ കൂടെയുള്ളത്. അവർ നല്ലൊരു സ്ത്രീയാണ്. എന്തായാലും നമ്മൾ അന്വേഷിക്കുമല്ലോ. ചേരേണ്ടത് തന്നെയാണ് ചേർന്നിരിക്കുന്നത്. വിഷമം ഉണ്ടോയെന്ന് ചോ​ദിച്ചാൽ മനുഷ്യനല്ലേ പുള്ളേ..?. ഒരുമിച്ച് ജീവിച്ചതല്ലേ... അതുകൊണ്ട് ഇപ്പോഴും അദ്ദേഹത്തോടൊപ്പം കേട്ടിരുന്ന പാട്ടുകൾ കേൾക്കുമ്പോൾ പുള്ളിയെ ഓർമ വരും.

ഫേസ്ബുക്കിൽ മെമ്മറീസിന്റെ അപ്ഡേഷൻസ് വരുമ്പോൾ എല്ലാം അമ്പാടിക്കൊപ്പം ഞാനും കണ്ണനും നിൽക്കുന്ന ഫോട്ടോസും വീഡിയോകളുമായിരുന്നു ഏറെയും. എനിക്ക് ഉള്ളതുപോലെ തന്നെ പുള്ളിക്കും റിഫ്ലക്ട്സ് ചെയ്യാതിരിക്കില്ല. മനുഷ്യരല്ലേ... വൈരാ​ഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല അദ്ദേഹം. പുള്ളി നല്ല മനുഷ്യനാണ്. അതുപോലെ എനിക്കും വൈരാ​ഗ്യമോ ദേഷ്യമോ ഇല്ല.

Veena Nair RJ Aman
Photo Credit: Veena Nair / RJ Aman

മോന്റെ കസ്റ്റഡി എനിക്കാണെന്നത് മാത്രമെയുള്ളു. കസ്റ്റഡി എന്ന പേര് പോലും പറയാൻ നമുക്ക് അനുവാദമില്ല. മോൻ അദ്ദേഹത്തോടൊപ്പവും സമയം ചിലവഴിക്കാറുണ്ട്. മോന്റെ കാര്യങ്ങളെല്ലാം ഞാനാണ് ഹാന്റിൽ ചെയ്യുന്നത്. ഞാൻ ഭയങ്കര ഹാപ്പിയാണ്. ജീവിക്കുന്നതിന് ഒരു അർത്ഥം വേണ്ടെ. എന്റെ കുഞ്ഞ് എനിക്ക് ഏറ്റവും സ്ട്രോങ്ങ് പില്ലറാണ്. ഇപ്പോഴാണ് എന്റെ കല്യാണം നടന്നിരുന്നതെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

എടുത്ത് ചാട്ടം, ദേഷ്യം എല്ലാമുണ്ടായിരുന്നു മുമ്പ് എനിക്ക്. മുന്നും പിന്നും നോക്കാത്ത രീതിയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുണ്ട്. മുപ്പത് വയസായിട്ട് മാത്രമെ വിവാഹം കഴിക്കാവൂവെന്ന് ഇപ്പോൾ എനിക്ക് പരിചയമുള്ള പിള്ളേരോടെല്ലാം ഞാൻ പറയും. പക്വത വരാൻ ആ പ്രായമെങ്കിലും എത്തണം.

ചില കാര്യങ്ങളിൽ വകതിരിവ് വരാൻ സമയം എടുക്കും. കുറച്ച് വൈകി വിവാഹിതയായാൽ മതിയായിരുന്നു. പിന്നെ ഇപ്പോൾ അദ്ദേഹവും ഞാനും ഹാപ്പിയാണെന്നും വീണ പറയുന്നു. ആർജെയായ അമാൻ ​ഗായകനും നർത്തകനുമെല്ലാമാണ്.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X