മാമ്പഴത്തിലും മോന് കൊടുക്കാൻ ശശിയേട്ടൻ മാറ്റിവെച്ച ചെമ്മീനിലും തുപ്പിയിട്ടു, അവന് പ്രശ്നമായിരുന്നില്ല; സീമ
മലയാള സിനിമയിൽ നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനേത്രിയാണ് നടി സീമ. ഒരു കാലത്ത് മമ്മൂട്ടിക്കും ലാലിനും ജയനുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ച് വിസ്മയിപ്പിച്ച പ്രതിഭ. സീമയ്ക്ക് പകരമാകാൻ മറ്റൊരാൾ മലയാള സിനിമയിൽ ഇല്ല. ഇപ്പോൾ സിനിമകളുടെ കാര്യത്തിൽ വളരെ സെലക്ടീവാണ് താരം. അതേസമയം മാസങ്ങൾക്ക് മുമ്പ് ആനീസ് കിച്ചണിൽ അതിഥിയായി സീമ എത്തിയപ്പോഴുള്ള ഒരു വീഡയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
സീമയ്ക്ക് വേണ്ടി സ്പെഷ്യലായി മാമ്പഴമിട്ട പായസമാണ് നടി ആനി ഷാജി കൈലാസ് തയ്യാറാക്കിയത്. അത് അറിഞ്ഞതും സീമയുടെ മുഖം ചുളിഞ്ഞു. മാമ്പഴമിട്ട പായസം എങ്ങനെ കഴിക്കുമെന്ന സംശയമായിരുന്നു. സീമയുടെ പ്രതികരണം കണ്ടപ്പോൾ നടി മേനകയിൽ നിന്നും കേട്ട സീമയുടെ പഴയൊരു കഥ ആനി പങ്കുവെച്ചു.

തനിക്ക് കഴിക്കാൻ കിട്ടിയ മാമ്പഴം ആരെങ്കിലും എടുക്കുമോയെന്ന് ഭയന്ന് തുപ്പിവെച്ചയാളാണ് സീമ എന്നാണ് ആനി പറഞ്ഞത്. പായസത്തിൽ മാങ്ങ എന്തിന് ഇടുന്നുവെന്ന് ചോദിച്ച് അതൃപ്തി കാണിക്കുന്ന സീമ ചേച്ചിയെ കുറിച്ച് പപ്പി ചേച്ചി (നടി മേനക) ഒരു കഥ പറഞ്ഞ് തന്നിട്ടുണ്ട്. ആ കഥ ഞാൻ പറയാൻ പോവുകയാണ്. സീമ ചേച്ചിയും മേനക ചേച്ചിയുമെല്ലാം ഒരുമിച്ച് വർക്ക് ചെയ്യുന്ന സമയത്ത് ഭയങ്കര ടേസ്റ്റുള്ള ഒരു മാമ്പഴം കിട്ടി.
സീമ ചേച്ചി തന്നെ എല്ലാവർക്കും അത് ചെത്തി കൊടുത്തു. പക്ഷെ സീമ ചേച്ചി കഴിച്ചിട്ടില്ല. അവസാനം കഴിക്കാൻ വേണ്ടി വെച്ചിരിക്കുകയാണ്. ബാക്കി എല്ലാവർക്കും വിതരണം ചെയ്ത് കഴിഞ്ഞു. കൈ കഴുകാൻ സീമ ചേച്ചിക്ക് പോകണം. പക്ഷെ മാമ്പഴം ആരെയും ഏൽപ്പിച്ച് പോകാൻ സീമ ചേച്ചി മനസ് വരുന്നില്ല.
കാരണം ആരെയും വിശ്വാസമില്ല. അതുകൊണ്ട് തന്നെ ആരും തന്റെ വീതം എടുക്കാതിരിക്കാൻ മാമ്പഴത്തിൽ മുഴുവൻ തുപ്പിവെച്ചിട്ടാണ് കൈ കഴുകാൻ പോയത്. ആ ചേച്ചിയാണ് പായസത്തിൽ മാമ്പഴം ഇടുന്നുവെന്ന് പറഞ്ഞപ്പോൾ അയ്യേ എന്ന് പറഞ്ഞ് അതൃപ്തി കാണിക്കുന്നത് എന്നാണ് ആനി പറഞ്ഞത്. ആനി പറഞ്ഞത് നടന്ന സംഭവമാണെന്ന് സീമയും തലകുലുക്കി സമ്മതിച്ചു. ആനി പറഞ്ഞ കഥ സത്യമാണ്. എനിക്ക് ചെമ്മീൻ ഭയങ്കര ഇഷ്ടമാണ്.
അതുകൊണ്ട് മോന് വേണ്ടി ശശിയേട്ടൻ കുറച്ച് എടുത്ത് മാറ്റിവെക്കും. സീമയോട് പറയരുതെന്ന് കുക്കിനേയും പറഞ്ഞ് ഏൽപ്പിക്കും. പക്ഷെ എനിക്ക് അറിയാം ശശിയേട്ടൻ മോന് വേണ്ടി ചെമ്മീൻ മാറ്റി വെച്ചിട്ടുണ്ടാകുമെന്ന്. ഞാൻ പോയി അത് കണ്ടുപിടിച്ച് തുപ്പി വെക്കും. മോൻ വന്ന് കഴിയുമ്പോൾ ആ ചെമ്മീൻ ശശിയേട്ടൻ എടുത്ത് കൊടുക്കും.

അപ്പോൾ മോനോട് ഞാൻ പറയും ചെമ്മീനിൽ തുപ്പിവെച്ചിട്ടുണ്ടെന്ന്. അമ്മയല്ലേ തുപ്പിയത് കുഴപ്പമില്ല... ഞാൻ കഴിച്ചോളാമെന്ന് പറഞ്ഞ് അവൻ കഴിക്കും. അവന് അത് വിഷയമല്ല. അവൻ അത് എനിക്ക് തരുമെന്നുള്ള പ്രതീക്ഷയും അതോടെ പോകും എന്ന് സീമയും പറഞ്ഞു. സീമയുടേയും ഐവി ശശിയുടേയും പ്രണയ വിവാഹമായിരുന്നു. ബാഗ്രൗണ്ട് ഡാൻസറായി വെളിവെളിച്ചത്തിലേക്ക് എത്തിയ സീമ അപ്രതീക്ഷിതമായാണ് അവളുടെ രാവുകളിൽ അഭിനയിക്കുന്നതും സ്റ്റാർഡത്തിലേക്ക് ഉയർന്നതും.
എന്റെ വീട്ടിൽ എന്നെ ബോൾഡ് ആക്കിയാണ് അമ്മ വളർത്തിയത്. എനിക്ക് ഏഴ് വയസ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അന്ന് മുതൽ അമ്മ ഒറ്റക്കാണ് എന്നെ വളർത്തിയത്. ഒറ്റമകളാണ് ഞാൻ. ആരെങ്കിലും മോളെ എന്തെങ്കിലും പറഞ്ഞാൽ ഒറ്റ അടി വെച്ചുകൊടുക്കണം എന്ന് പറഞ്ഞു ബോൾഡ് ആക്കിയാണ് അമ്മ എന്നെ വളർത്തിയത്.
ഞാൻ പറഞ്ഞ നിലപാടുകളിൽ ഉറച്ചുനിൽക്കാറുണ്ട്. അത് പിന്നീട് മാറ്റിപറയാൻ നിക്കാറില്ല. കാരണം ഞാൻ പറയുന്നത് അത്രയും സ്ട്രോങ്ങ് ആണെന്ന് എനിക്ക് ബോധ്യം ആയിട്ടേ ഞാൻ പറയാറുള്ളൂ എന്നാണ് ബോൾഡായി പെരുമാറുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സീമ ഒരിക്കൽ പറഞ്ഞത്.


Click it and Unblock the Notifications

















