മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് പേടിക്കുന്നത്! അത്ര വലിയ കുറ്റമാണോ എന്ന് വീണ നന്ദകുമാര്‍
കെട്ട്യോളാണ് എന്റെ മാലാഖ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് വീണ നന്ദകുമാര്‍. സിനിമയില്‍ ആസിഫ് അലിയുടെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. സ്ലീവാച്ചനായി ആസിഫ് തിളങ്ങിയ ചിത്രത്തില്‍ ഭാര്യ റിന്‍സിയായി നടിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.
സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് വീണ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ താന്‍ ബിയര്‍ കഴിക്കാറുളള കാര്യം നടി വെളിപ്പെടുത്തിയിരുന്നു. മദ്യപിക്കുന്നത് തുറന്ന് പറയാന്‍ എന്തിനാണ് പേടിക്കുന്നതെന്ന് നടി ചോദിക്കുന്നു.

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റെെലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മുന്‍പ് ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞ നായികയാണ് വീണ. എന്നെ ഞാനായി ഉള്‍ക്കൊളളുന്ന ആളായിരിക്കണമെന്നാണ് നടി പറഞ്ഞത്. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുളള സ്പെയ്സ് എനിക്ക് നല്‍കുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കൂ.

അയാളും ഹാപ്പിയായിരിക്കണം. ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല എന്നും നടി പറഞ്ഞിരുന്നു. ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ ജനിച്ചുവളര്‍ന്നത്. മുന്‍പ് നാല് തവണ താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് വീണ തുറന്നുപറഞ്ഞിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോള്‍ താന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞിരുന്നു.

മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് പേടിക്കുന്നതെന്നാണ് വീണ ചോദിക്കുന്നത്. അത് അത്ര വലിയ കുറ്റമാണോ? ബിയര്‍ അടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നുപറയുന്നതില്‍ കുഴപ്പമുളളതായി തോന്നിയിട്ടില്ല.

മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലലോ. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്, പിന്നെ ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു ആഘോഷിക്കുന്നതും ട്രോള് വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്ന് അത് ചെയ്യുന്നവര്‍ ചിന്തിക്കുക. വീണ പറഞ്ഞു. സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചുളള നിലപാടും അഭിമുഖത്തില്‍ വീണ വ്യക്തമാക്കി.

ഇന്ന വേഷങ്ങളെ ചെയ്യുളളു എന്ന നിബന്ധനകളൊന്നും തനിക്കില്ലെന്നും നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യുമെന്നും നടി പറഞ്ഞു. അഭിനയിക്കുമ്പോള്‍ നിബന്ധനകളൊന്നുമില്ല. നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യും. അല്ലാതെ ഇന്നതെ ചെയ്യൂ ഇന്നത് ചെയ്യില്ല. എന്നില്ല. തിരക്കഥയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു അഭിനേത്രിക്ക് ഓപ്പണായിട്ടുളള മനസാണ് എപ്പോഴും വേണ്ടതെന്നാണ് എന്റെ വിശ്വാസം, നല്ലൊരു സ്‌ക്രിപ്റ്റില്‍ നല്ലൊരു കഥാപാത്രത്തിനായി എന്തു ചെയ്യും. അഭിമുഖത്തില്‍ നടി വ്യക്തമാക്കി.


Click it and Unblock the Notifications