മാമാങ്കത്തെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നു! വെളിപ്പെടുത്തി വേണു കുന്നപ്പിളളി
മമ്മൂട്ടിയുടെ മാമാങ്കം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സൂപ്പര്‍ താരത്തിന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ എടുത്ത മാമാങ്കം അതിനെ വളച്ചൊടിക്കാത്ത രീതിയിലാണ് അണിയിച്ചൊരുക്കിയത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍,മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കും പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.
മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന വേളയിലാണ് ചിത്രത്തിനെതിരെ വലിയ രീതിയില്‍ ഡിഗ്രേഡിംഗ് ഉണ്ടായത്. മാമാങ്കത്തെ ഡീഗ്രേഡിംഗ് ചെയ്യുന്ന തരത്തിലുളള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണപ്പെട്ടിരുന്നു. കൂടാതെ ചിത്രത്തിലെ ചില രംഗങ്ങളുടെ തിയ്യേറ്റര്‍ പ്രിന്റുകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു.

റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ചിത്രം മോശമാണെന്ന് പറഞ്ഞുകൊണ്ട് ചില ആളുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം മാമാങ്കം സിനിമയെ തകര്‍ക്കാന്‍ ചിലര്‍ സംഘടിത ആക്രമണം നടത്തുന്നു എന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിളളി വെളിപ്പെടുത്തിയിരുന്നു. എറണാകുളത്ത് നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. സിനിമാ രംഗത്തുനിന്നു തന്നെയുളളവരാണ് സിനിമയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതെന്നും വേണു കുന്നപ്പിളളി ആരോപിച്ചു.

കേരള പ്രൊഡ്യൂസേഴ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയും സിനിമയെ മോശമായി ചിത്രീകരിക്കുന്നതായി നിര്‍മ്മാതാവ് പറഞ്ഞു. ബാഹുബലി പോലൊരു സിനിമയല്ല മാമാങ്കമെന്ന് നേരത്തെ റിലീസിന് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ചരിത്രം പറയുന്ന നല്ലൊരു സിനിമ തന്നെയായിരിക്കും മാമാങ്കമെന്ന് സംവിധായകനും നിര്‍മ്മാതാവും ഉറപ്പ് നല്‍കി. സിനിമ മികച്ച പ്രതികരണത്തോടെ തിയ്യേറ്ററുകളില്‍ മുന്നേറുന്ന സമയത്താണ് ഒരുവിഭാഗം ആളുകള്‍ ഡീഗ്രേഡിംഗുമായി എത്തിയിരുന്നത്.

55 കോടി മുതല്‍മുടക്കിലാണ് മാമാങ്കം അണിയിച്ചൊരുക്കിയത്. എറണാകുളത്ത് വലിയ സെറ്റിട്ടായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. മലയാളം പതിപ്പിന് പുറമെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും മമ്മൂട്ടി ചിത്രം പുറത്തിറങ്ങിയിരുന്നു. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ വളളുവനാട്ടിലെ ചാവേറുകളുടെ പ്രതികാരത്തിന്റെ കഥ കൂടിയാണ് പറഞ്ഞത്.
Recommended Video

സംഘടനരംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടായിരുന്നു മാമാങ്കം അണിയിച്ചൊരുക്കിയിരുന്നത്. സിദ്ധിഖ്, സുദേവ് നായര്‍, മണിക്കൂട്ടന്‍, മണികണ്ഠന്‍ ആചാരി, ജയന്‍ ചേര്‍ത്തല, കവിയൂര്‍ പൊന്നമ്മ, സുരേഷ് കൃഷ്ണ, കവിയൂര്‍ പൊന്നമ്മ, മാലാ പാര്‍വ്വതി, പ്രാചി ടെഹ്ലാന്‍, അനു സിത്താര, ഇനിയ,കനിഹ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











