ജീവനുതുല്യം സ്നേഹിച്ചതാണ്, പക്ഷേ! എല്ലാം പോയെന്ന് കരുതിയതാണ് ! ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം: വീണയുടെ വാക്കുകൾ
സിനിമകളിലും സീരിയലുകളുമൊക്കെയായി സജീവമാണ് വീണ നായര്‍. അടുത്തിടെയായി യൂട്യൂബ് ചാനലിലും ആക്ടീവാണ്. താരങ്ങളെ ഇന്റര്‍വ്യൂ ചെയ്തും, തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും വീണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധിയെ ചിരിച്ച് നേരിടുകയായിരുന്നു അവര്‍. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വീണയും ഭര്‍ത്താവായിരുന്ന ആര്‍ ജെ അമനും വേര്‍പിരിഞ്ഞത്. മകന് വേണ്ടി ഞങ്ങളെന്നും ഒന്നിച്ചുണ്ടാവുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ആര്‍ ജെ അമന്‍ പുനര്‍വിവാഹിതനായത്. അത് അദ്ദേഹത്തിന്റെ താല്‍പര്യം, അതിലൊന്നും പറയാനില്ലെന്നായിരുന്നു വീണയുടെ പ്രതികരണം.
കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചും, അച്ഛന്റെയും അമ്മ.യുടെയും വിയോഗത്തെക്കുറിച്ചും പറഞ്ഞുള്ള വീണയുടെ ഇമോഷണല്‍ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മ ഞങ്ങളെ വിട്ടുപോയിട്ട് 12 വർഷങ്ങൾ. കണ്ണുള്ളപ്പോൾ അതിന്റെ വില നമ്മൾ അറിയില്ല. അമ്മയുള്ള കാലത്തോളമാണ് മക്കൾ എന്നും സുരക്ഷിതർ. അവരോളം ഒന്നുമില്ല. 12 വർഷമായി 'അമ്മയും അച്ഛനും ഇല്ലാത്തത്തിന്റെ വിഷമം ഓരോ സെക്കന്റിലും ഞാൻ അറിയുന്നു. ഏതോ ഒരു മനോഹരമായ ലോകത്ത് വളരെ സന്തോഷവതി ആയി അമ്മയും കൂടെ അച്ഛനും ഉണ്ട് എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അനുഗ്രഹം എന്നും എനിക്കുണ്ട്. അതുകൊണ്ട് മാത്രമേ ജീവിതം കൈവിട്ടു പോയിടത്തു നിന്നും ഒന്നെന്നു തുടങ്ങി ഇപ്പം ഇങ്ങനെ സന്തോഷമായി ജീവിക്കാൻ സാധിക്കുന്നത് . ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ലതികമ്മയുടെ മകളായി ജനിക്കണം. ഒരുപാട് ഞാനും എന്റെ ചേട്ടനും അമ്മയെയും അച്ഛനേം മിസ് ചെയുന്നു.

വീണ ഇന്ന് ഈ നിലയില്‍ എത്തിയെങ്കില്‍ അമ്മയ്ക്കാണ് അതില്‍ ഏറിയ പങ്കും. കലോത്സവ വേദികളിലെല്ലാം അമ്മ ഒപ്പമുണ്ടായിരുന്നു. അമ്മയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ശതകോടി പ്രണാമം. സ്‌നേഹനിധിയായ അമ്മ, ചേച്ചി സങ്കടപ്പെട്ടിരിക്കരുത്. അങ്ങനെ പോയാല്‍ ജീവിതം തീര്‍ന്നു. അമ്മയുടെയും അച്ഛന്റെയും അദൃശ്യമായ കരുതല്‍ മോളോടൊപ്പമുണ്ടാവും. എന്നും എപ്പോഴും എന്തിനും അവരെ ഉള്ളില്‍ പ്രാര്‍ത്ഥിക്കുക, തുടങ്ങിയ കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.
അച്ഛനും അമ്മയും കൂടെയില്ലാത്തത് ജീവിതത്തിലെ വലിയ വേദനയാണെന്ന് അവര്‍ പറഞ്ഞിരുന്നു. അമ്മ മരിച്ച സമയത്ത് ഞാന്‍ കരഞ്ഞിരുന്നില്ല. വിശ്വസിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു അത്. പെട്ടെന്നായിരുന്നു ആ മരണം. നമ്മുടെ കൂടെ നടന്നുവന്ന ആള്‍ ഇനിയില്ല എന്നറിയുമ്പോള്‍ അംഗീകരിക്കാന്‍ പ്രയാസമാണ്. അമ്മ കൂടെയില്ലെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. കണ്ണീര് വരാതെയായപ്പോള്‍ അലറുകയായിരുന്നു ഞാന്‍. നീയെന്താണ് കരയാത്തതെന്നായിരുന്നു ആളുകളുടെ ചോദ്യമെന്നും വീണ അടുത്തിടെ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.
അച്ഛന്‍ മരിച്ചതിന് ശേഷം താനൊരു സെല്‍ഫി പോസ്റ്റ് ചെയ്തതിന് കേട്ട വഴക്കിനെക്കുറിച്ചും വീണ സംസാരിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ഇന്‍ഡസ്ട്രിയിലേക്ക് തിരികെ വരികയായിരുന്നു. ആ സമയത്തൊരു സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. നീയൊരു പെണ്ണാണോ, നിനക്ക് ഇതെങ്ങനെ കഴിയുന്നു, അച്ഛന്‍ മരിച്ചിട്ട് മാസങ്ങളായതല്ലേയുള്ളൂ എന്ന് പറഞ്ഞ് ഒരു സഹപ്രവര്‍ത്തക ചീത്ത വിളിച്ചിരുന്നു. ആളാരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











