»   » 'ജിമിക്കി കമ്മല്‍' പാട്ടിന്റെ ഈണത്തില്‍ ഡാന്‍സ് കളിക്കുന്നവര്‍ക്ക് മോഹന്‍ലാല്‍ സമ്മാനം കൊടുക്കുന്നു!

'ജിമിക്കി കമ്മല്‍' പാട്ടിന്റെ ഈണത്തില്‍ ഡാന്‍സ് കളിക്കുന്നവര്‍ക്ക് മോഹന്‍ലാല്‍ സമ്മാനം കൊടുക്കുന്നു!

By: Teresa John
Subscribe to Filmibeat Malayalam

തന്റെ ആരാധകരെ നേരിട്ട് കാണുന്നതിനായി തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ ഒരുപാട് അവസരം ഒരുക്കാറുണ്ട്. ഇത്തവണ തന്റെ ആരാധകര്‍ക്ക് നല്ലൊരു സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ്. ഇത്തവണ ഡാന്‍സ് കളിക്കാന്‍ അറിയാവുന്നവര്‍ക്കാണ് അവസരം. ലാലേട്ടന്റെ ഓണത്തിന് റിലീസിനെത്തുന്ന സിനിമയാണ് സിനിമയാണ് വെളിപാടിന്റെ പുസ്തകം.

ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി എന്ന് തുടങ്ങുന്ന പാട്ട് മണിക്കൂറുകള്‍ കൊണ്ട് ഇരുപത് ലക്ഷം ആളുകളായിരുന്നു കണ്ട് കഴിഞ്ഞിരുന്നത്.

മോഹന്‍ലാല്‍ പറയുന്നത്

വെളിപാടിന്റെ പുസ്തകവുമായി ഈ ഓണത്തിന് ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ജിമിക്കി കമ്മല്‍ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി ആ സന്തോഷത്തില്‍ പങ്കുചേരാന്‍ നിങ്ങള്‍ക്കും അവസരം. ഫേസ്ബുക്കിലുടെ വീഡിയോയിലൂടെയാണ് ഇക്കാര്യം താരം പറഞ്ഞിരിക്കുന്നത്.

നിങ്ങള്‍ ചെയ്യേണ്ടത്

സോംഗിന് അനുയോജ്യമായ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ സെറ്റൊപ്പോട് കൂടിയ ഗ്രൂപ്പ് ഡാന്‍സ് വീഡിയോ തയ്യാറാക്കുക. ്#JimikkiDanceChallenge സ്വന്തം പ്രൊഫൈലില്‍ ഇടുകയോ, വെളിപാടിന്റെ പുസ്തകം ഓഫിഷ്യല്‍ പേജില്‍ മെസേജ് അയക്കുകയോ ചെയ്യുക.

വിജയിക്കള്‍ക്ക് സുവാര്‍ണാവസരം


വീഡിയോയില്‍ നിന്നും തിരഞെടുക്കുന്ന വിജയികള്‍ക്ക് വെളിപാടിന്റെ പുസ്തകം ടീമിനൊപ്പം ഡാന്‍സ് കളിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്.

എന്റമ്മേടെ ജിമ്മിക്കി കമ്മല്‍


വെളിപാടിന്റെ പുസ്തകത്തിലെ 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന് തുടങ്ങുന്ന പാട്ട് കഴിഞ്ഞ ദിവസങ്ങൡ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പാട്ടിലെ വരികളുടെ വ്യത്യസ്തയും ആലാപനവുമാണ് അതിന് കാരണം.

ഇരുപത് ലക്ഷം ആളുകള്‍

പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബില്‍ നിന്നും കണ്ടത്ത ഇരുപത് ലക്ഷത്തിന് മുകളിലുള്ള ആളുകളായിരുന്നു. അത്രയധികം പ്രേക്ഷ ശ്രദ്ധ നേടാന്‍ പാട്ടിന് കഴിഞ്ഞിരുന്നു.

അനില്‍ പനച്ചൂരാന്റെ വരികള്‍


അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സിനിമയുടെ റിലീസ്

ആദ്യമായി മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിന് മുന്നോടിയായി ആഗസ്റ്റ് 31 നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തു്ന്നത്.

English summary
Mohanlal's Velipadinte Pusthakam Team Creating an interesting challenge for all of you.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam