'ടൈറ്റാനിക്കിലെ നായികയെപ്പോലെ..... ഹോളിവുഡ് സുന്ദരിയായല്ലോ...'; ഹണി റോസിന്റെ പുത്തൻ ഫോട്ടോയ്ക്ക് കമന്റുകൾ!
സെലിബ്രിറ്റികളെ പരിഹസിക്കുന്നതും ട്രോളുന്നതുമൊക്കെ നിത്യേന നടക്കുന്ന ഒന്നാണ്. സോഷ്യൽമീഡിയ വളർന്നതോടെ വിമർശനങ്ങളും ശരവേഗത്തിൽ സെലിബ്രിറ്റികളിലേക്കും സാധാരണക്കാരിലേക്കും എത്തും. എല്ലാവരും സോഷ്യൽമീഡിയയിൽ ആക്ടീവായതുകൊണ്ട് തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാനുള്ള പ്രവണതയും ആളുകളിൽ വർധിച്ചിട്ടുണ്ട്. അത്തരത്തിൽ വളരെ നാളുകളായി സോഷ്യൽമീഡിയ ട്രോൾ ചെയ്ത് വിടാതെ പരിഹസിക്കുന്നൊരു സെലിബ്രിറ്റിയാണ് നടിയും മോഡലുമായ ഹണി റോസ്.
ഉദ്ഘാടനങ്ങൾക്കൊണ്ട് ജീവിക്കുന്ന നടിയെന്നാണ് ഒരു വിഭാഗം ഹണിയെ കുറിച്ച് പറയാറുള്ളത്. പക്ഷെ ഹണി റോസ് അതൊന്നും കാര്യമാക്കാതെ സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. മലയാളവും കടന്ന് തെലുങ്ക് വരെ എത്തിനിൽക്കുന്ന ഹണി റോസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കുമാണ് ആരാധകർ കൂടുതൽ. അതുപോലെ തന്നെ ബോഡി ഷെയ്മിങും താരത്തിന് നേരിടേണ്ടി വരാറുണ്ട്.

ഇപ്പോഴിത നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. കറുപ്പ് നിറത്തിലുള്ള സ്ലീവ് ലെസ് ബോഡി കോൺ ഷോർട്ട് ഗൗണും ക്യാപ്പും അതിനോടിണങ്ങുന്ന ആഭരണങ്ങളും ധരിച്ചാണ് ഹണി റോസ് പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഹണിയെ കാണുമ്പോൾ ടൈറ്റാനിക്ക് സിനിമയിലെ നായികയെ ഓർമ വരുന്നുവെന്നാണ് ഒരാൾ കുറിച്ചത്. മറ്റൊരൾ മെഴുക് പ്രതിമയുമായാണ് ഹണിയെ താരതമ്യപ്പെടുത്തിയത്. ഈ സൗന്ദര്യമൊക്കെ ഇത്രയും നാൾ എവിടെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നാണ് മറ്റൊരു ആരാധകന് അറിയേണ്ടിയിരുന്നത്.
അതേസമയം ചിലർ പതിവ് പോലെ വളരെ മോശമായ രീതിയിൽ ബോഡി ഷെയ്മിങ് കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. ഒരിടയ്ക്ക് ബോഡിഷെയ്മിങ് പരിധി വിട്ടപ്പോൾ ഹണി റോസ് പ്രതികരിച്ചിരുന്നു. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടത്. അല്ലാതെ മറ്റൊരാളുടെ നിർദേശ പ്രകാരമല്ലെന്നാണ് ഹണി റോസ് പറഞ്ഞത്. സിനിമകളിൽ കഥാപാത്രത്തിനനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്.
അതിനപ്പുറം ഒരു ഇവന്റിൽ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണ്. സെലിബ്രറ്റികൾക്ക് അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റണം. ബോഡി ഷെയ്മിങിന്റെ അങ്ങേയറ്റമാണ് എനിക്ക് നേരിടേണ്ടി വന്നത്. നിയമ നടപടി സ്വീകരിക്കണമെന്ന് കരുതിയെങ്കിലും അമ്മയാണ് തന്നെ പിന്തിരിപ്പിച്ചതെന്നും ഹണി റോസ് പറഞ്ഞിരുന്നു.

ഉദ്ഘാടന പരിപാടിക്കെത്തുന്ന ഹണിയുടെ ദൃശ്യങ്ങൾ ട്രോളാവുന്നതിനെ കുറിച്ചും ഹണി ഒരിക്കൽ പ്രതികരിച്ചിരുന്നു. ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ ജനങ്ങളുടെ സ്നേഹം നേരിട്ടറിയാമെന്നും അതിലെന്താണ് തെറ്റെന്നുമാണ് ഹണി ചോദിച്ചത്. ബോയ് ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് ഹണി റോസ്.
ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രം ഹണിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കി. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം തുടർച്ചയായി സിനിമകൾ ചെയ്ത ഹണി റോസ് തെലുങ്കിലും തമിഴിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ഹണി റോസ്.
അടുത്തിടെ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം ഹണി റോസ് അഭിനയിച്ച സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്ന് അടുത്തിടെ ഹണി പറഞ്ഞതും വൈറലായിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കുന്ന പെൺകുട്ടികൾ വിവാഹത്തോടെ ജോലിചെയ്യാൻ താൽര്യമില്ലെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല.
എന്റെ പാഷൻ സിനിമയാണ്. അത് മനസിലാക്കാൻ പറ്റുന്ന ഒരാളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നെ സ്നേഹിക്കുന്ന വ്യക്തി ഞാൻ ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും നോ എന്ന് പറയില്ല. അതിന് ഏറ്റവും വലിയ തെളിവാണ് എന്റെ അച്ഛനും അമ്മയുമെന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ അടുത്തിടെ ഹണിറോസ് പറഞ്ഞത്.


Click it and Unblock the Notifications