അമൃത ക്രൂക്കഡാണ്! പൊരുത്തപ്പെടാനാവില്ലെന്നും വീണ നായര്‍! രജിത്തിനെ വീഴ്ത്തിയത് താനല്ലെന്നും താരം!

ബിഗ് ബോസ് സീസണ്‍ 2 ല്‍ മത്സരിക്കാനെത്തിയിരുന്നു വീണ നായര്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരം പാട്ടിലും ഓട്ടംതുള്ളലിലുമെല്ലാം മികവുണ്ട് തനിക്കെന്നും തെളിയിച്ചിരുന്നു. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായും വീണ എത്താറുണ്ട്. അളിയാ എന്ന വീണയുടെ വിളിയും പ്രസിദ്ധമാണ്. പുറമെ കാണുന്നത് പോലെയല്ല താനെന്ന് താരം തെളിയിക്കുകയായിരുന്നു ബിഗ് ബോസിലൂടെ. ഇടയ്ക്കിടയ്ക്ക് ഇമോഷണലാവുന്ന സ്വഭാവമാണ് വീണയുടേതെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായാണ് വീണയെ തുടക്കത്തില്‍ വിശേഷിപ്പിച്ചിരുന്നത്.

ടാസ്‌ക്കുകളിലും ഗെയിമിലുമെല്ലാം മികച്ച പ്രകടനമാണ് വീണ പുറത്തെടുത്തത്. അപ്രതീക്ഷിതമായി പുറത്തേക്ക് പോരുകയായിരുന്നു താരം. കണ്ണേട്ടനും അമ്പൂച്ചനും അരികിലേക്ക് എത്തിയതില്‍ സന്തോഷവതിയാണ് താനെന്നായിരുന്നു വീണ പറഞ്ഞത്. കൂട്ടുകൂടിയുള്ള പ്രകടനമാണ് തനിക്ക് തിരിച്ചടിയായതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ പ്രശ്‌നക്കാരിയായി തോന്നിയൊരാളാണ് അമൃത സുരേഷെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഫിസിക്കല്‍ ടാസ്‌ക്കില്‍ സംഭവിച്ചത്

ഫിസിക്കല്‍ ടാസ്‌ക്കില്‍ സംഭവിച്ചത്

ഫിസിക്കൽ ടാസ്ക്കിനിടയിലെ ഒരു സംഭവത്തില്‍ താന്‍ വല്ലാതെ ഭയന്നുപോയിരുന്നുവെന്ന് വീണ പറയുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ സൂരജിന്റെ കൈയിൽ കടിച്ചു. മാത്രമല്ല ആ ടാസ്ക്കിനിടയിൽ വയറ്റിൽ ഒരു ചവിട്ട് കിട്ടുകയും ചെയ്തു.അത് ബ്ലീഡിങ് ഉണ്ടാകാൻ കാരണമായി. ഉടൻ തന്നെ ഗൈനക്കോളജിസ്റ്റ് പരിശോധിക്കുകയൂം, എന്റെ യൂട്രസിൽ ഉണ്ടായ സമ്മർദ്ദം മൂലമാണ് രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തു. എന്തായാലും, ഇത് രണ്ട് ദിവസം നീണ്ടുനിന്നു. ശരിക്കും പേടിപ്പിച്ച സംഭവമായിരുന്നു അത്.

അമൃത ക്രൂക്കഡാണ്

അമൃത ക്രൂക്കഡാണ്

രജിത്തേട്ടന്‍ കുളത്തില്‍ വീഴാനുള്ള കാരണം ഞാനാണെന്ന് അമൃത പറഞ്ഞപ്പോള്‍ ഞെട്ടിയിരുന്നു. അദ്ദേഹത്തിന്റെ ടി-ഷർട്ടിൽ ആണ് ഞാന്‍ പിടിച്ചത്. കൈകളിൽ അല്ല. ഞാനും രജിത് ഏട്ടനും തമ്മിലുള്ള നിസാര സംഭവങ്ങൾ വലുതാക്കി കാണിക്കാൻ അവൾ ശ്രമിച്ചു. മാത്രമല്ല അവൾ ഷോയിൽ വരുന്നതിനുമുമ്പ്, ഞങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ, അവർ വന്നു സാഹചര്യങ്ങൾ സങ്കീർണ്ണമാക്കുകയും വീടിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുകയും ചെയ്തു. അവൾ ക്രൂക്കഡാണ്. ഇനി അവളുമായി പൊരുത്തപ്പെടാൻ ആകും എന്ന് തോന്നുന്നില്ലെന്നും വീണ പറയുന്നു.

കുടുംബത്തോടുള്ള അടുപ്പം

കുടുംബത്തോടുള്ള അടുപ്പം

കുടുംബവുമായി വളരെ അറ്റാച്ഡ് ആണ് ഞാന്‍. ബിഗ് ബോസിലേക്കെത്തി ആദ്യ ദിനം തന്നെ ഇത് തനിക്ക് പറ്റിയ സ്ഥലമല്ലെന്ന് മനസ്സിലാക്കിയിരുന്നു. മത്സരമായി കണ്ട് മുന്നേറാനായിരുന്നു പിന്നീട് ശ്രമിച്ചത്. വഴക്കുകള്‍ക്കൊടുവിലായി ഭര്‍ത്താവിനെക്കുറിച്ചും മകനെക്കുറിച്ചും പറഞ്ഞ് കരയുന്ന വീണയെ മിക്കപ്പോഴും കാണാറുണ്ടായിരുന്നു. ഇമോഷണലിയായാണ് വീണ പെരുമാറാറുള്ളതെന്ന് മറ്റുള്ളവരും പറഞ്ഞിരുന്നു.

 63 ദിവസത്തെ അനുഭവം

63 ദിവസത്തെ അനുഭവം

63 ദിവസമാണ് ബിഗ് ബോസില്‍ നിന്നത്. മൊബൈൽ ഫോൺ, പത്രം, ടിവി ഇവ ഒന്നും ഇല്ലാതെ എനിക്ക് നില്ക്കാൻ കഴിഞ്ഞത് തന്നെ വലിയ ഒരു അനുഭവവും പാഠവുമാണ് . വീടിനു പുറത്തുനിന്നും കേൾക്കുന്ന ഓരോ ശബ്ദവും വളരെ ആവേശമാണ് ഞങ്ങൾക്ക് നൽകിയത്. ദൂരെനിന്നുമുള്ള വാഹനങ്ങളുടെ ശബ്ദം, എന്തിന് ഒരു ക്ഷേത്രമണിപോലും മുഴങ്ങുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷമാണ് സമ്മാനിക്കുന്നത്.അവിടെ നിന്നും പുറത്തിറങ്ങിയ ശേഷമാണ് പുറം ലോകത്തു നടക്കുന്ന വിഷയങ്ങളെ കുറിച്ച് ഞാൻ അറിയുന്നത്.

ആര്യ ബോള്‍ഡാണ്‌

ആര്യ ബോള്‍ഡാണ്‌

അടുത്ത സുഹൃത്തായ ആര്യയെക്കുറിച്ചും വീണയോട് ചോദിച്ചിരുന്നു. ഇടയ്ക്ക് തെറ്റിയിരുന്നുവെങ്കിലും ആ സൗഹൃദം നിലനിര്‍ത്തിയാണ് ഇരുവരും മുന്നേറിയത്. വീണ പുറത്തേക്ക് പോവുകയാണെന്നറിഞ്ഞപ്പോള്‍ ആര്യ പൊട്ടിക്കരഞ്ഞിരുന്നു. ആര്യ ബോള്‍ഡാണ്, അത് അവളുടെ സ്ട്രാറ്റജിയാണോയെന്നറിയില്ല. അവളുമായുള്ള സൗഹൃദം എന്നും നിലനിര്‍ത്തുമെന്നും വീണ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X