For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മഞ്ജുവിനായി പലരും എഴുതി, പത്മിനിയോടൊപ്പം നിൽക്കുന്ന ഫീലാണ് മഞ്ജുവിന് ഒപ്പം നിൽക്കുമ്പോൾ'; ശ്രീവിദ്യ

  |

  ശ്രീവിദ്യ എന്ന അഭിനേത്രിയെ മലയാള സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപാട് മികച്ച വേഷങ്ങൾ ബാക്കിയാക്കിയാണ് ശ്രീവിദ്യ വിടപറഞ്ഞത്. ഗായിക എം.എൽ വസന്തകുമാരിയുടെ മകളായി ജനിച്ച ശ്രീവിദ്യയുടെ ബാല്യ കാലം തന്നെ ഒരുപാട് ദുരിതങ്ങളായിരുന്നു.

  ശ്രീവിദ്യ ജനിച്ച ശേഷം അമ്മ സംഗീത ലോകത്ത് ഒരുപാട് തിരക്കുള്ള ആളായി മാറുകയും അച്ഛന് സുഖമില്ലാതെ വന്നതുകൊണ്ട് കുടുംബ ബാധ്യതകളും അമ്മയുടെ തലയിൽ വന്നു.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  അതുകൊണ്ട് അവർക്ക് വളരെ തിരക്കുപിടിച്ച ജീവിതമായിരുന്നു. ചെറുപ്പം മുതൽ സ്നേഹ പരിചരണങ്ങൾ ലഭിക്കാതെയുള്ള ഒറ്റപെട്ടുള്ള ജീവിതമായിരുന്നു ശ്രീവിദ്യയുടേത്. വർഷങ്ങൾക്ക് ശേഷം ശ്രീവിദ്യയുടെ അമ്മക്ക് ഒരു അപകടം പറ്റുകയും ശേഷം ആ കുടുംബ ഭാരം പതിമൂന്നാമത്തെ വയസിൽ ശ്രീവിദ്യയുടെ ചുമലിലാവുകയും ചെയ്തു.

  അതുകൊണ്ട് തന്നെ അവർ അഭിനയ രംഗത്ത് സജീവമായി മാറി. സിനിമയിൽ തിരക്കായ ശേഷം നടൻ കമൽ ഹസനുമായി പ്രണയത്തിലായിരുന്നു താരം.

  ഇരുവരുടെയും വിവാഹം വരെ നിശ്ചയിച്ചുറപ്പിച്ചെങ്കിലും പിന്നീട് അവർക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം ആ ബന്ധവും തകർത്തു. തുടര്‍ന്ന് കമല്‍ ഈ ബന്ധം ഒഴിയുകയും ശേഷം നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെ വിവാഹം കഴിക്കുകയും ചെയ്തു.

  അതോടെ ശ്രീവിദ്യ മാനസികമായി ഒരുപാട് തകർന്നു. അതിനിടക്ക് സംവിധായകൻ ഭാരതനുമായി പ്രണയത്തിലായിരുന്നു. ആ ബദ്ധം തകർന്നതിന് ശേഷമാണ് ശ്രീവിദ്യക്ക് നിർമാതാവ് ജോസ് തോമസിന്റെ വിവാഹ ആലോചന വരുന്നത്.

  അങ്ങനെ ആ വിവാഹം നടന്നു. പക്ഷെ അന്യ മതസ്ഥനെ വിവാഹം കഴിച്ചു എന്ന കാരണത്താൽ ശ്രീവിദ്യയെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. പക്ഷെ ദാമ്പത്യ ജീവിതം വലിയൊരു പടുകുഴിയിലേക്കാണ് ശ്രീവിദ്യയെ ആനയിച്ചത്. അവസാന കാലത്ത് വലിയ ദുരിതമായിരുന്നു ശ്രീവിദ്യ നേരിട്ടിരുന്നത്.

  Also Read: ട്രോളുകൾ വിഷമിപ്പിക്കുന്നെന്ന് രശ്മിക; നിന്നെ പോലെ ആവാൻ പറ്റാത്തവരുടെ വെറുപ്പാണെന്ന് ദുൽഖർ

  പല ഹെയർ ഓയിലുകളുടേയും മോ‍ഡൽ കൂടിയായിരുന്നു ശ്രീവിദ്യ. മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശ്രീവിദ്യയുടെ അഭിമുഖങ്ങൾ ഇന്നും വൈറലാണ്. ഇപ്പോഴിത നടി മാഞ്ജു വാര്യരെ കുറിച്ച് ശ്രീവിദ്യ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  ഒരു കാലത്ത് ഇന്ത്യൻ സിനിമയുടെ അഭിമാനങ്ങളായിരുന്ന സാവിത്രി, പത്മിനി എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കുന്നപോലെയാണ് മഞ്ജുവിന് ഒപ്പം അഭിനയിക്കുമ്പോൾ തോന്നുക എന്നാണ് അഭിമുഖത്തിൽ ശ്രീവിദ്യ പറഞ്ഞത്.

  'ചെണ്ടയെന്ന ചിത്രത്തിലെ സുമതി എനിക്ക് മറക്കാനാവില്ല. കേരളത്തിലെ അമ്പലങ്ങളിലെ ഉത്സവങ്ങള്‍ കാണുന്നത് ആ സിനിമയിലാണ്. അവിടെയൊക്കെ പോയി താമസിച്ചാണ് ഷൂട്ട് ചെയ്തത്. ചെണ്ടയും പഞ്ചവാദ്യവുമൊക്കെ കേള്‍ക്കുന്നത് അപ്പോഴാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര ത്രില്ലായിരുന്നു. കഥകളി കണ്ടതും അന്നായിരുന്നു.'

  'വിന്‍സെന്റ് മാഷ് അതൊക്കെ കാണിക്കാനായി കൊണ്ടുപോയിരുന്നു. മഞ്ജു വാര്യര്‍ക്ക് വേണ്ടി കഥകള്‍ താല്‍പര്യപൂര്‍വ്വം എഴുതപ്പെട്ടിരുന്നു എന്നുള്ളത് സത്യമാണ്.'

  'സാവിത്രിയോ പദ്മിനിയോ അവരുടെ കൂടെയൊക്കെ അഭിനയിക്കുന്ന പോലെയായിരുന്നു മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോള്‍ തോന്നിയത്' എന്നാണ് ശ്രീവിദ്യ പറഞ്ഞത്. വിവാഹത്തിന് മുമ്പ് വെറും മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ സിനിമകളിൽ അഭിനയിച്ചത്.

  ആ മൂന്ന് വർഷങ്ങൾക്കുള്ളിൽ മുപ്പത് വർഷം സിനിമയിൽ പ്രവർത്തിച്ചപോലെ ആരാധകരെ മഞ്ജു വാര്യർ സമ്പാദിച്ചിരുന്നു. അതിനാലാണ് രണ്ടാം വരവിലും മഞ്ജു വാര്യർക്ക് ​ഗംഭീര വരവേൽപ്പ് ആരാധകർ നൽകിയത്.

  മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ ഒരുങ്ങുന്നത്.

  Read more about: manju warrier
  English summary
  Veteran Actress Srividya Once Open Up About Manju Warrier Acting Skill, Old Video Again Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X