നടിയാകുന്നതിന് മുന്‍പ് എന്റെ ജോലി ഇതായിരുന്നു! തുറന്നുപറഞ്ഞ് വീണാ നന്ദകുമാര്‍

By Prashant V R

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തരംഗമായ നായികയാണ് വീണാ നന്ദകുമാര്‍. ചിത്രത്തില്‍ ആസിഫ് അലിയുടെ ഭാര്യയായി മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. കെട്ട്യോളാണ് എന്റെ മാലാഖയില്‍ സ്ലീവാച്ചന്റെ ഭാര്യ റിന്‍സിയായിട്ടാണ് വീണ അഭിനയിച്ചിരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു.

അരങ്ങേറ്റ ചിത്രത്തിന്റെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. സിനിമകള്‍ക്ക് പുറമെ മോഡലിംഗ് രംഗത്തും തിളങ്ങിയ താരമാണ് വീണാ നന്ദകുമാര്‍. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ സിനിമയില്‍ എത്തുന്നതിന് മുന്‍പുളള തന്റെ ജോലിയെക്കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു

ആ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്

ആ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചായിരുന്നു നടി സംസാരിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് വീണാ നന്ദകുമാര്‍. മുന്‍പ് ഭാവി വരനെക്കുറിച്ചുളള സങ്കല്‍പ്പങ്ങള്‍ ഒരഭിമുഖത്തില്‍ വീണ തുറന്നുപറഞ്ഞിരുന്നു. എന്നെ ഞാനായി ഉള്‍ക്കൊളളുന്ന ആളായിരിക്കണമെന്നാണ് നടി പറഞ്ഞത്. എന്റെ സ്വാതന്ത്ര്യങ്ങളില്‍ കൈകടത്താതെ ശ്വസിക്കാനുളള സ്‌പെയ്‌സ് എനിക്ക് നല്‍കുന്ന ആളെ മാത്രമേ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കൂ.

അയാളും ഹാപ്പിയായിരിക്കണം.

അയാളും ഹാപ്പിയായിരിക്കണം. ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കല്‍പ്പങ്ങളൊന്നുമില്ല എന്നും നടി പറഞ്ഞിരുന്നു. അതേസമയം സിനിമയില്‍ എത്തുന്നതിന് മുന്‍പ് തനിക്ക് ബാങ്കിലായിരുന്നു ജോലിയെന്നാണ് വീണ നന്ദകുമാര്‍ തുറന്നുപറഞ്ഞത്. സിനിമയില്‍ എത്തും മുന്‍പേ ബാങ്കിലായിരുന്നു ജോലി. പഠിച്ചത് ബിഎ ഇംഗ്ലീഷായിരുന്നു. അത് കഴിഞ്ഞ് എന്തെങ്കിലും ജോലി വേണമല്ലോ എന്ന് കരുതി പഠിച്ച് പരീക്ഷ എഴുതി ബാങ്കില്‍ കയറി.

കുറച്ചുനാള്‍ അവിടെ ജോലി

കുറച്ചുനാള്‍ അവിടെ ജോലി ചെയ്തു. അതിനിടയില്‍ ഇതല്ല എന്റെ ഇടമെന്ന് മനസ് പറഞ്ഞു. ഒരു വര്‍ഷം പോലും അവിടെ തികച്ചില്ല. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ സംഗതി കൊളളാമല്ലോ എന്ന് തോന്നി. സിനിമയാണ് എന്റെയിടമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴിഷ്ടം. ഇനി മറ്റേതെങ്കിലും മേഖലയില്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്ന് അറിയില്ല. എന്തായാലും സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാന്‍.

സിനിമയില്‍ ഒരുപാട് സ്വപ്‌നങ്ങളുണ്ട്

സിനിമയില്‍ ഒരുപാട് സ്വപ്‌നങ്ങളുണ്ട്. എതൊരു ആക്ടറിനെയും പോലെ അഭിനയ പ്രാധാന്യമുളള വേഷം തന്നെയാണ് ആഗ്രഹം. നാടന്‍ വേഷം ചെയ്തു കഴിഞ്ഞു. ഇനി വ്യത്യസ്തമായ എന്തെങ്കിലും വേഷം ചെയ്യണമെന്നുണ്ട്. ആക്ഷനും ത്രില്ലറുമൊക്കെ വലിയ ഇഷ്ടമാണ്. ആക്ഷന്‍ ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യും. വീണ നന്ദകുമാര്‍ പറഞ്ഞു.

ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും

ഒറ്റപ്പാലമാണ് സ്വദേശമെങ്കിലും മുംബൈയിലാണ് വീണ ജനിച്ചുവളര്‍ന്നത്. മുന്‍പ് നാല് തവണ താന്‍ പ്രണയിച്ചിട്ടുണ്ടെന്ന് വീണ തുറന്നുപറഞ്ഞിരുന്നു. ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോള്‍ താന്‍ തന്നെയാണ് ബന്ധങ്ങള്‍ അവസാനിപ്പിക്കാറുളളതെന്നും നടി പറഞ്ഞിരുന്നു. ഇന്ന വേഷങ്ങളെ ചെയ്യുളളു എന്ന നിബന്ധനകളൊന്നും തനിക്കില്ലെന്നും നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യുമെന്നും നടി പറഞ്ഞിരുന്നു.

അഭിനയിക്കുമ്പോള്‍ നിബന്ധനകളൊന്നുമില്ല.

അഭിനയിക്കുമ്പോള്‍ നിബന്ധനകളൊന്നുമില്ല. നല്ലൊരു ഗ്ലാമറസ് റോള്‍ കിട്ടിയാല്‍ അത് ചെയ്യും. അല്ലാതെ ഇന്നതെ ചെയ്യൂ ഇന്നത് ചെയ്യില്ല. എന്നില്ല. തിരക്കഥയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു അഭിനേത്രിക്ക് ഓപ്പണായിട്ടുളള മനസാണ് എപ്പോഴും വേണ്ടതെന്നാണ് എന്റെ വിശ്വാസം, നല്ലൊരു സ്‌ക്രിപ്റ്റില്‍ നല്ലൊരു കഥാപാത്രത്തിനായി എന്തു ചെയ്യും. അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

More from Filmibeat

Read more about: veena nandhakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X