For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്നും ഇന്നും മാറ്റമില്ലാതെ ​ഗോപിക'; കുടുംബത്തോടൊപ്പം നാട്ടിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ നടി!

  |

  2002 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു ​ഗോപിക. ​ഗോപിക എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളിക്ക് ഓർമ വരുന്നത് ലജ്ജാവതിയെ എന്ന ​തട്ടുപൊളിപ്പൻ സൂപ്പർഹിറ്റ് ​ഗാനവും ഫോർ ദി പീപ്പിൾ എന്ന സിനിമയുമായിരിക്കും.

  മുപ്പത്തിയെട്ടുകാരിയായ ​ഗോപിക സിനിമയിൽ വരുന്നതിന് മുമ്പ് ​ഗേളി ആന്റോയായിരുന്നു. സിനിമയിൽ വന്ന ശേഷമാണ് സ്ക്രീൻ നെയിം ​ഗോപിക എന്നായി മാറിയത്.

  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലുള്ള സിനിമകളിലും ​ഗോപിക അഭിനയിച്ചിട്ടുണ്ട്. മോഡലായിട്ടാണ് ​ഗോപിക കരിയർ ആരംഭിച്ചത്.

  Also Read: 'ബെസ്റ്റ് ഫ്രണ്ട്‌സ് കീർത്തിയും പ്രണവും, പ്രശ്‌നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെ'; കല്യാണി

  തൃശ്ശൂരിലാണ് ​ഗോപിക ജനിച്ച് വളർന്നത്. ആന്റോ ഫ്രാൻസിസിന്റേയും ടെസി ആന്റോയുടേയും മകളാണ് ​ഗോപിക. താരത്തിന് ഒരു സഹോദരി കൂടിയുണ്ട്. സോഷ്യോളജിയിൽ ബിരുദം നേടിയിട്ടുള്ള ​ഗോപിക ക്ലാസിക്കൽ ഡാൻസും അഭ്യസിച്ചിട്ടുണ്ട്.

  ബ്യൂട്ടി കോൺടസ്റ്റായ മിസ് തൃശ്ശൂരിൽ പങ്കെടുത്തതോടെയാണ് ​ഗോപികയുടെ ജീവിതം മാറി മറിഞ്ഞതും സിനിമയിലേക്ക് അവസരം വന്നതും. മിസ് തൃശൂരിൽ റണ്ണറപ്പായിരുന്നു ​ഗോപിക. ശേഷമാണ് മോഡലിങിനുള്ള അവസരങ്ങൾ ​ഗോപികയെ തേടി വന്നതും താരം അതിലേക്ക് തിരിഞ്ഞതും.

  Also Read: 'റോബിനെ പരിചയമില്ലായിരുന്നുവെന്ന് ആരതി'; വൈറൽ ഇന്റർവ്യൂവിന് പിന്നിലെ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഫേവറേറ്റ് ട്രയോ!

  അഭിനയത്തോട് തീരെ താൽപര്യമില്ലാതിരുന്ന വ്യക്തി കൂടിയായിരുന്നു ​ഗോപിക. എയർ ഹോസ്റ്റസാകണമെന്നതായിരുന്നു ​ഗോപികയുടെ ലക്ഷ്യം. പക്ഷെ ​ഗോപികയെ ജീവിതം കൊണ്ടെത്തിച്ചത് സിനിമയിലാണ്.

  പ്രണയമണിത്തൂവൽ എന്ന മലയാള സിനിമയായിരുന്നു ആദ്യമായി ​ഗോപിക അഭിനയിച്ച സിനിമ. തുളസീദാസ് സംവിധാനം ചെയ്ത സിനിമയിൽ വിനീത് കുമാറായിരുന്നു ​ഗോപികയുടെ നായകൻ. ​

  ഗോപികയുടെ മൂന്നാമത്തെ സിനിമയായിരുന്നു ഫോർ ദി പീപ്പിൾ. ന്യൂജനറേഷൻ സിനിമ വിഭാ​ഗത്തിൽ ഇന്നും ഉൾപ്പെടുത്തുന്ന സിനിമ കൂടിയാണ് ഫോർ ദി പീപ്പിൾ. ചേരൻ‌ സംവിധാനം ചെയ്ത് നായകനായ ഓട്ടോ​ഗ്രാഫാണ് ​ഗോപികയുടെ കരിയറിലെ ആദ്യത്തെ അന്യഭാഷ സിനിമ.

  ചിത്രത്തിൽ സ്നേഹ‌യും സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. 2004ൽ വേഷത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അക്കാലത്തെ തിരക്കുള്ള മുൻനിര നടിയായി ​ഗോപിക മാറിയത്.

  വേഷത്തിൽ ഇന്ദ്രജിത്തിന്റെ ഭാര്യ വേഷമായിരുന്നു ​ഗോപികയ്ക്ക് ലഭിച്ചത്. പിന്നീട് ചാന്തുപൊട്ട്, കീർത്തിചക്ര, നേരറിയാൻ സിബിഐ, പച്ചക്കുതിര, ദി ഡോൺ, സ്മാർട്ട് സിറ്റി, അലിഭായ് തുടങ്ങി നിരവധി സിനിമകളിലും ​ഗോപിക അഭിനയിച്ചു. തമിഴിൽ സിമ്പു‌വിന്റേയും ജീവയുടേയും വരെ നായകയായി ​ഗോപിക തിളങ്ങിയിട്ടുണ്ട്.

  പതിനൊന്ന് വർഷത്തെ സിനിമാ ജീവിതം കൊണ്ട് എത്തിപ്പെടാൻ പറ്റുന്ന ഉയരങ്ങളിൽ എല്ലാം ​ഗോപിക എത്തി. ‌വെറുതെ ഒരു ഭാര്യ അടക്കമുള്ള സിനിമകളിലെ പ്രകടനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങളും ​ഗോപികയ്ക്ക് ലഭിച്ചിരുന്നു.

  അഭിനയ ജീവിതത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു ഗോപിക വിവാഹം കഴിച്ചത്. 2008 ജൂലൈ 17ന് ആണ് അയർലൻഡിൽ ജോലി ചെയ്യുന്ന മലയാളിയായ അജിലേഷ് ചാക്കോയെ താരം വിവാഹം ചെയ്തത്.

  പിന്നീടുള്ള കാലം ഭർത്താവും കുട്ടികളുമൊത്ത് കുടുംബസമേതം ഗോപിക അയർലൻഡിൽ താമസമാക്കി. ഒരാൺകുട്ടിയും പെൺകുട്ടിയുമാണ് ഗോപികക്ക് ഉള്ളത്.

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  രണ്ടുപേരും അയർലൻഡിലാണ് പഠിക്കുന്നത്. ആമി എന്നും ഏദൻ എന്നുമാണ് മക്കളുടെ പേര്. ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കാനെത്തിയ ​ഗോപികയുടേയും കുടുംബത്തിന്റേയും ചിത്രമാണ് വൈറലാകുന്നത്. ​

  ഗോപികയുടെ സഹോദരിയാണ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ കുർത്തിയിൽ പഴയതിനേക്കാൾ അതീവ സുന്ദരിയാണ് ​ഗോപിക.

  താരം സോഷ്യൽമീഡിയയിൽ അധികം സജീവമല്ലാത്തതിനാൽ താരത്തിന്റെ വിശേഷങ്ങൾ ആരാധകർക്കും അറിയാൻ സാധിച്ചിരുന്നില്ല. ​

  Read more about: gopika
  English summary
  Veruthe Oru Bharya movie fame actress Gopika latest family photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X