വീണയുടെ അമ്പൂച്ചന് മോഹന്‍ലാലിന്‍റെ സര്‍പ്രൈസ്! ആ ശബ്ദം കേട്ടപ്പോഴുള്ള പ്രതികരണം വൈറല്‍!
ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയാണ് വീണ നായരെക്കുറിച്ച് പ്രേക്ഷകര്‍ മനസ്സിലാക്കിയത്. ഇമോഷണലി വീക്കാണ് താനെന്ന് തെളിയിക്കുകയായിരുന്നു താരം. തനിക്ക് ഇവിടെ തുടരാനാവില്ലെന്നും പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇമോഷണലി ആയല്ല കാര്യങ്ങളെ കാണേണ്ടതെന്നായിരുന്നു എല്ലാവരും താരത്തോട് പറഞ്ഞത്. വീണയുടെ കരച്ചിലിനെക്കുറിച്ച് മോഹന്‍ലാലും ചോദിച്ചിരുന്നു. കലാകാരി മാത്രമല്ല നല്ലൊരു കുടുംബിനി കൂടിയാണ് താനെന്നും വീണ തെളിയിച്ചിരുന്നു.
ബിഗ് ബോസിലെത്തിയ ആദ്യദിനം മുതലേ തന്ന കണ്ണേട്ടനെക്കുറിച്ചും അമ്പൂച്ചനെക്കുറിച്ചുമൊക്കെ വീണ വാചാലയായിരുന്നു. അമ്പൂച്ചനെ മിസ്സ് ചെയ്യുന്നുവെന്നും അവനരികിലേക്ക് പോവണമെന്നുമൊക്കെ പറഞ്ഞ കരഞ്ഞ വീണയെ ആശ്വസിപ്പിച്ചത് ആര്യയായിരുന്നു. അമ്പൂച്ചന് തന്നെ മിസ്സ് ചെയ്യുന്നുണ്ടാവുമെന്നും ഇപ്പോള്‍ ഒറ്റയ്ക്ക് കിടക്കാനൊക്കെ ശീലിച്ച് കാണുമെന്നുമൊക്കെ താരം പറഞ്ഞിരുന്നു. അമ്പൂച്ചനെക്കുറിച്ചും കണ്ണേട്ടനെക്കുറിച്ചും പറയാത്ത ദിനങ്ങള്‍ വീണയ്ക്ക് ഇല്ലായിരുന്നു. അമ്പൂച്ചനൊപ്പമുള്ള പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമ്പൂച്ചനും കണ്ണേട്ടനും
പ്രേക്ഷകര്‍ക്കും ഇവര്‍ ഇരുവരും സുപരിചിതരായി മാറുകയായിരുന്നു. മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന കുടുംബമാണ് തന്റേതെന്നും വീണ പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു തന്റെ ഇഷ്ടത്തെക്കുറിച്ച് വീണ പറഞ്ഞത്. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെങ്കിലും ബിഗ് ബോസ് സീസണ്‍ 2ല്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്.

മോഹന്‍ലാലിന്‍റെ മറുപടി
അടുത്തിടെ അമ്പൂച്ചന്‍ മോഹന്‍ലാലിന് വോയ്‌സ് നോട്ട് അയച്ചിരുന്നു. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കിയിരുന്നു. ആ മറുപടി കേട്ട് ചിരിച്ചുല്ലസിക്കുന്ന അമ്പൂച്ചനെയാണ് പുതിയ വീഡിയോയില്‍ കാണുന്നത്.
ഹോല അമ്പൂട്ടി, ലാലങ്കിളാണ്, പാട്ടൊക്കെ കേട്ടു. വളരെ നന്നായിട്ടുണ്ട്. എന്താണ് ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍ ഞാന്‍ ഇത് കണ്ടോണ്ടിരിക്കുവായെന്ന് മറുപടി നല്‍കുകയായിരുന്നു അമ്പൂച്ചന്‍.

ഉമ്മ കൊടുത്തു
വീട്ടില്‍ത്തന്നെയിരിക്കുക, എപ്പോഴെങ്കിലും ലാലങ്കിളിനെ കാണാം, എല്ലാവിധ സ്‌നേഹവും പ്രാര്‍ത്ഥനയും. ല്ലൊവരേയും ചോദിച്ചതായി പറയുക, ഉമ്മ ഇങ്ങനെ മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ തിരിച്ച് അമ്പൂച്ചനും ഉമ്മ നല്‍കുകയായിരുന്നു. ഇനി ഇയാള്‍ക്ക് എന്നാ വേണമെന്നായിരുന്നു വീണയുടെ ചോദ്യം. ഇതേക്കുറിച്ച് കേട്ടപ്പോള്‍ നാണത്തോടെ മുഖം പൊത്തുകയായിരുന്നു അമ്പൂച്ചന്‍. അമ്പൂച്ചന്‍റെ പ്രതികരണത്തിന്‍റെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ബിഗ് ബോസില്‍ സംഭവിച്ചത്
തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് വീണ നല്‍കിയത്. സിന്ദൂരം തൊടുന്നതിനെക്കുറിച്ചും ഭര്‍ത്താവിനെ ദൈവമായി കാണുന്നതിനെക്കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരുന്നു. ജസ്ലയുമായി വഴക്കിടുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. തുടക്കത്തില്‍ രജിത് കുമാറുമായി വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് അദ്ദേഹവുമായി അടുപ്പത്തിലാവുകയായിരുന്നു. ബിഗ് ബോസില്‍ നിന്ന് പോയാലും ആ ബന്ധം തുടരുമെന്നും വീണ പറഞ്ഞിരുന്നു.


Click it and Unblock the Notifications