സന്തോഷം പങ്കുവെച്ച് നടി വീണ നായര്‍! കുന്നികുരുവോളം ആഗ്രഹിച്ചിട്ട് കുന്നോളം കിട്ടിയെന്ന് നടി

ടെലിവിഷന്‍ സീരിയലുകളിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ പ്രശസ്തിയിലെത്തിയ നടിയാണ് വീണ നായര്‍. ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിക്കുകയാണ് വീണ. അതിനിടെ ബിഗ് ബോസിലേക്കും മത്സരാര്‍ഥിയായി എത്തി. ഇവിടെ നിന്നുമാണ് വീണ നായരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അവിടെ നിന്ന് ലഭിച്ച അനുഭവങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് വീണ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പം മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹത്തെ കുറിച്ചൊക്കെ വീണ എഴുതിയിരിക്കുകയാണ്.

വീണ പറയുന്നതിങ്ങനെ

'മൂന്ന് വര്‍ഷം മുന്‍പ് ലാലേട്ടനൊപ്പം ഒരു ഫോട്ടോ എടുക്കാനും ലാലേട്ടനെ ഒന്ന് കാണാനും കൊതിച്ചിരുന്നു. ഒരുപാട് ആഗ്രഹിച്ചാല്‍ അത് ലൈഫില്‍ സംഭവിക്കും. ദൈവത്തിന് നന്ദി. കുന്നികുരുവോളം ആഗ്രഹിച്ചു, കുന്നോളം തന്നു. ഒരുപാട് നെഗറ്റീവ്‌സ്, പോസിറ്റീവ്‌സ് ഒക്കെ സംഭവിച്ചാലും എല്ലാത്തിനും അവസാനം സത്യമേ ജയിക്കൂ. സത്യത്തിനെ ആയൂസുള്ളു. പിന്തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി. സ്റ്റേ ഹോം, സ്‌റ്റേ സേഫ്. ലോകാ സമസ്ത സുഖിനോ ഭവന്തു, ഈ സമയവും കടന്ന് പോകും'. എന്നുമാണ് വീണ എഴുതിയിരിക്കുന്നത്.

വീണ പറയുന്നതിങ്ങനെ

പെട്ടെന്ന് വരുന്ന ദേഷ്യവും സങ്കടപ്പെടലുമൊക്കെയാണ് വീണ നായരെ കുറിച്ച് എല്ലാവര്‍ക്കും പറയാനുള്ളത്. ബിഗ് ബോസിലെ ഇമേഷണല്‍ മത്സരാര്‍ഥി എന്ന വിശേഷണവും വീണ സ്വന്തമാക്കി. ആദ്യമൊക്കെ ഗെയിം പ്ലാനിന്റെ ഭാഗമായിട്ടാണ് വീണ കരയുന്നതെന്ന് എല്ലാവരും കരുതിയിരുന്നത്. മത്സരാര്‍ഥികളില്‍ പലരും ഇത് അവിടെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിസാരമായ കാര്യത്തിന് വരെ കരയുന്ന സ്വഭാവമാണ് വീണയ്ക്ക്. ഇത് തന്റെ നേച്ചറാണെന്ന് വീണ തന്നെ പറഞ്ഞിട്ടുമുണ്ട്.

വീണ പറയുന്നതിങ്ങനെ

ബിഗ് ബോസില്‍ നിന്നുമാണ് അധികം ആര്‍ക്കും അറിയാത്ത തന്റെ ജീവിതം തുടങ്ങിയ നാളുകളെ കുറിച്ചും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം വീണ വെളിപ്പെടുത്തിയത്. വിവാഹത്തിന് വേണ്ടി എടുത്ത കഷ്ടപാടുകളെ കുറിച്ചും ഭര്‍ത്താവിന് പോലും അറിയാത്ത ചില കാര്യങ്ങളുമെല്ലാം ബിഗ് ബോസിലെത്തിയതിന് ശേഷം നടി പറഞ്ഞിരുന്നു. എന്നാല്‍ എന്ത് പറഞ്ഞാലും കരയുന്ന വീണയുടെ സ്വഭാവത്തെയാണ് എല്ലാവരും കളിയാക്കിയത്. മികച്ചൊരു മത്സരാര്‍ഥി ആയിരുന്നെങ്കിലും എലിമിനേഷനിലൂടെ വീണയും പുറത്തേക്ക് പോയി.

വീണ പറയുന്നതിങ്ങനെ

കുടുംബത്തോട് വലിയ സ്‌നേഹമുള്ള വീണ മകന്‍ അമ്പാടിയെ കുറിച്ചും കണ്ണേട്ടനെ (ഭര്‍ത്താവ്) കുറിച്ചുമൊക്കെ വാതോരാതെ സംസാരിച്ചത് ആരാധകരും ഏറ്റുപിടിച്ചിരുന്നു. ഇതിന്റെ പേരില്‍ നിരവധി ട്രോളുകളും വീണയ്ക്ക് ലഭിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സന്തോഷത്തോടെ കഴിയുകയാണ് താരകുടുംബം. അതേ സമയം ബിഗ് ബോസില്‍ നിന്നും തനിക്ക് സംഭവിച്ച പാളിച്ചകളെ കുറിച്ച് വീണ തുറന്ന് സംസാരിച്ചിരുന്നു.

Recommended Video

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ
 വീണ പറയുന്നതിങ്ങനെ

സുഹൃത്തുക്കളെ കണ്ണുമടച്ച് വിശ്വസിച്ച് നിന്നതാണ് തന്റെ പരാജയത്തിന് കാരണമെന്നായിരുന്നു പുറത്ത് വന്ന ശേഷം വീണ പറഞ്ഞത്. സുഹൃത്തുക്കളെ എല്ലായിപ്പോഴും ആവശ്യമുണ്ട്. എന്നാല്‍ ഇതുപോലൊരു ഷോ യില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രധാന്യം കൊടുക്കരുത്. ഞാന്‍ എങ്ങനയാണോ അതുപോലെ തന്നെയായിരുന്നു ബിഗ് ബോസിലും പെരുമാറിയത്. പക്ഷെ അങ്ങനെയായിരുന്നില്ല ഗെയിം കളിക്കേണ്ടതെന്ന് പുറത്ത് വന്നപ്പോഴാണ് മനസിലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X