സ്വപ്‌ന സാഫല്യം നേടിയെന്ന് മാമാങ്കം നിര്‍മാതാവ്! ലാലേട്ടന്‍ മഹാനാണെന്ന് വേണു കുന്നപ്പിള്ളി
മലയാളത്തിന്റെ രണ്ട് താരരാജാക്കന്മാര്‍ക്കും വലിയ പിന്തുണയാണ് ആരാധകര്‍ കൊടുക്കാറുള്ളത്. മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മാമാങ്കം. വമ്പന്‍ മുതല്‍ മടക്ക് ആവശ്യമായി വരുന്ന ചിത്രത്തിന് വ്യവസായി വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടിയെ പോലെ തന്നെ മോഹന്‍ലാലിനെയും സ്‌നേഹിക്കുന്ന ആളാണ് വേണു.

താനൊരു സ്വപ്‌ന സാഫല്യം നേടിയതിനെ കുറിച്ച് ഫേസ്ബുക്ക് പേജിലൂടെ ഒരു കുറിപ്പെഴുതിയിരിക്കുകയാണ് വേണു കുന്നപ്പിള്ളി. 'ഒരു സ്വപ്നസാഫല്യം.. വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഈ സൂപ്പര്‍താരത്തെ നേരില്‍ കാണുക എന്നത്.. ഒരു സാധാരണക്കാരനോട് പോലും ഇത്രയും ഭവ്യതയോടെ പെരുമാറിയപ്പോള്‍ അത്ഭുതം തോന്നി'. നിങ്ങള്‍ മാഹനാണ് ലാലേട്ടാ.. എന്നുമാണ് വേണു പറയുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇരുവരുടെയും ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകള്‍ വന്ന് കൊണ്ടേ ഇരിക്കുകയാണ്. മമ്മൂക്കയെ നായകനാക്കിയതിന് ശേഷം ലാലേട്ടനുമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാമാങ്കം എപ്പോള്‍ വരും എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതിനൊന്നും അദ്ദേഹം മറുപടി കൊടുത്തിട്ടില്ല. ങ


Click it and Unblock the Notifications