ഈ ലോകത്തു ഏറ്റവും നന്നായി എന്നെ മനസിലാക്കുന്ന ഒരാള്‍! നടി വീണ നായരുടെ കുറിപ്പ്
നടി വീണ നായര്‍ ബിഗ് ബോസിലേക്ക് വന്നതിന് ശേഷമായിരുന്നു അവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ബിഗ് ബോസിലെ ഇമോഷണല്‍ മത്സരാര്‍ഥിയായിരുന്നു വീണ. എന്ത് കാര്യത്തിനും കരയുന്ന സ്വഭാവമായിരുന്നു. യഥാര്‍ഥ ജീവിതത്തിലും താന്‍ അങ്ങനെ തന്നൊണെന്നാണ് പുറത്ത് വന്നതിന് ശേഷം നടി പറഞ്ഞിരുന്നത്.
ഇത് മാത്രമല്ല വീണയുടെ വീട്ടിലുള്ളവരെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. ഭര്‍ത്താവിനെ കണ്ണേട്ടനെന്ന് വിളിക്കുന്ന അമനെ കുറിച്ചും മകന്‍ അമ്പാടിയെ കുറിച്ചുമെല്ലാം വാതോരാതെ വീണ പറഞ്ഞിട്ടുണ്ട്. ഒപ്പം അമ്മയുടെ മരണം ഉണ്ടാക്കിയ വേദന എത്രത്തോളമായിരുന്നു എന്നതടക്കം കുടുംബത്തിലെ ഓരോ കാര്യവും നടി പറഞ്ഞിട്ടുണ്ട്.

ഒപ്പം ഭര്‍ത്താവിന്റെ അമ്മയെ കുറിച്ചാണ് കൂടുതലായും വീണ പറഞ്ഞിട്ടുള്ളത്. ഭര്‍ത്താവിനോട് പറയാത്ത പല കാര്യങ്ങളും അമ്മയോടാണ് പറയാറുള്ളതെന്ന് വീണ ബിഗ് ബോസില്‍ നിന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ലോക ചിരി ദിനത്തില്‍ അമ്മയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടി.
'എന്റെ സുമ അമ്മ. എന്നെ ഈ ലോകത്തു ഏറ്റവും നന്നായി മനസിലാക്കുന്ന ഒരാള്‍. എന്റെ ലതികമ്മ പോയപ്പം ഈ കൈയില്‍ ഏല്‍പ്പിച്ചിട്ട പോയത്. എന്റെ, എന്റെ കണ്ണേട്ടന്റെ, സേതുകുഞ്ഞിന്റെ മീനുകുട്ടയീടെ അമ്മ. ഞങ്ങടെ അമ്മ, അമ്പാടീടെ അമ്മൂമ്മ... ഭൈമി അച്ഛന്റെ സുമി. ലോക ചിരിദിനമായ ഇന്ന്... ഈ മുഖത്തെ ചിരി ആണ് മനസിന് സന്തോഷം നല്‍കുന്നത്.

ഭൈമി അച്ഛന്റെ ക്യാമറ കണ്ണുകളിലൂടെ കൂടുതല്‍ സുന്ദരി ആയിരിക്കുന്നു ഞങ്ങടെ അമ്മ. 'ഇപ്പം നമ്മള്‍ നേരിടുന്ന എല്ലാ വിഷമങ്ങളും മാറി വീണ്ടും ലോകം പഴയപോലെ ആയി മാറട്ടേ. എല്ലാവര്‍ക്കും എന്നും ചിരിച്ചു സന്തോഷമായി ഇരിക്കാനും ഭഗവാന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു'. എന്നുമായിരുന്നു വീണ നായര്‍ ഫേസ്ബുക്കിലൂടെ എഴുതിയത്.
ഇത് മാത്രമല്ല മകന്‍ അമ്പാടിയ്‌ക്കൊപ്പമുള്ള ടിക് ടോക് വീഡിയോസും വീണ പങ്കുവെച്ചിരുന്നു. ഉമ്മ വെക്കാന്‍ പറഞ്ഞപ്പോള്‍ അമ്പൂച്ചന്‍ ഉമ്മയോട് ഉമ്മ തന്നു. എന്ന് പറഞ്ഞ് കൊണ്ട് രസകരമായൊരു വീഡിയോയും ഫേസ്ബുക്ക് പേജിലൂടെ വീണ പോസ്റ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications