സൗന്ദര്യത്തിന്റെ പേരില്‍ വേണ്ടെന്ന് വെച്ചു, 18 വയസായപ്പോള്‍ പ്രണയം പറഞ്ഞവനെ കുറിച്ച് നടി വീണ
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായി മാറിയിരിക്കുയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. ആസിഫ് അലി നായകനായിട്ടെത്തിയ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടിയാണ് തിയറ്ററുകളില്‍ നിറഞ്ഞോടിയത്. സിനിമയില്‍ പുതുമുഖം വീണ നന്ദകുമാറായിരുന്നു നായികയായിട്ടെത്തിയത്. ആസിഫിനെ പോലെ തന്നെ വീണ അവതരിപ്പിച്ച റിന്‍സി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തന്റെ ആദ്യകാല പ്രണയങ്ങളെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞിരിക്കുകയാണ്. ചെറുപ്പത്തില്‍ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു ഞാന്‍. ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയില്‍ മുങ്ങി പോവുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലാണല്ലോ ആണ്‍കുട്ടികളോട് ക്രഷും ഇന്‍ഫാക്‌ച്വേഷന്‍ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക.

പലരോടും ഞാനത് തുറന്ന് പറഞ്ഞപ്പോള്‍ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും നെഗറ്റീവ് ആയല്ലോ മറുപടിയെന്ന് കരുതി ചിലരോട് പറയാതെ ഞാനത് ഉള്ളില്‍ തന്നെ വെച്ചു. എന്നാല്‍ തന്റെ പ്രണയം നിരസിച്ച പയ്യന്‍ എനിക്ക് പതിനെട്ട് വയസായപ്പോള്‍ പ്രണയാഭ്യര്‍ഥനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ്. സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞ് വിട്ടു.
എന്നെ ഞാനായി ഉള്‍കൊള്ളുന്ന ആളായിരിക്കണം ഭാവി വരന്‍. എന്റെ സ്വതന്ത്ര്യങ്ങളില്‍ കൈ കടത്താതെ ശ്വസിക്കാനുള്ള സ്‌പെയ്‌സ് എനിക്ക് നല്‍കുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കു. അയാളും ഹാപ്പി ആയിരിക്കണം, ഞാനും ഹാപ്പി ആയിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ലെന്ന് മറ്റൊരു അഭിമുഖത്തില്‍ വീണ പറഞ്ഞിരുന്നു.


Click it and Unblock the Notifications