ട്രെയിലറില്‍ കണ്ടത് ഒരു വശം മാത്രം! മെഗാസ്റ്റാറിന്റെ മാമാങ്കം അത് മാത്രമല്ലെന്ന് നിര്‍മ്മാതാവ്

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം ചരിത്ര റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം നവംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നവംബര്‍ രണ്ടിന് പുറത്തിറങ്ങിയ ട്രെയിലര്‍ ഇതുവരെയായി മൂന്ന് മില്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മാമാങ്കത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച വരവേല്‍പ്പായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് നിര്‍മ്മാതാവ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

ട്രെയിലറില്‍ കണ്ടത്

ട്രെയിലറില്‍ കണ്ടത് ഒരു വശം മാത്രമാണെന്നും മാമാങ്കം അത് മാത്രമല്ലെന്നുമാണ് വേണു കുന്നപ്പിളളി പറയുന്നത്. മാമാങ്ക വിശേഷങ്ങള്‍ ... കൃത്യമായ തയ്യാറെടുപ്പില്‍ തന്നെയാണ് പ്രൊമോഷന്‍ കാര്യങ്ങള്‍ നടത്തുന്നത്. കുറെയേറെ പേര്‍ സ്ഥിരമായി എനിക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി ഉപദേശങ്ങള്‍ തരുന്നു. പലതും താന്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. നിങ്ങളുടെ ആത്മാര്‍ത്ഥയിലും ഈ സിനിമയിലുളള വിശ്വാസത്തിലും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

ട്രെയിലറില്‍ കൂടി

ട്രെയിലറില്‍ കൂടി സിനിമയുടെ സ്വഭാവത്തിന്റെ ഒരു വശം മാത്രമാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ആത്മബന്ധങ്ങള്‍ വേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വൈകാരിക മൂഹുര്‍ത്തങ്ങള്‍. മരണത്തിലേക്ക് നടന്നുനീങ്ങുന്നവരുടെ ജീവിത സ്പന്ദനങ്ങള്‍. മെഗാസ്റ്റാറിന്റെ ഇനിയും പുറത്തുവരാത്ത വേഷപകര്‍ച്ചകളും മനസ്സിനെ കീറി മുറിക്കുന്ന സംഭാഷണങ്ങളും, നൂറ്റാണ്ടുകളോളം കുടിപ്പക കൊണ്ടുപോയതിന്റെ രഹസ്യങ്ങള്‍ എല്ലാം തിയ്യേറ്ററില്‍ നിങ്ങളെ അത്ഭുതങ്ങളുടെയും ആകാംക്ഷകളുടെയം ലോകത്തേക്ക് കൊണ്ടുപോകുമെന്ന കാര്യത്തില്‍ സംശയമില്ല.

ത്രസിപ്പിക്കുന്ന

ത്രസിപ്പിക്കുന്ന ചോരയുടെ മണമുളള ആ മാമാങ്ക മഹോത്സവത്തിനായി കാത്തിരിക്കൂ. വേണു കുന്നപ്പിളളി പറഞ്ഞു. അതേസമയം 50 കോടി ബഡ്ജറ്റിലാണ് നിര്‍മ്മാതാവ് സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ സംവിധായകന്‍ ആയിരുന്ന സജീവ് പിള്ളയ്ക്ക് പകരമാണ് എം പദ്മകുമാര്‍ സിനിമയിലേക്ക് എത്തിയിരുന്നത്. മാമാങ്കത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് മമ്മൂക്ക എത്തുകയെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി

ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂക്കയുടെ പ്രകടനം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായിരുന്നത്. ഉണ്ണി മുകുന്ദന്‍,മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. സിദ്ധിഖ്,സുദേവ് നായര്‍, മണികണ്ഠന്‍, തരുണ്‍ അറോറ, മണിക്കൂട്ടന്‍, ഇനിയ, മോഹന്‍ ശര്‍മ്മ, നീരജ് മാധവ്, സുനില്‍ സുഖദ, സുരേഷ് കൃഷ്ണ തുടങ്ങി വമ്പന്‍ താരനിര തന്നെ മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നു.എം ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X