എന്നെ പറ്റി മോശം പറഞ്ഞ് നടന്നു, ആ സൗഹൃദങ്ങൾ അവസാനിപ്പിച്ചു; ആര്യയും വീണയും പിണക്കത്തിലോ?, ചർച്ച ഇങ്ങനെ!
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥികളായിരുന്നു ആര്യ ബഡായിയും വീണ നായരും. രണ്ടുപേരും ഒരേ മേഖലയിൽ ജോലി ചെയ്തിരുന്നവരായിരുന്നതുകൊണ്ട് തന്നെ ഹൗസിലായിരുന്നപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. എല്ലാ കാര്യങ്ങളിലും ഒരുമിച്ച് നിന്നായിരുന്നു പ്രവർത്തിച്ചത്. എന്നാൽ ഇപ്പോൾ രണ്ടുപേരും പിണക്കത്തിലാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതിന് കാരണം കഴിഞ്ഞ ദിവസം വീണ നൽകിയ അഭിമുഖമാണ്.
വളരെ പ്രിയപ്പെട്ടതെന്ന് കരുതി താൻ പലരേയും ചേർത്ത് പിടിച്ചിരുന്നുവെന്നും എന്നാൽ തന്റെ അസാന്നിധ്യത്തിൽ അവരെല്ലാം തന്നെ പറ്റി മോശം പറഞ്ഞ് നടക്കുന്നുവെന്ന് മനസിലായപ്പോൾ ആ ബന്ധങ്ങൾ അവസാനിപ്പിച്ചുവെന്നുമാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ വീണ നായർ പറഞ്ഞത്.

അച്ഛൻ മരിച്ച് കുറച്ച് നാളുകൾക്കുശേഷം ഞാൻ വിദേശത്ത് പ്രോഗ്രാമിന് പോയപ്പോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച സെൽഫി കണ്ട് എനിക്ക് പരിചയമുള്ള വ്യക്തി തന്നെ എന്നെ വിമർശിച്ചിരുന്നു. അതിനുശേഷം എന്ത് ചെയ്യുമ്പോഴും കുറേക്കാലം ഞാൻ നാട്ടുകാരെ പേടിച്ചാണ് ചെയ്തിരുന്നത്. നമ്മുടെ കൂടെ നിൽക്കുന്നവർ വരെ നമ്മളെ കുറിച്ച് പറഞ്ഞിരുന്നത് എന്താണെന്ന് വൈകിയെ നമ്മൾ അറിയു. അത് കേൾക്കുമ്പോൾ നമ്മൾ ഞെട്ടും.
ഇത്രയും കാലം നമ്മുടെ കൂടെ നിന്നിട്ട് ഇവർ ഇങ്ങനെയൊക്കെ പറഞ്ഞല്ലോയെന്ന് തോന്നും. നമുക്ക് ഒപ്പമുള്ളവർ തന്നെ നമ്മളെ പറ്റി ഓരോന്ന് പറഞ്ഞ് നടക്കുമ്പോൾ നാട്ടുകാരെ നമുക്ക് കുറ്റപ്പെടുത്താൻ പറ്റുമോ?. എനിക്ക് കുറേ നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ അഭാവത്തിൽ അവർ നമ്മളെ കുറിച്ച് മോശം പറയുന്ന സിറ്റുവേഷനുണ്ടായപ്പോൾ ആ സൗഹൃദങ്ങളിൽ നിന്ന് ഞാൻ പിന്മാറി.
അവരുമായി എനിക്ക് ദേഷ്യമില്ല. അവരെ കാണുമ്പോൾ ചിരിക്കാനും റെഡിയാണ്. പക്ഷെ അവരുമൊത്തുള്ള സൗഹൃദവുമായി മുന്നോട്ട് പോകാൻ താൽപര്യപ്പെടുന്നില്ല. അവർ എന്നേ പറ്റി ഇങ്ങനയൊക്കെ പറഞ്ഞല്ലോയെന്ന വിഷമമുണ്ട്. പല സമയത്തും അവർക്ക് വേണ്ടി നിലകൊണ്ടിട്ടുള്ളയാളാണ് ഞാൻ. എന്നിട്ടും ഞാൻ ഇല്ലാത്ത സമയങ്ങളിൽ എന്നെ പറ്റി മോശമായി പലതും പറഞ്ഞു.
ഇതെല്ലാം ചെയ്തിട്ടും നമ്മളെ കാണുമ്പോൾ അവർ ചിരിച്ചുകൊണ്ട് സ്വീകരിക്കുകയും ചെയ്യും. ഈ അനുഭവങ്ങളൊക്കെ കാരണം എന്റെ ഫ്രണ്ട്സ് സർക്കിൾ ചുരുങ്ങി വളരെ ചെറുതായി. പ്ലസ് ടു മുതൽ അലീന എന്നൊരു സുഹൃത്ത് എനിക്കുണ്ട്. അവൾ ഇപ്പോഴും എന്റെ കൂടെ സുഹൃത്തായുണ്ട്. സുഹൃത്തുക്കൾ മൂന്ന്, നാല് പേരെയുള്ളു. അതിന് മേലെ എന്നെ പറ്റി അറിയുന്നവർ ആരും ഇല്ല. മഞ്ജു പത്രോസുമായി നല്ല സൗഹൃദമുണ്ട്.

ഞങ്ങൾ എപ്പോഴും കാണുന്നവരല്ല. പക്ഷെ കാണുന്ന സമയത്ത് ഒരുപാട് സംസാരിക്കും എന്നാണ് വീണ നായർ സൗഹൃദങ്ങൾ നൽകിയ തിരിച്ചടികളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. വീഡിയോ വൈറലായതോടെ വീണ ഉപേക്ഷിച്ച സൗഹൃദങ്ങളിൽ ആര്യയും ഉണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. കാരണം ആര്യയുടെ വിവാഹനിശ്ചയ ചടങ്ങിൽ വീണ പങ്കെടുത്തിരുന്നില്ല.
മാത്രമല്ല വീണയുടെ മുൻ ഭർത്താവ് ആർജെ അമൻ ആര്യയുടേയും സിബിന്റേയും ഉറ്റ ചങ്ങാതിയുമാണ്. ആര്യയുടെ വിവാഹനിശ്ചയ ചടങ്ങിൽ അമൻ സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ടി ഉണ്ടായിരുന്നതിനും വൈകുന്നേരം മുഴുവൻ നിങ്ങളുടെ സാന്നിധ്യം കൊണ്ട് നിങ്ങൾ അലങ്കരിച്ചതിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ മൂത്ത സഹോദരന്മാരാണ് ഏറ്റവും മികച്ചവർ. ഇത് ഒരു തുടക്കം മാത്രമാണ്.
എന്നാണ് തങ്ങളുടെ എൻഗേജ്മെന്റിൽ പങ്കെടുക്കാൻ എത്തിയ അമന് നന്ദി അറിയിച്ച് ആര്യ കുറിച്ചത്. അമന്റെ പുതിയ പങ്കാളിയുമായും ആര്യയ്ക്ക് അടുത്ത സൗഹൃദമുണ്ട്. ആര്യയുടെ സുഹൃത്ത് വലയത്തിലെ പ്രധാന അംഗമായിരുന്ന നടി ഷിബ്ല ഫറയും ആര്യയുമായുള്ള സൗഹൃദം അവസാനിപ്പിച്ചുവെന്ന തരത്തിലാണ് അടുത്തിടെ സംസാരിച്ചത്.


Click it and Unblock the Notifications