ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ തുറന്നുപറഞ്ഞ് 'കെട്ട്യോളാണ് എന്റെ മാലാഖ' നായിക
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് വീണ നന്ദകുമാര്‍. ആസിഫ് അലിയുടെ നായികയായി മികച്ച പ്രകടനമാണ് സിനിമയില്‍ നടി കാഴ്ചവെച്ചത്. സ്ലീവാച്ചന്റെ ഭാര്യ റിന്‍സി ആയിട്ടാണ് ചിത്രത്തില്‍ വീണ അഭിനയിച്ചത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ നടി തുറന്നുപറഞ്ഞിരുന്നു. എന്നെ ഞാനായി ഉള്‍ക്കൊളളുന്ന ആളായിരിക്കണമെന്നാണ് വീണ പറയുന്നത്. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുളള സ്‌പെയ്‌സ് എനിക്ക് നല്‍കുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം. ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല. വീണ പറഞ്ഞു.
ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ നന്ദകുമാര്‍ ജനിച്ചുവളര്‍ന്നത്. മുന്‍പ് നാല് തവണ താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് വീണ തുറന്നുപറഞ്ഞിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോള്‍ ഞാന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞിരുന്നു. കൂടാതെ രണ്ടെണ്ണം അടിച്ചാല്‍ താന്‍ നന്നായി സംസാരിക്കുമെന്നും വീണ തുറന്നുപറഞ്ഞിരുന്നു.


Click it and Unblock the Notifications