For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാമാങ്കത്തിന്റെ പേരില്‍ യാതൊരു അവകാശവാദങ്ങളൊന്നുമില്ല! ഉള്ളത് മമ്മൂട്ടിയുടെ അഭിനയ മുഹൂര്‍ത്തങ്ങളാണ്

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന മാമാങ്കം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. കേരളക്കര ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം നാല് ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരിച്ചത്. മമ്മൂട്ടി നാല് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സജീവ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം എം പത്മകുമാറിന്റെ സംവിധാനത്തിലാണ് എത്തുന്നത്.

  ഒടുവില്‍ പാര്‍വ്വതിയും മിന്നിച്ചു! ബോക്‌സോഫീസില്‍ പുതിയ നേട്ടം സ്വന്തമാക്കി ഉയരെ, ഇതുമൊരു ചരിത്രമാണ്

  രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ് മലയാളം വേദിയാകാന്‍ പോകുന്നത്. മലയാളത്തിന്റെ മഹാമേളയായിരുന്ന, ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായിട്ടാണ് മാമാങ്കം വരുന്നത്. മണ്‍മറഞ്ഞു പോയ ആ പോരാട്ടകാലം ഒരുക്കുന്നതിനായുള്ള അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മാമാങ്കത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി എത്തിയിരിക്കുകയാണ്.

   മാമാങ്ക വിശേഷങ്ങള്‍...

  മാമാങ്ക വിശേഷങ്ങള്‍...

  ഏകദേശം രണ്ടു വര്‍ഷമായി നടക്കുന്ന ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിംഗ് എല്ലാം അവസാന നാളുകളിലേക്ക് കടക്കുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. അതിനു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍. ഈ കഴിഞ്ഞ രണ്ടു വര്‍ഷമായുളള യാത്രയില്‍ കുറെയേറെ കാര്യങ്ങള്‍ പഠിച്ചു. ഇതിനിടയില്‍ ഹോളിവുഡില്‍ ഒരു സിനിമയെടുക്കുകയും, എന്നെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ വിജയം കൈവരിക്കാനും സാധിച്ചു. കയ്പ്പും, സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നു. ആര്‍ക്കങ്കിലും ഭാവിയില്‍ ഉപയോഗ പെട്ടേക്കാം...

  മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ, മുതല്‍ മുടക്കുള്ള സിനിമയെന്നോ ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും ചില കാര്യങ്ങളില്‍ ഈ സിനിമ വേറിട്ട് നില്‍ക്കുന്നുണ്ടാകാം. വലിപ്പത്തിലും, എണ്ണത്തിലും ഇത്രയേറെ സെറ്റുകള്‍, യുദ്ധരഗങ്ങളില്‍ ഉപയോഗിച്ച മെഷിന്‍, ക്രെയിനുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങള്‍, ചിത്രീകരിച്ച രീതി, മുതലായവയെല്ലാം വ്യത്യസ്തതത പുലര്‍ത്തുമായിരിക്കും. എന്തു പറഞ്ഞാലും കാണികള്‍ക്ക് വേണ്ടത് ഒരു നല്ല സിനിമയാണ് പല ചേരുവകളിലും ഇതു സാധ്യമാണ്..

  വെറുമൊരു നിര്‍മാതാവ് ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ പാഷനോടു കൂടിയാണ് എന്റെ യാത്ര. കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളും, മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുമെന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകള്‍ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും, വീണ്ടും, വീണ്ടും കാണാന്‍ തോന്നിയേക്കാവുന്ന ആക്ഷന്‍ രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂര്‍ത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം..

  അഹങ്കാരത്തിന്റെയോ, അവകാശവാദങ്ങളുടേയോ ഒരു കണിക പോലുമില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ. ഇതു പോലുള്ള സിനിമകള്‍ ജീവിതത്തില്‍ അത്രയെളുപ്പം ചെയ്യാവുന്നതല്ല. ഓരോ ചുവട് വെക്കുമ്പോളും സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സില്‍. ആ മുഖങ്ങളിലെപ്പോളും, അത്ഭുതവും, ആശ്ചര്യവും, വികാര വിക്ഷോപകങ്ങളുമാണ് ഞങ്ങള്‍ക്ക് കാണേണ്ടത്. അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു. സുന്തരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകള്‍ കാണാന്‍ കാത്തിരിക്കൂ...

  ആഷിക് അബു ബ്രില്ല്യന്‍സ്! വമ്പന്‍ സ്വീകരണത്തോടെ വൈറസ് തിയറ്ററുകളില്‍! ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

  English summary
  Venu Kunnappilly again opens up Mammootty's mamankam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X