പ്രസവിക്കാത്തത് സൗന്ദര്യം പോകുന്നത് കൊണ്ടല്ല; നയൻതാരയ്ക്ക് ​ഗർഭം ധരിക്കാനാകില്ല; ​​ഗുരുതര വാദം

കരിയറിനും കുടുംബ ജീവിതത്തിനും ഒരുപോലെ ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോകുകയാണ് നടി നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വാഴ്ത്തുന്ന നയൻതാര രണ്ട് പതിറ്റാണ്ടിലേറെയായി കരിയറിൽ തുടരുന്നു. ഇക്കാലയളവിനിടെ നടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ആരാധകർക്ക് അറിയാം. സംവിധായകൻ വി​ഘ്നേശ് ശിവൻ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് വ്യക്തി ജീവിതത്തിൽ പല വലിയ തീരുമാനങ്ങളും നയൻ‍താരയെടുത്തത്.

നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേശും നയൻതാരയും അ‌ടുത്തത്. പ്രണയത്തിലാണെന്ന കാര്യം നയൻതാര മറച്ച് വെച്ചില്ല. 2022 ലായിരുന്നു വിവാ​ഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളിൽ ഇവർ മാതാപിതാക്കളായ വിവരം അറിഞ്ഞപ്പോൾ ഏവരും അമ്പരന്നു. വാടക ​ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതെന്ന് പിന്നീട് വ്യക്തമായി. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്നേശിന്റെയും മക്കൾ.

Nayanthara  Venu Swamy

വാടക ​ഗർഭപാത്രം വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന്റെ പേരിൽ കുറ്റപ്പെടുത്തലുകളും അധിക്ഷേപങ്ങളും നയൻതാരയ്ക്ക് നേരെ വന്നു. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല. കുഞ്ഞുങ്ങൾ പിറന്ന ശേഷമാണ് സോഷ്യൽ മീഡിയ അക്കൗണ്ട് താരം തുടങ്ങിയത്. ആദ്യ പോസ്റ്റ് തന്നെ മക്കൾക്കൊപ്പമുള്ള വീഡിയോയായിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിൽ വാടക ​ഗർഭധാരണം പുതിയ കാര്യമല്ല. എന്നാൽ തെന്നിന്ത്യൻ സിനിമാ രം​ഗത്തിന് അങ്ങനെയല്ല.

ഇപ്പോഴിതാ നയൻതാരയുടെ വാടക ​ഗർഭധാരണത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് വേണു സ്വാമി എന്ന ജോത്സ്യൻ. നയൻതാര കുഞ്ഞുങ്ങൾക്ക് ജന്മം നൽകാത്തതിന് കാരണം സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭയമല്ലെന്ന് വേണു സ്വാമി പറയുന്നു. ജാതകപ്രകാരം നയൻതാരയ്ക്ക് സന്താന യോ​ഗമില്ല. കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ നയൻതാരയ്ക്ക് കഴിയില്ല.

Nayanthara  Venu Swamy

ഇതുകൊണ്ടാണ് നടി വാടക ​ഗർഭ ധാരണം വഴി നടി കു‌ട്ടികളെ സ്വീകരിച്ചതെന്ന് വേണു സ്വാമി വാദിക്കുന്നു. ആകാര വടിവ് നഷ്ടപ്പെടുന്നത് കൊണ്ടല്ല നയൻതാര പ്രസവിക്കാതിരുന്നത്. കാജൽ അ​ഗർവാൾ വിവാഹം ചെയ്ത് കുഞ്ഞിന് ജന്മം നൽകി. വീണ്ടും ഫിറ്റ്നെസിലെത്തുകയും സിനിമകളിൽ അഭിനയിക്കുകയും ചെയ്യുന്നു. അത് പോലെ നയൻതാരയ്ക്ക് ചെയ്യുന്നതിന് എന്താണ് പ്രശ്നം?. എത്ര നായികമാർ കുഞ്ഞുങ്ങളായ ശേഷവും അഭിനയിക്കുന്നു.

നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ ​ഗർഭം ധരിക്കാൻ പറ്റില്ല. അതുകൊണ്ടാണ് സറൊ​ഗസി എന്ന മാർഗം സ്വീകരിച്ചതെന്നും വേണു സ്വാമി വാദിക്കുന്നു. നേരത്തെ പല താരങ്ങളെക്കുറിച്ചും വേണു സ്വാമി സംസാരിച്ചിട്ടുണ്ട്. നയൻതാരയെക്കുറിച്ചുള്ള പരാമർശം ഇതിനകം ചർച്ചയാകുന്നുണ്ട്. പൊതുവെ തന്നെക്കുറിച്ച് വരുന്ന വിവാദങ്ങളോടൊന്നും നയൻതാര പ്രതികരിക്കാറില്ല.

സിനിമ ഷൂട്ടിം​ഗിനിടയിലും മക്കൾക്കൊപ്പമുള്ള സമയം കണ്ടെത്താൻ താരം ശ്രദ്ധിക്കുന്നു. ഉയിരിനും ഉലകത്തിനും ഒപ്പമുള്ള ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്. അന്നപൂരണിയാണ് നയൻതാരയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ. ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X