വിവാഹ ജീവിതത്തിൽ പ്രശ്നമായത് ബി​ഗ് ബോസാണോ?; വഴക്കിടലൊക്കെ കഴിഞ്ഞു; പിരിഞ്ഞതിനെക്കുറിച്ച് വീണ

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് വീണ നായർ. സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ വീണയ്ക്ക് ലഭിച്ചു. കരിയറിനൊപ്പം വീണയുടെ വ്യക്തി ജീവിതവും പലപ്പോഴും വാർത്തയായിട്ടുണ്ട്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി പങ്കെടുത്ത ശേഷമാണ്
വീണയും ഭർത്താവ് അമാനും പിരിഞ്ഞത്. ഇവർക്ക് ഒരു മകനുണ്ട്. ബന്ധം വേർപിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങളിൽ രണ്ട് പേരും ഒരുപോലെ ശ്രദ്ധ നൽകുന്നു. ഇവർ തമ്മിൽ സൗഹൃദത്തിലുമാണ്.

ഇതേക്കുറിച്ച് സംസാരിക്കുകയാണ് വീണ നായർ. കണ്ണനൊപ്പമുള്ള ( അമാൻ) നല്ല ഓർമ്മകൾ ഇപ്പോഴും മനസിലുണ്ടെന്നും അത് മറക്കാൻ പറ്റില്ലെന്നും വീണ വ്യക്തമാക്കി. മൈൽ‌സ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. നമ്മുടെ ജീവിതത്തിലെ നല്ല ഓർമകളാണ് അതെല്ലാം. അതൊക്കെ നമ്മൾ ഓർക്കാറുണ്ട്. എന്ത് നല്ല സമയങ്ങൾ വരുമ്പോഴും ഓരോ സാഹചര്യങ്ങൾ വരുമ്പോഴും അമ്പാടിയു‌ടെ (മകൻ) അച്ഛനെ ഓർക്കാറുണ്ട്. അമ്പാടിയു‌ടെ അച്ഛനും ഓർക്കാറുണ്ടെന്ന് നൂറ് ശതമാനം ഉറപ്പാണ്.

Veena Nair

ഞാനും അമ്പാടിയും അമ്പാടിയുടെ അച്ഛനും ഒരുമിച്ചുള്ള വിഷു അജ്മാനിൽ ഉണ്ടായി‌ട്ടുണ്ട്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെയെന്നും വീണ നായർ പറയുന്നു. താനും അദ്ദേഹവും ഭാവിയിൽ ഒരുമിക്കുമോ എന്ന് പറയാനാകില്ലെന്നും വീണ പറയുന്നു. ഇതുവരെ സംഭവിച്ചതെല്ലാം പ്ലാൻഡ് അല്ല. ഞാനും അമ്പാടിയും എറണാകുളത്ത് നിന്ന് മാറി താമസിക്കുമെന്നൊന്നും ചിന്തിച്ചിട്ടില്ല. അതിനാൽ നാളെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും വീണ വ്യക്തമാക്കി. മകൻ അമ്പാടി കണ്ണന്റെ വീട്ടിൽ പോകാറുണ്ട്. ഞാനും കണ്ണനും തമ്മിലുള്ള പ്രശ്നങ്ങളാണ്. മകനെ അത് ബാധിക്കാൻ സമ്മതിക്കില്ലെന്നും വീണ നായർ പറഞ്ഞു.

മോന്റെ വീഡിയോകളോ ഫോട്ടോകളോ വരുമ്പോൾ ഞങ്ങൾ തമ്മിൽ സംസാരിക്കും. ഒരു വീഡിയോ റിലീസ് ചെയ്തപ്പോൾ എനിക്ക് അയച്ച് തന്നു. വഴക്കിടലൊക്കെ കഴിഞ്ഞു. ഒരു സ്റ്റേജ് എത്തുമ്പോൾ അതിലൊന്നും കാര്യമില്ലെന്ന് മനസിലാകും. പിന്നെ അതങ്ങ് നിർത്തുമെന്നും വീണ വ്യക്തമാക്കി.

Veena Nair

ബി​ഗ് ബോസ് കാരണമാണ് തന്റെ ജീവിതത്തിൽ തിരിച്ചടികളുണ്ടായതെന്ന് പറയാൻ പറ്റില്ല. ചില കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു, അതിനകത്ത് ഒത്തിരി കാരണങ്ങളുണ്ട്. രണ്ട് ഭാ​ഗത്ത് നിന്നുള്ള പ്രശ്നങ്ങളെല്ലാം കൂടി വരുമ്പോഴാണ് അത് വലിയ പ്രശ്നത്തിലേക്ക് പോകുന്നത്. ചിലപ്പോൾ പലരും ഇടപെട്ട് പരിഹരിച്ച് പോകും. പക്ഷെ ചിലതങ്ങനെ പോകില്ല. എരി തീയിൽ എണ്ണയൊഴിക്കുന്ന പോലെ ആളിക്കത്തും. പിന്നെ ഒരു സ്റ്റേജ് എത്തുമ്പോൾ അയ്യോ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നും.

പക്ഷെ അപ്പോഴേക്കും സമയം കഴിഞ്ഞ് പോയിട്ടുണ്ടാകും. ബ്രേക്കപ്പാകുന്നതും പിരിയുന്നതും പ്രശ്നമല്ല. പറ്റുന്നില്ലെങ്കിൽ വേണ്ടെന്ന് വെക്കാം. പക്ഷെ അതിൽ നിന്ന് റിക്കവർ ചെയ്ത് മുന്നോട്ട് പോകാൻ പറ്റണം. സ്റ്റക്കായി നിൽക്കുമ്പോഴാണ് പ്രശ്നം. നമുക്കിത് പറയാൻ എളുപ്പമാണ്. അനുഭവിക്കുന്നവർക്കാണ് പുറത്തേക്ക് വരാൻ പാട്. എല്ലാവരുടെയും കാര്യമാണ് പറയുന്നതെന്നും വീണ നായർ വ്യക്തമാക്കി.
ബി​ഗ് ബോസല്ല പ്രശ്നം. 64 ദിവസം മാറി നിന്നു എന്നേയുള്ളൂ. അതാെന്നുമല്ല പ്രശ്നം. ഞങ്ങളുടെ പ്രശ്നം വീട്ടിനകത്ത് തന്നെ നിന്നോട്ടെ. താനോ കണ്ണവോ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കില്ലെന്നും വീണ വ്യക്തമാക്കി.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X