Don't Miss!
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അച്ഛന്റെ ആഗ്രഹം നടന്നു, പക്ഷെ കാണാൻ അദ്ദേഹം ഇല്ല; കണ്ണുള്ളപ്പോൾ വില അറിയില്ല; വീണ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി വീണ നായർ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമകളിലും സീരിയലിലും സാന്നിധ്യം അറിയിച്ച വീണ കോമഡി റോളുകളിലാണ് കൂടുതലും തിളങ്ങിയത്. വെള്ളിമൂങ്ങ, മേം ഹൂ മൂസ, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ സിനിമകളിൽ വീണ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
ടെലിവിഷനിൽ തട്ടീം മുട്ടീം എന്ന കോമഡി പരമ്പര ആണ് വീണയെ പ്രിയങ്കരി ആക്കിയത്. ഇപ്പോഴിതാ മരിച്ച് പോയ തന്റെ മാതാപിതാക്കളെക്കുറിച്ച് വീണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിനോടാണ് പ്രതികരണം.
'അച്ഛനും അമ്മയും ഉണ്ടായിരിക്കുന്ന സമയം ആണ് ഏറ്റവും നല്ലത്. അതെല്ലാവർക്കും അങ്ങനെയാണ്. എനിക്കിപ്പോൾ അവർ ഇല്ലാത്തത് കൊണ്ട് തന്നെ ഉണ്ടായിരുന്ന സമയം ആയിരുന്നു ഏറ്റവും നല്ലത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇല്ലാത്തപ്പോഴാണ് അതിന്റെ പ്രശ്നം അറിയുന്നത്'
'എന്നെ അറിയുന്നവർക്കെല്ലാം അറിയാം അച്ഛനും അമ്മയും ഉണ്ടായിരുന്ന സമയത്ത് മിക്കവാറും ലൊക്കേഷനിൽ അവർ രണ്ട് പേരും ഉണ്ടാവും. ഞാൻ തനിച്ചങ്ങനെ ഷൂട്ടിംഗിന് പോവാറെ ഇല്ലായിരുന്നു. ആ സമയത്ത് ടെൻഷൻ ഇല്ലല്ലോ. അച്ഛനും അമ്മയും കൂടെയുള്ള സമയത്ത് അവരാണല്ലോ എല്ലാം നോക്കുന്നത്. എത്രയും വേഗം കല്യാണം കഴിഞ്ഞ് വലുതായാൽ മതിയായിരുന്നു എന്നാണ് അന്ന് ചിന്തിച്ചത്. പക്ഷെ ഇപ്പോൾ വലുതായപ്പോൾ കൊച്ചായിട്ടിരുന്നാൽ മതിയായിരുന്നെന്ന് തോന്നുന്നു'

'ഞാൻ എട്ടിൽ പഠിക്കുമ്പോൾ അച്ഛൻ തന്നെ സംവിധാനവും നിർമാണവും ചെയ്ത കോമഡി സീരിയലിൽ കുറച്ച് സീനുകളിൽ അഭിനയിച്ചു. പിന്നീട് അച്ഛൻ ചെയ്ത ടെലിഫിലിമിൽ ആണ് ഞാൻ അഭിനയിക്കുന്നത്. ഇവൾ കുഴപ്പമില്ലാതെ അഭിനയിക്കുന്നുണ്ടെന്ന് അച്ഛന് തോന്നിയത് അപ്പോഴാണ്. അച്ഛനാണ് എന്നെ അഭിനയിപ്പിക്കാൻ ഏറ്റവും താൽപര്യം ഉണ്ടായിരുന്നത്'
'അച്ഛന്റെ പേര് ബാബു എന്നാണ്, ലതിക അമ്മ. ഇവർ രണ്ട് പേരും ഇപ്പോൾ ഇല്ല. അമ്മയ്ക്കിഷ്ടം ആയിരുന്നെങ്കിലും അച്ഛനായിരിക്കുന്നു അഭിനയിപ്പിക്കാൻ ഇഷ്ടക്കൂടുതൽ. അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കണം എന്ന്. വെള്ളിമൂങ്ങയുടെ സമയത്ത് ഷൂട്ടിന് അച്ഛൻ ഒപ്പം ഉണ്ട്. പക്ഷെ ഇറങ്ങുമ്പോൾ അച്ഛൻ ഇല്ല. ഏപ്രിലോടെ ആണ് ഷൂട്ട് തീർന്നത്. മെയ് എട്ടിന് അച്ഛൻ മരിക്കുന്നു'
'ഇന്ന് ഓരോ സിനിമകളിലും എന്റെ ഫോട്ടോ പോസ്റ്ററിൽ വരുമ്പോഴും ഞാൻ വിചാരിക്കും അന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു ഒരു പോസ്റ്ററിൽ നിന്റെ ഫോട്ടോ വന്നിരുന്നെങ്കിൽ എന്ന്. മേം ഹൂ മൂസയിലെ മിക്ക പോസ്റ്ററുകളിലും ഞാനുണ്ടായിരുന്നു. അവരാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു എന്ന് ഞാൻ വിചാരിക്കും. അവരത് കണ്ട് സന്തോഷിക്കുന്നത് കാണാനുള്ള ഭാഗ്യം നമുക്ക് ഇല്ല'

'എന്റെ ചേട്ടനാണ് ആദ്യം ഇൻഡസ്ട്രിയിലേക്ക് വരുന്നത്. ഇപ്പോൾ അവൻ നഴ്സ് ആണ്. സ്നേഹദൂതുമായി എന്ന ടെലിഫിലിമിൽ ചേട്ടനാണ് ലീഡ് റോൾ ചെയ്യുന്നത്. ചേട്ടനും അച്ഛനും അമ്മയും കൂടി രണ്ട് മൂന്ന് ദിവസത്തേക്ക് ഷൂട്ടിന് പോയി. മുട്ടൻ ബഹളം ആയിരുന്നു ഞാൻ. അന്ന് എന്നെ കാണാൻ തീരെ കൊള്ളില്ലായിരുന്നു'
'നിറവും പൊക്കവും ഇല്ല. ചേട്ടൻ അന്നും ഇന്നും സുന്ദരനാണ്. എന്റെ കുടുംബത്തിൽ എനിക്കാണ് കളർ കുറവ്. അതിന്റെ കുശുമ്പ് എനിക്കുണ്ട് ഇപ്പോൾ അങ്ങനെ കളറിന്റെ പ്രശ്നം ഒന്നുമില്ല,' വീണ നായർ പറഞ്ഞു.
-
'എന്റെ കഥാപാത്രങ്ങൾ എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല, ആദ്യത്തെ സിനിമ മുതൽ അങ്ങനെയാണ്'; കാരണം പറഞ്ഞ് മഞ്ജു!
-
അച്ഛൻ മരിച്ചിട്ടും പോവാനാവാതെ ജഗദീഷ്; അന്നദ്ദേഹം പറഞ്ഞത്, സിനിമയിലെ കോമാളിത്തരമല്ല ജഗദീഷ്; ശ്രീനിവാസൻ
-
വിവാഹം കഴിഞ്ഞ് മുംബൈയിലെത്തിയപ്പോഴാണ് ഭര്‍ത്താവ് അത് ചോദിക്കുന്നത്; ഗായികയായതിനെ പറ്റി വാണി ജയറാം പറഞ്ഞത്