ഭാമയുടെ വിവാഹത്തിന് ആശംസയുമായി വീണ നായര്‍! ആമിക്കുട്ടിക്കും അരുണ്‍ ബ്രോയ്ക്കും കണ്‍ഗ്രാറ്റ്സ്!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ അഭിനേത്രിയാണ് വീണ നായര്‍. പൊട്ടിച്ചിരിയുണര്‍ത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സിനിമയിലും സീരിയലിലും മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. നേരത്തെ അമ്മയെക്കുറിച്ചുള്ള പോസ്റ്റുമായാണ് താരമെത്തിയത്. ഇപ്പോഴിതാ യുവഅഭിനേത്രിയായ ഭാമയ്ക്കും പ്രതിശ്രുതവരനും ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു ഭാവമയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്.
ബിസിനസ്സുകാരനായ അരുണാണ് വരന്‍, താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു ഭാമ എത്തിയത്. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യമെന്ന ചിത്രത്തിലൂടെയായിരുന്നു ഭാമ അഭിനയരംഗത്തേക്ക് എത്തിയത്. ശാലീന സുന്ദരിയായി അരങ്ങേറിയ ഈ നായികയെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

വ്യത്യസ്തമായ നരവധി കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാമ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരത്തെയും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു താരം. കാത്തിരിപ്പിനൊടുവില്‍ ആ സന്തോഷം പങ്കുവെച്ച് താരമെത്തിയപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. ആമിക്കുട്ടിക്കും അരുണ്‍ ബ്രോയ്ക്കും അഭിനന്ദനം അറിയിച്ചുള്ള വീണ നായരുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications