മഞ്ജു ചേച്ചിക്ക് മെസേജ് അയച്ചു, മുഖത്തെ സാമ്യം ആദ്യം പറയുന്നത് സുകുമാരിയമ്മ; വീണ നായർ

സിനിമ, സീരിയൽ രം​ഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാൻ വീണ നായർക്ക് കഴിഞ്ഞിട്ടുണ്ട്. തട്ടീം മുട്ടീം എന്ന സിറ്റ്കോമിൽ ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. കോമഡി അനായാസം ചെയ്യാൻ കഴിയുന്ന ചുരുക്കം നടിമാരിൽ ഒരാളുമാണ് വീണ നായർ. വെള്ളിമൂങ്ങ എന്ന സിനിമയിൽ ചെയ്ത കഥാപാത്രവും ഹിറ്റായി. സോഷ്യൽ മീഡിയയിൽ വീണ സജീവമാണ്. അടുത്തിടെയാണ് വീണയുടെ റീൽ ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്. അന്തരിച്ച നടി ശ്രീവിദ്യയുടെ ഒരു ​ഗാന രം​ഗം റിക്രിയേറ്റ് ചെയ്യുകയായിരുന്നു വീണ.

ഒരു നിമിഷം യഥാർത്ഥ ശ്രീവിദ്യയാണെന്ന് തോന്നിപ്പോകുന്ന അത്രയും പൂർണതയിൽ വീണ ശ്രീവിദ്യയെ അവതരിപ്പിച്ചു. നിരവധി പേരാണ് നടിയെ പ്രശംസിച്ചത്. നടി മഞ്ജു വാര്യർ ഉൾപ്പെടെ വീണ നായരുടെ വീഡിയോ പങ്കുവെച്ച് അഭിനന്ദനം അറിയിച്ചു. ഇപ്പോഴിതാ ഹിറ്റായ റിക്രിയേറ്റ് വീഡിയോയ്ക്ക് പിന്നിലെ കഥ പങ്കുവെക്കുകയാണ് വീണ നായർ. സില്ലി മോങ്ക്സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Veena Nair

ശ്രീവിദ്യയുമായുള്ള മുഖ സാദൃശ്യം നേരത്തെ സുരേഷ് ​ഗോപി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചിരുന്നെന്ന് വീണ പറയുന്നു. സുരേഷേട്ടന്റെ കൂടെ മോം ഹൂ മൂസ എന്ന പടം ചെയ്യുന്ന സമയത്ത് ഒരു സീനിൽ ശ്രീവിദ്യാമ്മയുടെ ഛായ എവിടെയൊക്കെയോ ഉണ്ടെന്ന് പറഞ്ഞു. ആദ്യം ഇക്കാര്യം പറയുന്നത് സുകുമാരി അമ്മയാണ്. അമ്മയുടെ കൂടെ സസ്നേഹം എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ സീരിയലായിരുന്നു.

ഛായയല്ല എവിടെയോ എന്തോ സാമ്യമുണ്ടെന്നാണ് അമ്മ പറഞ്ഞത്. ഒരു ദിവസം ശ്രീവിദ്യാമ്മയുടെ ലുക്ക് റിക്രിയേറ്റ് ചെയ്യാൻ‌ തീരുമാനിക്കുകയായിരുന്നെന്ന് വീണ പറയുന്നു. ഏത് പാട്ട് എടുക്കണമെന്ന് നോക്കിയപ്പോൾ ആദ്യം വന്നത് ഈ പാട്ടാണ്. ബി​ഗ് ബോസിന്റെ ഫിനാലെയ്ക്ക് പോകുന്ന സമയത്താണ് പോസ്റ്റ് ചെയ്യുന്നത്. പൈസ കൊടുത്താണെങ്കിലും ഇത് ബൂസ്റ്റ് ചെയ്ത് കയറ്റും ദൈവമേ എന്ന് പറഞ്ഞിരുന്നു.

Veena Nair

ശ്രീവിദ്യാമ്മയെ പോലെ വലിയൊരു ആർട്ടിസ്റ്റിൻ സീൻ റീ ക്രിയേറ്റ് ചെയ്തിട്ട് ആളുകൾ ചീത്ത വിളിച്ചാലോ എന്ന ഭയമുണ്ടായിരുന്നെന്നും വീണ പറയുന്നു. ബി​ഗ് ബോസ് ഫിനാലെയ്ക്ക് എത്തി ഫോൺ ചെയ്ത ഉടനെ നോക്കുന്നത് കമന്റിൽ ചീത്ത വല്ലതും ഉണ്ടോയെന്നാണ്. അപ്പോഴേക്കും ഒന്നാെന്നര ലക്ഷം പേർ കണ്ട് കഴിഞ്ഞു. മഞ്ജു ചേച്ചി ഷെയർ ചെയ്ത ശേഷമാണ് ഞാൻ കണ്ടത്.

താങ്ക് യൂ സോ മച്ച് എന്ന് മഞ്ജു ചേച്ചിക്ക് മെസേജ് അയച്ചു. ഒറിജനൽ വെർഷൻ കൊറിയോ​ഗ്രാഫ് ചെയ്തത് ശാന്തി മാസ്റ്ററാണ്. അവർ എന്നെ വിളിച്ചു. ലാലേട്ടൻ കണ്ടിട്ട് കൊള്ളാലോ എന്ന് പറഞ്ഞു. പ്രതീക്ഷിക്കാത്ത ആളുകൾ വരെ തന്നെ ഫോളോ ചെയ്തെന്നും വീണ നായർ പറഞ്ഞു. 70 ലക്ഷത്തിലേറെ പേരാണ് വീണ നായരുടെ വൈറൽ വീഡിയോ കണ്ടത്. ഏവരും നടിയെ അഭിനന്ദിച്ചു. മലയാളികളുടെ പ്രിയ നടിയായ ശ്രീവിദ്യയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല ട്രിബ്യൂട്ടാണിതെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

Read more about: veena nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X